നെസ്തോറിയസ്

(Nestorius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെസ്തോറിയസ് 428 ഏപ്രിൽ 10 മുതൽ 431 ജൂൺ 22 വരെ കുസ്തന്തീനോപ്പൊലീസിലെ പാത്രിയാർക്കീസായിരുന്നു. (ക്രി.വ. 386- 451)(ഇംഗ്ലീഷ്: Nestorius, ഗ്രീക്ക്: Νεστόριος). റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക സഭയിൽ അംഗീകരിക്കപ്പെട്ട ക്രിസ്തുമതതത്വങ്ങൾക്ക് കടകവിരുദ്ധമായ വിശ്വാസങ്ങൾ രൂപീകരിച്ചു എന്ന് ആരോപിച്ചുകൊണ്ട് അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ഉണ്ടായി. അലക്സാണ്ട്രിയയിലെ കൂറിലോസിന്റെ നേതൃത്വത്തിലൽ അലക്സാണ്ട്രിയൻ വേദശാസ്ത്രത്തിന്റെ വക്താക്കളുടെ രാഷ്ട്രീയ ഇടപെടലിൻെറ പരിണിത ഫലമായിരുന്നു അത്. വാസ്തവത്തിൽ ദിയോദോറസ്, ജോൺ ക്രിസോസ്റ്റം, തിയഡോർ എന്നിവർ വളർത്തിക്കൊണ്ടു വന്ന അന്ത്യോക്യൻ വേദശാസ്ത്രം പിന്തുടരുക മാത്രമാണ് അദ്ദേഹം ചെയ്തത് എന്ന് എന്ന് പിൽക്കാല പണ്ഡിതൻമാർ കണ്ടെത്തിയിട്ടുണ്ട്.[1]

നെസ്തോറിയസ്
കോൺസ്റ്റാന്റിനോപ്പിളിന്റെ മെത്രാപ്പോലീത്ത
സഭഗ്രീക്ക് റോമാ സാമ്രാജ്യ സഭ
അതിരൂപതകോൺസ്റ്റാന്റിനോപ്പിൾ
സ്ഥാനാരോഹണം428
ഭരണം അവസാനിച്ചത്431
മുൻഗാമിസിസ്സിനിയൂസ്
പദവിമെത്രാപ്പോലീത്ത
വ്യക്തി വിവരങ്ങൾ
ജനനംക്രി. വ. 386
ജെർമാനീസ്യ, സിറിയ (ഇപ്പോൾ കഹ്രാമൻമാരാസ്, തുർക്കി)
മരണം450
ഹൈബിസിന്റെ വലിയ ഒയാസിസ് (ഖാർഗ), ഈജിപ്റ്റ്
വിദ്യാകേന്ദ്രംഅന്ത്യോഖ്യൻ വേദശാസ്ത്രകേന്ദ്രം
വിശുദ്ധപദവി
തിരുനാൾ ദിനംദെന്‌ഹാ നാലാം വെള്ളി
വണങ്ങുന്നത്കിഴക്കിന്റെ സഭയിൽ
വിശുദ്ധ ശീർഷകംരക്തംചിന്താത്ത രക്തസാക്ഷി
ഗുണവിശേഷങ്ങൾക്രിസ്തുവിജ്ഞാനീയം, ദൈവമാതാവ്
  1. Seleznyov, Nikolai N. (2010). Nestorius of Constantinople: Condemnation, Suppression, Veneration: With special reference to the role of his name in East-Syriac Christianity. Journal of Eastern Christian Studies. Vol. 62 (3–4). pp. 165–190.
"https://ml.wikipedia.org/w/index.php?title=നെസ്തോറിയസ്&oldid=4012913" എന്ന താളിൽനിന്ന് ശേഖരിച്ചത്