മൈക്രോസെറാറ്റസ്

(Microceratus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മംഗോളിയയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് മൈക്രോസെറാറ്റസ് . ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. 60 സെന്റീ മീറ്റർ മാത്രം നീളം ഉള്ള ചെറിയ ദിനോസർ ആണ് ഇവ .

Microceratus
Temporal range: Late Cretaceous, 90 Ma
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Genus: Microceratus
Mateus, 2008
Species:
M. gobiensis
Binomial name
Microceratus gobiensis
(Bohlin, 1953)
Synonyms

Microceratops Bohlin, 1953 (preoccupied by Seyrig, 1952)

ശരീര ഘടന

തിരുത്തുക

ദിനോസറുകളിൽ തലയോട്ടിയുടെ പ്രതേകത കൊണ്ട് എളുപ്പം തിരിച്ചറിയാവുന്ന ഒരു വിഭാഗം ആണ് ഇവ . ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണവും പ്രതേകതയാണ് . വർഗ്ഗത്തിന്റെ മറ്റ് ഒരു ജീവി വർഗത്തിലും കാണാത്ത രോസ്ട്രൽ ബോൺ എന്ന പേരിൽ അറിയപെടുന്ന എല്ല് ഇവയ്ക്ക് ഉണ്ടായിരുന്നു.

ആഹാര രീതി

തിരുത്തുക

ഇവയുടെ ആവാസവ്യവസ്ഥ ഏഷ്യയിലെ കാടുകളിൽ ആണ് ഇവ ജീവിച്ചിരുന്നത് . തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൺ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.

കുടുംബം

തിരുത്തുക

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. ഈ വിഭാഗത്തിലെ അടിസ്ഥാനവും പുരാതനവുമായ നിയോസെറാടോപ്ഷ്യാ എന്ന ജീവശാഖയിൽ പെട്ടവ ആയിരുന്നു ഇവ. രണ്ടു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ.

  • Barry Cox, Colin Harrison, R.J.G. Savage, and Brian Gardiner. (1999): The Simon & Schuster Encyclopedia of Dinosaurs and Prehistoric Creatures: A Visual Who's Who of Prehistoric Life. pg. 162 Simon & Schuster.
  • David Norman . (2001): The Big Book Of Dinosaurs. pg. 317, 318, 319 and 326, Walcome books.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൈക്രോസെറാറ്റസ്&oldid=4085604" എന്ന താളിൽനിന്ന് ശേഖരിച്ചത്