നീലഗിരി കടുവ

(Nilgiri Tiger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലഗിരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നീലഗിരി (വിവക്ഷകൾ) എന്ന താൾ കാണുക. നീലഗിരി (വിവക്ഷകൾ)

ലോകത്തിൽ പശ്ചിമഘട്ടത്തിലെ നീലഗിരിക്കുന്നുകളിൽ മാത്രം കാണപ്പെടുന്ന ഒരു അപൂർവ്വ ചിത്രശലഭമാണ് നീലഗിരി കടുവ (Nilgiri Tiger). ശാസ്ത്രനാമം :Parantica nilgiriensis.[2][3][4][5][6] പശ്ചിമഘട്ടത്തിലെ തദ്ദേശീയ ഇനമാണ്. പശ്ചിമഘട്ടത്തിലെ ആയിരം മീറ്ററിലും അധികം ഉയരമുള്ള മലനിരകളിലെ ചോലവനങ്ങളിൽ മാത്രമാണ് ഇവയെ കാണുന്നത്.

നീലഗിരി കടുവ
Nilgiri Tiger
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. nilgiriensis
Binomial name
Parantica nilgiriensis
(Moore, 1877)
Synonyms

Danais nilgiriensis

വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിയാണ്.1957 ൽ മാർക്ക് അലക്സാണ്ടർ വിൻഡർ- ബ്ളൈയ്ത് എന്ന പ്രകൃതിനിരീക്ഷകൻ ഇവയെ സർവ്വസാധാരണമായ ഒരു ചിത്രശലഭമായിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  പക്ഷെ, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി അതിന്റെ ആവാസവ്യവസ്ഥയായ മലനിരകളിൽ തേയില കൃഷി വ്യാപകമായതോടെ ഇവരുടെ ജനസാന്ദ്രതയിൽ ദ്രുതഗതിയിലുള്ള കുറവുണ്ടായി. [7]

[8]


പ്രജനനം

തിരുത്തുക

വള്ളിപ്പാല എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. മുട്ടയുടെ നിറം വെളുപ്പ്. മുട്ടവിരിയാൻ നാലു മുതൽ ആറു വരെ ദിവസമെടുക്കും. ശലഭപ്പുഴുവിന് തെളിനീലക്കടുവയുടെ ശലഭപ്പുഴുവിനോട് നല്ല സാമ്യമുണ്ട്. 14-15 ദിവസംകൊണ്ട് സമാധിദശയിലാകുന്നു. പുഴുപ്പൊതിയുടെ നിറം ഇളം പച്ചയാണ്.

  1. Lepidoptera Specialist Group 1996. Parantica nilgiriensis. In: IUCN 2006. 2006 IUCN Red List of Threatened Species. <www.iucnredlist.org>. Downloaded on 25
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 150. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Parantica Moore, [1880]". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. Larsen, T. B. (1987). "The butterflies of the Nilgiri Mountains of southern India (Lepidoptera: Rhopalocera)". Journal of the Bombay Natural History Society. 84: 315. {{cite journal}}: Cite has empty unknown parameter: |1= (help)
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. Taylor & Francis. pp. 20–21.
  6.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 65–66.{{cite book}}: CS1 maint: date format (link)
  7. Bombay Natural History Society.; Society, Bombay Natural History (2009). The journal of the Bombay Natural History Society. Vol. 106. Bombay :: Bombay Natural History Society,.{{cite book}}: CS1 maint: extra punctuation (link)
  8. {{cite news}}: Empty citation (help)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നീലഗിരി_കടുവ&oldid=4089719" എന്ന താളിൽനിന്ന് ശേഖരിച്ചത്