അന്ത്യോഖ്യൻ വേദശാസ്ത്രകേന്ദ്രം

ക്രൈസ്തവ വേദപഠനശാല

ക്രൈസ്തവ വേദശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ഒരു പഠനകേന്ദ്രം അല്ലെങ്കിൽ ചിന്താധാര ആണ് അന്ത്യോഖ്യൻ വേദശാസ്ത്രകേന്ദ്രം അഥവാ അന്ത്യോഖ്യൻ ചിന്താധാര (ഇംഗ്ലീഷ്: The School of Antioch). ക്രൈസ്തവ തിരുലിഖിതങ്ങളുടെയും വിശ്വാസങ്ങളുടെയും ചരിത്രാവലോകനം, ഭാഷാവ്യാകരണം, സൂക്ഷ്മനിരീക്ഷണം എന്നിവയിൽ ഊന്നിയ വ്യാഖ്യാനത്തിലും പഠനത്തിലുമാണ് ഇതിന്റെ അനുയായികൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. അലക്സാണ്ട്രിയൻ വേദശാസ്ത്രകേന്ദ്രത്തോടൊപ്പം റോമാ സാമ്രാജ്യത്തിലെ സഭയിലെ രണ്ട് പ്രധാന വേദശാസ്ത്രകേന്ദ്രങ്ങളിൽ ഒന്നായി ഇത് നിലകൊണ്ടു.[1][2]

അവലംബം തിരുത്തുക

  1. ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2005). The Theological Schools of Antioch, Edessa and Nisibis. Christianity: A History in the Middle East. Beirut: Middle East Council of Churches. പുറങ്ങൾ. 143–160.
  2. "School of Antioch | school, Syria | Britannica" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2023-03-12.