ദേശീയ സുരക്ഷാസേന

(National Security Guard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തനായി രൂപവത്കരിച്ച, ഇന്ത്യയുടെ സർവ്വോത്തര സുരക്ഷാ സേനയാണ് ദേശീയ സുരക്ഷാ സേന അഥവാ നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്.എൻ.എസ്,ജി. എന്ന ചുരു‍ക്ക നാമത്തിലും അറിയപ്പെടുന്നു. English: National Security Guards (N.S.G.) 1985-ലെ നാഷണൽ സെക്യൂരിറ്റി ഗാർഡ് ആക്ടിനെത്തുടർന്നാണ് ദേശീയ സുരക്ഷാ സേന രൂപവത്കരിച്ചത്.[1] തീവ്രവാദത്തെ ചെറുക്കുക, രാജ്യത്തെ മുഖ്യപൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്കുമാത്രമായാണ്‌ ഇപ്പോൾ പ്രധാനമായും ഈ സേനയെ ഉപയോഗിച്ചുവരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലാണ് സേന പ്രവർത്തിക്കുന്നത്. വേഷഭൂഷാദികളിൽ കറുപ്പു നിറം പുലർത്തുന്നതിനാൽ സേനയെ ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ എന്നും വിളിക്കാറുണ്ട്.[1] എന്നാൽ ഈ സേന പോലീസിന്റേയോ മറ്റു സൈന്യങ്ങളുടേയോ പോലെ ദൈനംദിന ജോലികൾക്ക് നിയോഗിക്കപ്പെടാനുള്ള തരത്തിൽ പരിശീലിപ്പിക്കപ്പെട്ടവരല്ല. ഇന്ത്യൻ കരസേനയിൽ നിന്നും കേന്ദ്ര സായുധ പോലീസ് സേനകളിൽ നിന്നും ഡെപ്യൂട്ടേഷനിൽ ആണ് കമാൻഡോകളെ നിയമിക്കുന്നത്.

National Security Guard
ദേശീയ സുരക്ഷാ സേന
എൻ.എസ്.ജി. ലോഗോ
എൻ.എസ്.ജി. ലോഗോ
Flag of NSG.
Flag of NSG.
പൊതുവായ പേര്ബ്ലാക്ക് ക്യാറ്റ്
ചുരുക്കംഎൻ.എസ്.ജി.
ആപ്തവാക്യംസർവത്ര സർവ്വോത്തം സുരക്ഷ
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്1985
അധികാരപരിധി
കേന്ദ്ര ഏജൻസിഇന്ത്യ
പ്രവർത്തനപരമായ അധികാരപരിധിഇന്ത്യ
ഭരണസമിതിആഭ്യന്തര മന്ത്രാലയം - ഇന്ത്യ
ഭരണഘടന
  • നാഷണൽ സെക്യൂരിറ്റി ഗാർഡ് ആക്ട്, 1985
പൊതു സ്വഭാവം
പ്രവർത്തന ഘടന
മാതൃ വകുപ്പ്ഇന്ത്യൻ പോലീസ് സർവീസ്
പ്രമുഖർ
ശ്രദ്ധേയമായ ഓപ്പറേഷൻs
വെബ്സൈറ്റ്
www.nsg.gov.in


തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനുപുറമെ വിശിഷ്ട വ്യക്തികൾക്ക് സുരക്ഷ പ്രദാനം ചെയ്യുക, ഗൂഢാലോചനയും അട്ടിമറിയും തകർക്കുക, ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക തുടങ്ങിയ ജോലികളും കമാൻഡോകൾ ചെയ്യുന്നുണ്ട്. ഇന്ത്യൻ സൈന്യം, കേന്ദ്ര സായുധ പോലീസ് സേനകൾ, സെൻട്രൽ റിസർവ് പോലീസ്, സംസ്ഥാന പോലീസ് എന്നിവിടങ്ങളിലെ മികച്ച ഓഫീസർമാരെയാണ് കമാൻഡോകളായി നിയമിക്കുന്നത്.[1] എല്ലാ കമാൻഡോകളും ഡെപ്യൂട്ടേഷനിലാണ് ദേശീയസുരക്ഷാസേനയിൽ എത്തുന്നത്. ഇതിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ളവർ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (SAG) എന്ന പേരിലും മറ്റുള്ളവർ സ്പെഷ്യൽ റെയ്ഞ്ചർ ഗ്രൂപ്പ് (SRG) എന്ന പേരിലും അറിയപ്പെടുന്നു.[2]

