മാവോയിസം

മാവോ സെതൂങ്ങിന്റെ അഭിപ്രായങ്ങളിൽ നിന്ന് ഉദ്ഭവിച്ച രാഷ്ട്രതന്ത്രം
(Maoism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാവോ സെതൂങ്ങിന്റെ ചിന്തകളെയാണ് മാവോയിസം(ചൈനീസ് 毛澤東思想) എന്നു പറയുന്നത്. ചൈനയുടെ നേതാവായിരുന്ന മാവോ സെതൂങ്ങിന്റെ അഭിപ്രായങ്ങളിൽ നിന്ന് ഉദ്ഭവിച്ച രാഷ്ട്രതന്ത്രമാണ് മാവോയിസത്തിന് ആധാരം. ഇതു പിന്തുടരുന്നവരെ മാവോയിസ്റ്റുകൾ എന്നാണ് വിവക്ഷിക്കുക. ഇത് റിവിഷനിസത്തിനെതിരായ ഒരു മാർക്സിയൻ തത്ത്വചിന്തയായി പരിഗണിക്കപ്പെടുന്നു. 1950-കളിലും 1960-കളിലുമാണ് ഇത് ഉരുത്തിരിഞ്ഞുണ്ടായത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ദാർശനികമായ വഴികാട്ടിയായാണ് ഈ നിലപാടുകളെ പരിഗണിച്ചിരുന്നതെങ്കിലും 1978-ൽ ഡെങ് സിയാവോ പിങ് സാമ്പത്തിക പരിഷ്കരണമാരംഭിച്ചതോടെ ചൈനയിൽ മാവോയിസം പുറന്തള്ളപ്പെട്ടു. ഇവർ ശക്തിപ്പെടുന്ന മേഖലകളിൽ അവിടെയുള്ള ജനങ്ങളെ സാമ്പത്തിക പരമായും സാമൂഹിക പരമായും ചൂഷണം ചെയ്യുകയും വികസന വിരുദ്ധത പറഞ്ഞ് അവരിൽ അരാജകത്വം വളർത്തുകയും ചെയ്യുന്നതായാണ് പൊതുവിൽ കണ്ടുവരുന്നത്. മാവോയിസ്റ്റ് പ്രവർത്തകരെ ഒറ്റിക്കൊടുക്കുമെന്ന് സംശയമുള്ളവരെ ഇവർ ക്രൂരമായി ഉന്മൂലനം ചെയ്യുകയും കംഗാരു കോടതി(കാട്ടാള നിയമം) കൂടി അവരെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുകയും ചെയ്തുവരുന്നു. ഇവർ ശക്തിപ്പെടുന്ന മേഖലകളിൽ ക്രൂരനായ ഒരു മാവോയിസ്റ്റ് ഏകാധിപതി ഉയർന്നു വരികയും അയാളുടെ ഭരണത്തിൻ കീഴിൽ കടുത്ത മനുഷ്യ അവകാശ ലംഘനങ്ങൾ നടക്കുകയും ചെയ്യുന്നു. മാവോയിസ്റ്റ് സ്വാധീന പ്രദേശങ്ങളിൽ അവരുടെ ഭരണത്തിൻ കീഴിൽ പട്ടിണിയും ദാരിദ്ര്യവും വർധിക്കുന്നതോടെ ജനങ്ങളിൽ അരാജകത്വ സ്വഭാവം ഉണരുകയും അവർ ഇടതുപക്ഷ തീവ്രവാദ ഉന്മൂലന ആശയങ്ങളിലേക്ക് സ്വയം നടന്നടുക്കുകയുമാണ് സാധാരണ കണ്ടുവരുന്നത്.[1] [2]

മാവോയിസം
Simplified Chinese毛泽东思想
Traditional Chinese毛澤東思想

മാവോയിസ്റ്റ് തീവ്രവാദം

തിരുത്തുക

ഇടതുപക്ഷ തീവ്രവാദം (ലെഫ്റ്റ് വിംഗ് എക്സ്ട്രീമിസം)[3] ആരുടേയും കുത്തകയല്ല എന്ന് വിളിച്ച് പറയുന്നവരാണ് മാവോവാദികൾ. ഇവരുടെ ശക്തി ആഗോള തീവ്രവാദി സംഘടനയായ ഐ.എസ്.ഐ.എസിൻ്റെ (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് & സിറിയ) പകുതി പോലും ഇല്ല എന്നത് കൊണ്ട് മാത്രം മാവോയിസ്റ്റ് തീവ്രവാദം ഇല്ലാതാകുന്നില്ല.

