മലയാള കഥാകൃത്ത്‌ എൻ എസ് മാധവൻ രചിച്ച ഒരു കഥാസമാഹാരമാണ് പഞ്ചകന്യകകൾ.[1] പഞ്ചകന്യകമാർ എന്നറിയപ്പെടുന്ന ഭാരതീയ ഇതിഹാസ കഥാപാത്രങ്ങളായ അഹല്യ, ദ്രൗപദി, കുന്തി, താര, ‌മണ്ഡോദരി എന്നിവരെ ആധുനിക കാലത്തേക്കു കൊണ്ടുവന്ന് അവരുടെ ജീവിതം ആവിഷ്കരിക്കുന്ന അഞ്ചു കഥകൾ ഇതിലുണ്ട്.[1] ഇവ കൂടാതെ ആറു കഥകളും ഈ സമാഹാരത്തിൽ ഉൾപ്പെടുന്നു.[1] അഹല്യയെയും മണ്ഡോദരിയെയും അതേ പേരിൽ തന്നെ അവതരിപ്പിച്ചിട്ടുള്ള ഈ കൃതിയിൽ ദ്രൗപദിയെ കിച്നയായും താരയെ താരാ ഫെർണാണ്ടസായും അവതരിപ്പിക്കുന്നു. കുന്തിയുടെ കഥയിൽ ഏണസ്റ്റ് ഹെമിംഗ്വേയും കടന്നുവരുന്നുണ്ട്.[2] ഡി.സി. ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "എഴുത്തുമുറിയിലെ ഇടിമുഴക്കങ്ങൾ; എൻ എസ് മാധവന്റെ പഞ്ചകന്യകകൾ-ഒരു വായന". അഴിമുഖം. Archived from the original on 2018-05-02. Retrieved 2018-05-02.
  2. "പഞ്ചകന്യകകൾ". മലയാള മനോരമ. 2015-05-23. Archived from the original on 2018-05-02. Retrieved 2018-05-02.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പഞ്ചകന്യകകൾ&oldid=3776752" എന്ന താളിൽനിന്ന് ശേഖരിച്ചത്