ചരിത്രം

തിരുത്തുക

പഞ്ചാബിലെ തീവ്രവാദപ്രവര്ത്തനങ്ങൾ നടന്നിരുന്ന കാലത്താണ് ഇന്ത്യ ഒരു പ്രത്യേക കമാൻഡോ വിഭാഗത്തിന്റെ് ആവശ്യം മനസ്സിലാക്കിയത്.പഞ്ചാബിലെ സുവര്ണ്ക്ഷേത്രം ഖാലിസ്ഥാൻ തീവ്രവാദികൾ അവരുടെ താവളമാകിമാറ്റി.ക്ഷേത്രത്തെ ഭീകരരുടെ കൈയിൽനിന്നും മോചിപ്പിക്കാൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ (1984),ലക്ഷ്യം നേടിയെങ്കിലും അതിനു വലിയവില നൽകേണ്ടിവന്നു.ക്ഷേത്രത്തിനു കേടുപാടുകൾ സംഭവിക്കുകയും ഒട്ടേറെ പേർക്കു ജീവൻ നഷ്ട്ടപെടുകയും ചെയ്തു.ഈ അവസ്ഥയിൽനിന്നും ആണ് ഇന്ത്യയിൽ കമാൻഡോ വിഭാഗം രുപീകരിക്കുനതിനു അവസരമൊരുങ്ങിയത്. 1984-ലാണ്‌ എൻ.എസ്.ജി.ക്ക് രൂപം കൊടുത്തത്. 1985-ൽ നാഷണൽ സെക്കൂരിറ്റി ആക്റ്റ് പാർലമെന്റ്റിൽ അവതരിപ്പിക്കപ്പെട്ടു. ഈ ആക്റ്റിൽ നിർവചിക്കപ്പെട്ട തരത്തിലുള്ള (ബോംബ് പോലുള്ള സ്ഫോടകവസ്തുക്കളും തോക്കുൾപ്പടെയുള്ള ആയുധങ്ങളും ഉപയോഗിച്ച് രാജ്യത്തെ/ജനങ്ങളെ ആക്രമിക്കുകയോ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദം തകർക്കുകയോ ചെയ്യുക) ഭീകരപ്രവർത്തനങ്ങളെ ചെറുക്കാനായാണ്‌ എൻ.എസ്.ജി. രൂപീകൃതമായത്.

ബ്രിട്ടനിലെ എസ്.എ.എസ്., ജർമ്മനിയിലെ ജി.എസ്.ജി.-9 എന്നീ സുരക്ഷാസേനകളെ മാതൃകയാക്കിയാണ്‌ ദേശീയ സുരക്ഷാസേന രൂപവത്കരിച്ചത്.

കമാൻഡോ ഓപ്പറേഷനുകൾ

തിരുത്തുക

1985-ൽ പഞ്ചാബിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ അടിച്ചമർത്താനാണ് ദേശീയ സുരക്ഷാസേനയെ ആദ്യമായി നിയോഗിച്ചത്. ഇപ്പോൾ ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ നേരിടുന്നതിനും ഈ സേനയെ ഉപയോഗിച്ചുവരുന്നു. 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണം നേരിടാനും കമാൻഡോകളെ നിയോഗിച്ചിരുന്നു.

ദേശീയ സുരക്ഷാസേനയുടെ പല പ്രവർത്തനങ്ങളും പൊതുജനങ്ങൾ സാധാരണ അറിയാറില്ല. അറിയപ്പെട്ട ചില കമാൻഡോ ഓപ്പറേഷനുകൾ ചുവടെ:

ഏകദേശം 14,500 പേരാണ്‌ ഈ സേനയിലുള്ളത്. എൻ.എസ്.ജി. ക്ക് രണ്ട് വിഭാഗങ്ങൾ ഉണ്ട്. സ്പെഷൽ ആക്ഷൻ ഗ്രൂപ്പും(എസ്.എ.ജി. S.A.G.) സ്പെഷൽ റേഞ്ചേഴ്സ് ഗ്രൂപ്പും (എസ്,ആർ,ജി. S.R.G.). ഇതിൽ അംഗബലം കൂടുതൽ ഉള്ളത് എസ്.എ.ജി.യിലാണ്‌. മുൻസൈനികരോ അർദ്ധസൈനികരോ ആണ്‌ അധികവും.

