ആനമല രാത്തവള
(Nyctibatrachus anamallaiensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ആനമല രാത്തവള അഥവാ Anamallai Night Frog. (ശാസ്ത്രീയനാമം: Nyctibatrachus anamallaiensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. ഇതിന്റെ ടൈപ് ലൊകാലിറ്റിയായ വാൽപ്പാറ നിന്നും മാത്രമാണ് ഇതിനെ കണ്ടിട്ടുള്ളൂ. ബെടോം രാത്തവള തന്നെയാണ് ഇതെന്നാണ് വളരെക്കാലം കരുതിയിരുന്നത്.[1] മൂക്കുമുതൽ വാലുവരെ ആകെ 17 മി.മീ (0.056 അടി) മാത്രം നീളമുള്ള ഒരു ചെറിയ തവളയാണ് ഇത്. ഒരു ചെറു അരുവിയുടെ തീരത്തുള്ള ചതുപ്പിൽ നിന്നാണ് ഇതിനെ ശേഖരിച്ചത്.[2]
ആനമല രാത്തവള | |
---|---|
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N anamallaiensis
|
Binomial name | |
Nyctibatrachus anamallaiensis (Myers, 1942)
| |
Synonyms | |
Nannobatrachus anamallaiensis Myers, 1942 |
അവലംബം
തിരുത്തുക- ↑ Frost, Darrel R. (2013). "Nyctibatrachus anamallaiensis (Myers, 1942)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 3 December 2013.
- ↑ Myers, George S. (1942). "A new frog from the Anamallai Hills, with notes on other frogs and some snakes from South India". Proceedings of the Biological Society of Washington. 55: 49–56.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Nyctibatrachus anamallaiensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nyctibatrachus anamallaiensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.