ന്യൂ മാഹി ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(New Mahe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ന്യൂ മാഹി ഗ്രാമപഞ്ചായത്ത്[1]. കോടിയേരി, ചൊക്ലി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്ത് 2006-ൽ തലശ്ശേരി ( 1-5,11,12 എന്നീ വാർഡുകൾ )പെരിങ്ങളം (ആറു മുതൽ 10 വരെ വാർഡുകൾ)എന്നീ നിയമസഭാമണ്ഡലങ്ങളിൽ ഉൾപ്പെട്ടിരുന്നു.[2],[3]. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് 2006ലെ നിയമസഭ തെരഞ്ഞെടുപ്പു മുതൽ തലശ്ശേരി നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[4][5]

New Mahe
Town
New Mahe is located in Kerala
New Mahe
New Mahe
Location in Kerala, India
New Mahe is located in India
New Mahe
New Mahe
New Mahe (India)
Coordinates: 11°42′24″N 75°31′59″E / 11.706703°N 75.533066°E / 11.706703; 75.533066
Country India
StateKerala
DistrictKannur
ഭരണസമ്പ്രദായം
 • ഭരണസമിതിNew Mahi Grama Panchayath
വിസ്തീർണ്ണം
 • ആകെ5.08 ച.കി.മീ.(1.96 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ17,732
 • ജനസാന്ദ്രത3,500/ച.കി.മീ.(9,000/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
ISO കോഡ്IN-KL
വെബ്സൈറ്റ്http://lsgkerala.in/newmahepanchayat/

സി.പി.ഐ(എം)-ലെ സൈത്തു ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. [1] ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ 13വാർഡുകളാണുള്ളത്.

  1. കുറിച്ചിയിൽ
  2. ചാവക്കുന്ന്
  3. കരിക്കുന്ന്
  4. ഈയ്യത്തുംകാട്
  5. ഏടന്നൂർ
  6. പെരുമുണ്ടേരി
  7. മങ്കോട്ട് വയൽ
  8. മാങ്ങാട്
  9. പള്ളിപ്രം
  10. പെരിങ്ങാടി
  11. ന്യൂ മാഹി
  12. അഴീക്കൽ

ഭൂമിശാസ്ത്രം

തിരുത്തുക

[2]

അതിരുകൾ

തിരുത്തുക

ഭൂപ്രകൃതി

തിരുത്തുക

ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ മണൽ പ്രദേശങ്ങൾ, ചെമ്മൺകുന്നുകൾ, താഴ്‌വരകൾ, ചതുപ്പുനിലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. കടലോരത്ത് തെക്കും വടക്കും അറ്റങ്ങളിൽ പാറക്കൂട്ടങ്ങളാണ്‌.

ജലപ്രകൃതി

തിരുത്തുക

ചതുപ്പുകളോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ഭൂഗർഭജലം ഉപ്പുകലർന്നതാണ്‌. മയ്യഴിപ്പുഴയും ഏതാനും തോടുകളും കുളങ്ങളുമാണ്‌ പഞ്ചായത്തിലെ ജലസ്രോതസ്സുകൾ.

ദേശീയപാത 66, ദക്ഷിണ റെയിൽവേയിലെ മംഗലാപുരം-ഷൊർണ്ണൂർ റെയിൽപ്പാത എന്നിവ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു.

