എൻ.എസ്‌. മാധവൻ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(N. S. Madhavan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എൻ.എസ്‌ മാധവൻ. മലയാള സാഹിത്യത്തിൽ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകൾ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥാകൃത്തുക്കളിലൊരാളായി എൻ.എസ്. മാധവൻ പരിഗണിക്കപ്പെടുന്നു. മലയാള മനോരമ പത്രത്തിൽ തത്സമയം എന്ന പംക്തി ഇദ്ദേഹം കൈകാര്യം ചെയ്യുന്നു.

എൻ എസ് മാധവൻ
എൻ.എസ് മാധവൻ
എൻ.എസ് മാധവൻ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്
ദേശീയത ഇന്ത്യ
Genreനോവൽ, ചെറുകഥ
വിഷയംസാമൂഹികം
അവാർഡുകൾഓടക്കുഴൽ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം
പങ്കാളിഷീലാ റെഡ്ഡി
കുട്ടികൾമീനാക്ഷി റെഡ്ഡി മാധവൻ

ജീവിതരേഖ

തിരുത്തുക

1948 -ൽ എറണാകുളത്ത്‌ ജനിച്ചു. മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 -ൽ ഐ.എ.എസ്‌ ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി[1]. കേരള സാഹിത്യ അക്കാദമി ഓടക്കുഴൽ , മുട്ടത്തുവർക്കി പുരസ്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചു. മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾക്കു പുറമേ ദില്ലിയിലെ കഥ പ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഷീലാ റെഡ്ഡി. ഒരു മകൾ പ്രസിദ്ധയായ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ.

കൊല്ലത്തു നടന്ന നൂറനാട് ഹനീഫ അനുസ്മരണത്തിൽ സംസാരിക്കുന്നു 2024

കഥാസമാഹാരങ്ങൾ

നോവൽ

ലേഖനസമാഹാരം

പുരസ്കാരങ്ങൾ

തിരുത്തുക
 
  • പത്മപ്രഭാ പുരസ്കാരം[4] - 2010
  • കേരളസാഹിത്യ അക്കാദമി പുരസ്കാരം - ഹിഗ്വിറ്റ[5]
  • മുട്ടത്തുവർക്കി പുരസ്കാരം
  • ഓടക്കുഴൽ പുരസ്കാരം
  • വി.പി. ശിവകുമാർ സ്മാരക കേളി പുരസ്കാരം
  • പത്മരാജൻ പുരസ്കാരം.
  • കഥാ പ്രൈസ് -ദില്ലി
  • എഴുത്തച്ഛൻ പുരസ്കാരം (2024)

ചിത്രങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-20. Retrieved 2015-08-23.
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 700. 2011-07-25. Retrieved 2013-03-23.
  3. https://secure.mathrubhumi.com/books/essays/bookdetails/1039/puram-marupuram#.VdnW7IPSsww
  4. പത്മപ്രഭാ സാഹിത്യപുരസ്‌കാരം എൻ.എസ്.മാധവന് [പ്രവർത്തിക്കാത്ത കണ്ണി]
  5. "കേരളാ സാഹിത്യ അക്കാദമി" (PDF). Archived from the original on 2016-04-03. Retrieved 2024-10-30.{{cite web}}: CS1 maint: bot: original URL status unknown (link)


"https://ml.wikipedia.org/w/index.php?title=എൻ.എസ്‌._മാധവൻ&oldid=4146406" എന്ന താളിൽനിന്ന് ശേഖരിച്ചത്