ഓമല്ലൂർ വയൽവാണിഭം
പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ വർഷാവർഷം നടക്കുന്ന വിപണനമേളയാണ് ഓമല്ലൂർ വയൽവാണിഭം. ഓമല്ലൂർ ചന്തയിലും സമീപത്തുള്ള പാടശേഖരത്തിലുമായാണ് ഇത് അരങ്ങേറുന്നത്. മധ്യതിരുവിതാംകൂറിലെ ആയിരത്തിലധികം കർഷകർ ഒരുമിക്കുന്ന വയൽവാണിഭത്തിന് എണ്ണൂറിലധികം വർഷത്തെ പഴക്കമുണ്ട്. മീനമാസത്തിൽ നടന്നുവരുന്ന ഇത് 1980 വരെ ഒരു മാസക്കാലത്തെ ആഘോഷമായിരുന്നു. മീനം 1 മുതൽ ഒരാഴ്ച്ചത്തേക്ക് കന്നുകാലി വ്യാപാരമാണ്. ഇതിനായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം ജില്ലകളിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നുമുള്ള കർഷകർ കന്നുകാലികളുമായെത്തുന്നു. ശേഷമുള്ള ആഴ്ചകളിൽ കാർഷികവിഭവങ്ങൾ, കാർഷികോപകരണങ്ങൾ, വിത്തിനങ്ങൾ, ഗൃഹോപകരണങ്ങൾ, പാത്രങ്ങൾ മുതലായവയുടെ വിപണനം നടക്കുന്നു.[1]
ഓമല്ലൂർ തറയിൽ (ചന്ത)ആണ് വാണിഭം നടക്കുക. ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് ആണ് വാണിഭം നടത്തുന്നതിനു നേതൃത്വം വഹിക്കുക.[2]