ചരിത്രം

തിരുത്തുക

പഴകല്ലായി, ഒളവിലം പ്രദേശങ്ങൾ ചേർന്ന കുറങ്ങോട്ട് നാട് എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ ഭരണാധികാരി കുറുങ്ങോട്ട് നായർ ആയിരുന്നു. തെക്ക് മയ്യഴിപ്പുഴ മുതൽ വടക്ക് മൈലൻ കുന്നു വരെ വ്യാപിച്ചിരുന്ന കുറങ്ങോട്ട് നാടിന്റെ ആസ്ഥാനം കുറിച്ചി ആയിരുന്നു. 1694-ൽ ഇംഗ്ളീഷുകാർ തലശ്ശേരിയിൽ കോട്ടപണിയുകയും ഒരു വ്യപാരകേന്ദ്രം സ്ഥാപിക്കുകുയം ചെയ്തു. ഇംഗ്ളീഷുകാരുമായി സായുധസംഘട്ടനത്തിൽ ഏർപ്പെട്ട ആദ്യത്തെ നാടുവാഴി കുറങ്ങോട്ട് നായർ ആയിരുന്നു. മയ്യഴി ആസ്ഥാനമാക്കുന്നതിനു മുമ്പ് ഫ്രഞ്ചുകാർക്ക് ന്യൂമാഹിയിലെ കുറിച്ചിയിൽ 1702-ൽ മലഞ്ചരക്കുകളുടെ സംഭരണത്തിന് ഒരു പാണ്ടികശാല ഉണ്ടായിരുന്നു. 1707 ഓടുകൂടി ഫ്രഞ്ചുകാർ മയ്യഴിയിലേക്ക് തങ്ങളുടെ വ്യപാരകേന്ദ്രം മാറ്റി. കുരുമുളക് , ഇഞ്ചി, ഏലം തുടങ്ങിയ ഉൽപന്നങ്ങളുടെ സംഭരണത്തിന് മത്സരിച്ചുകൊണ്ടിരുന്ന ഇംഗ്ളീഷ്കാരും ഫ്രഞ്ചുകാരും 1726 ഓക്ടോബർ 12-ആം തീയതി കുറിച്ചിയിൽ വച്ച് ഏറ്റുമുട്ടുകയും കുറിച്ചിക്കോട്ട ഇംഗ്ളീഷ്കാരുടെ അധീനതയിലാവുകയും ചെയ്തു. 1741 കാലയളവിൽ ഈ പ്രദേശം ഫ്രഞ്ചുകാരുടെ അധീനനതയിലായിരുന്നതിന് തെളിവുകളുണ്ട് . 1751-ൽ കോലത്തുനാട് രാജകുമാരൻ നടത്തിയ കുറിച്ചിയിലെ കീരിക്കുന്നു ആക്രമണത്തെ തുടർന്ന് ഇംഗ്ളീഷുകാർ അവിടെനിന്നും പിൻമാറി. 1751-ൽ കോട്ടയം രാജാവിന്റെ അനുരഞ്ജനശ്രമത്തിന്റെ ഫലമായി കുറിച്ചിയിൽനിന്നും കോലത്തുനാട് സൈന്യത്തെ പിൻവലിക്കുകയും കുറിച്ചി ഇംഗ്ളീഷ്കാരുടെ അധീനതയിൽ ആകുകയും ചെയ്തു. 1752-ൽ ഫ്രഞ്ചുകാർ ഇവിടെ ആധിപത്യം സ്ഥാപിച്ചു. 1761-ൽ ഇംഗ്ളീഷുകാർ മേജർ ഹെക്ടർ മൺറോയുടെ നേതൃത്വത്തിൽ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി കുറിച്ചിക്കോട്ട കയ്യടക്കി. 1765-ലെ പാരീസ് ഉടമ്പടിയോടെ ന്യൂമാഹി ഫ്രഞ്ചുകാർക്ക് തിരികെ നൽകി. 1766 ഹൈദരാലി മലബാർ പിടിച്ചടക്കിയെങ്കിലും നാടുവാഴി കുറങ്ങോട്ടു നായർ മാത്രം തന്റെ വാഴ്ച നിലനിർത്തി 1782-ൽ മൈസൂർ സൈന്യത്തിൽ നിന്നും ഇംഗ്ളീഷുകാർ കുറിച്ചിയും അതിനു ചുറ്റുമുള്ള പ്രദേശവും പിടിച്ചടക്കുകയും കുറങ്ങോട്ടു നായരെ 1782-1785 വരെ തടവുകാരനാക്കുകയും ചെയ്തു. 1785 ലെ വാഴ്സ ഉടമ്പടിപ്രകാരം കുറങ്ങോട്ട് നായർ മോചിപ്പിക്കപ്പെട്ടു. 1787-ൽ ടിപ്പുസുൽത്താൻ ഇവിടം ആക്രമിച്ചപ്പോൾ കുറങ്ങോട്ടുനായരെ തൂക്കിലേറ്റുകയും ഈ നാട് ഇരുവെനാടിനോട് ചേർക്കുകയും ചെയ്തു. 1790-ൽ ഇംഗ്ളീഷുകാർ മൈസൂരിൽ നിന്നും മോചിപ്പിച്ച് കുറങ്ങോട്ട് നായർക്ക്തന്നെ നൽകി. [6].

സ്ഥലനാമോൽപത്തി

തിരുത്തുക

'മാഹെദ് ലെബൂർ ദൊനെ' എന്ന ഒരു കപ്പിത്താനായിരുന്നു ഫ്രഞ്ചുകാർക്കു വേണ്ടി മയ്യഴി വടകര വാഴുന്നോരിൽ നിന്നും പിടിച്ചെടുത്തത്. മാഹെ എന്ന അദ്ദേഹത്തിന്റെ പേരിനു മയ്യഴിയുമായി ശബ്ദസാമ്യമുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം മയ്യഴിക്ക് 'മാഹി' എന്ന പേരു നൽകിയത്.

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
5.08 12 17732 8264 9468 3491 1146 93.99 96.73 91.66

ചരിത്രം

തിരുത്തുക

1979-ലാണ്‌ ന്യൂ മാഹി പഞ്ചായത്ത് ബോർഡ് നിലവിൽ വന്നത്.[6].


ഇതും കാണുക

തിരുത്തുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

  1. 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ന്യൂ മാഹി ഗ്രാമപഞ്ചായത്ത്
  2. 2.0 2.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ വിവരണം
  3. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 25 നവംബർ 2008
  4. http://www.keralaassembly.org/constituencies.html
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2008-11-25.
  6. 6.0 6.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ ചരിത്രം