അലക്സാണ്ട്രിയൻ വേദശാസ്ത്രകേന്ദ്രം
ക്രൈസ്തവ വേദപഠനശാല
ക്രൈസ്തവ വേദശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ഒരു പഠനകേന്ദ്രം അല്ലെങ്കിൽ ചിന്താധാര ആണ് അലക്സാണ്ട്രിയൻ വേദശാസ്ത്രകേന്ദ്രം അഥവാ അലക്സാണ്ട്രിയൻ ചിന്താധാര (ഇംഗ്ലീഷ്: The School of Alexandria). റോമാ സാമ്രാജ്യത്തിലെ പ്രമുഖ നഗരവും ക്രൈസ്തവ കേന്ദ്രവുമായിരുന്ന അലക്സാണ്ട്രിയാ കേന്ദ്രീകരിച്ചാണ് ഇത് വളർന്നുവന്നത്. ക്രൈസ്തവ തിരുലിഖിതങ്ങളുടെയും വിശ്വാസങ്ങളുടെയും ആദ്ധ്യാത്മികവും പ്രതീകാത്മകവുമായ വ്യാഖ്യാനത്തിലും വിശദീകരണത്തിലുമാണ് ഇതിന്റെ അനുയായികൾ ശ്രദ്ധ പതിപ്പിച്ചത്. അന്ത്യോഖ്യൻ വേദശാസ്ത്രകേന്ദ്രത്തോടൊപ്പം റോമാ സാമ്രാജ്യത്തിലെ സഭയിലെ രണ്ട് പ്രധാന വേദശാസ്ത്രകേന്ദ്രങ്ങളിൽ ഒന്നായി ഇത് നിലകൊണ്ടു.[1]
അവലംബം
തിരുത്തുക- ↑ "School of Alexandria | institution, Alexandria, Egypt | Britannica" (in ഇംഗ്ലീഷ്). Retrieved 2023-03-12.