മൊത്തം സേനയെ നാലുവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1) അഡ്മിനിസ്റ്റ്രേറ്റീവ് ഡയറക്റ്ററേറ്റ് 2) ഓപ്പറേഷൻസ് ഡയറക്റ്ററേറ്റ് 3) പരിശീലന കേന്ദ്രം 4) സാമ്പത്തികകേന്ദ്രം എന്നിവയണാവ.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ് (SAG)

തിരുത്തുക

ഇന്ത്യൻ കരസേനയിൽ നിന്നുമുള്ള സൈനികർ ആണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. സൈന്യത്തിൽ നിന്നും ഡെപ്യൂട്ടേഷനിൽ ആണ് ഇവരെ നിയമിക്കുന്നത്. കമാൻഡോ ഓപ്പറേഷനുകളുടെ ചുമതലയും നേതൃതം നൽകുന്നതും ഈ വിഭാഗമാണ്. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ പ്രധാന ചുമതല ഇവർക്കാണ്.

സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പ് (SRG)

തിരുത്തുക

അർദ്ധസൈനിക വിഭാഗങ്ങൾ, പോലീസ് എന്നിവയിൽ നിന്നും ഡെപ്യൂട്ടേഷനിൽ ആണ് ഇതിലേക്ക് നിയമനം. ഈ വിഭാഗത്തിൽ ഉള്ളവർ കേന്ദ്ര സായുധ പോലീസ് സേനകളിൽ നിന്നോ സംസ്ഥാന പോലീസ് സേനകളിൽ നിന്നോ ഉള്ളവരാണ്. വിവിഐപി- വിഐപി സുരക്ഷാ ചുമതല, സായുധ ഓപ്പറേഷനുകളുടെ സമയത്ത് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് വേണ്ട സൗകര്യങ്ങൾ ചെയ്യുക എന്നതാണ് ഇവരുടെ ചുമതല.

റാങ്കുകൾ

തിരുത്തുക

ഉദ്യോഗസ്ഥർ

  ദേശീയ സുരക്ഷാ സേന (NSG)[3]
               
ഡയറക്ടർ ജനറൽ
-
അഡിഷണൽ ഡയറക്ടർ ജനറൽ
-
ഇൻസ്‌പെക്ടർ ജനറൽ
-
ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ
-
ഗ്രൂപ്പ്‌ കമാണ്ടർ
-
സെക്കന്റ്‌ ഇൻ കമാൻഡ്
-
സ്‌ക്വാഡ്രോൺ കമാണ്ടർ
-
ടീം കമാണ്ടർ
-

കീഴ്ദ്യോഗസ്ഥർ

Rank group Junior commissioned officers Non commissioned officer Enlisted
  ദേശിയ സുരക്ഷാ സേന (NSG)[3]
            ചിഹ്നമില്ല
സുബേദാർ മേജർ
Subedar Major
അസിസ്റ്റന്റ് കമാന്റർ-1
-
അസിസ്റ്റന്റ് കമാന്റർ-2
-
അസിസ്റ്റന്റ് കമാന്റർ-3
-
റേഞ്ചർ ഗ്രേഡ് I
-
റേഞ്ചർ ഗ്രേഡ് II
-
Combatised tradesmen
-
  1. 1.0 1.1 1.2 "NSG commando's body to arrive in Bangalore" (in ഇംഗ്ലീഷ്). India Today. നവംബർ 28. Retrieved നവംബർ 28, 2008. {{cite web}}: Check date values in: |date= (help)
  2. "HISTORY, ROLE & TASKS" (in ഇംഗ്ലീഷ്). NSG Official Site. Archived from the original on 2008-12-10. Retrieved നവംബർ 28, 2008.
  3. 3.0 3.1 "The National Security Guard Act, 1986 (47 of 1986)" (PDF). Government of India. 22 സെപ്റ്റംബർ 1986. Archived from the original (PDF) on 4 മാർച്ച് 2016. Retrieved 23 ഓഗസ്റ്റ് 2014.


"https://ml.wikipedia.org/w/index.php?title=ദേശീയ_സുരക്ഷാസേന&oldid=3985950" എന്ന താളിൽനിന്ന് ശേഖരിച്ചത്