1950-കളിൽ ചൈനയിൽ ഉടലെടുത്ത മാവോവാദം എന്ന ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് തീവ്രവാദം ചൈനക്കാർ 1978-ൽ ചവറ്റു കൊട്ടയിലിട്ടതാണ് എന്ന് മാത്രമല്ല ഐ.എസ്.ഐ.എസ് പോലുള്ള ആഗോള തീവ്രവാദത്തിന് വിത്ത് പാകാൻ ഇടം കൊടുക്കാത്ത രീതിയിൽ ചൈനീസ് ഭരണകൂടം അടിച്ചമർത്തലുകൾ തുടരുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ ലോകത്ത് ആദ്യമായി മാവോയിസ്റ്റുകൾ അധികാരത്തിലെത്തിയ നേപ്പാൾ വഴി ഇന്ത്യയിലെത്തിയ മാവോയിസ്റ്റ് തീവ്രവാദം ഇന്ത്യയിൽ ജാർഖണ്ഡ് മുതൽ കേരളം വരെ ഒരു റെഡ് കോറിഡോർ (ചുവപ്പൻ ഇടനാഴി) സൃഷ്ടിച്ചു എന്നത് ഇന്ത്യയ്ക്ക് എന്നും ഒരു ആഭ്യന്തര ഭീഷണിയാണ്.

അത്യാധുനിക ആയുധങ്ങളും ഏറ്റവും മികച്ച സാങ്കേതിക വിദ്യകളുടെ പിൻബലവുമായി ലോകത്ത് അശാന്തി വിതയ്ക്കുന്ന ആഗോള തീവ്രവാദ സംഘടനകൾക്കൊപ്പം മുന്നേറാൻ ഇന്ത്യയിലെ മാവോയിസ്റ്റുകൾക്ക് കഴിഞ്ഞിട്ടില്ല എന്നത് ആശ്വാസകരമാണ്.

എങ്കിലും രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ നിയമ വ്യവസ്ഥക്കെതിരായും രാജ്യം പാവനമായി കരുതിപ്പോരുന്ന അംബേദ്ക്കർ സ്ഥാപിച്ച നമ്മുടെ ഭരണഘടനയെയും രാജ്യത്തിൻ്റെ അഖണ്ഡതയെയും അസ്തിത്വത്തെയും ഒപ്പം തന്നെ രാജ്യത്തെയും അക്രമിച്ച് കീഴ്പ്പെടുത്തേണ്ട തരത്തിലുള്ള ഒരു ശത്രുവായി കണ്ട് നമ്മുടെ അർധ സൈനികർക്കെതിരായി നടത്തുന്ന[4] രാജ്യദ്രോഹ പ്രവർത്തനങ്ങൾ വഴി രക്ത രൂക്ഷിതമായ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന മാവോയിസ്റ്റ് തീവ്രവാദികളെ ഒരിക്കലും നിസാരമായി കാണാൻ കഴിയില്ല.

ആദിവാസികളും മറ്റ് വനവാസികളും താമസിച്ചു പോരുന്ന ഘോര നിബിഡ വനമേഖലകളായ കൊടും കാടുകളിൽ മാവോയിസം പൂത്തുലയുന്നത് രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയ്ക്ക് എന്നും ഒരു വെല്ലുവിളിയായി തുടരുന്നു. അടിസ്ഥാന വർഗത്തിൻ്റെ കാതലായ പ്രശ്നങ്ങൾ ഭരണകൂടം പരിഹരിച്ചാൽ നാമാവശേഷമാകുന്നതാണ് മാവോവാദം.

മാവോവാദത്തിന് കാരണമായി പറയുന്നതാണ് എക്സ്ട്രീം ടെറിട്ടോറിയൽ അലിഗൻസ് അഥവാ അന്യരാജ്യത്തിൻ്റെ ദേശീയതയോടുള്ള വിധേയത്വമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയുടെ വനമേഖലകളിൽ മാവോയിസം എന്ന പേരിൽ കമ്മ്യൂണിസ്റ്റ് തീവ്രവാദത്തെ ഊട്ടിവളർത്തുന്നു. ഇത് ഇന്ത്യയുടെ ദേശീയതയെക്കാൾ അവരുടെ മാവോയിസത്തെ മാത്രം യോജിക്കുന്ന ആഗോളീയത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മാവോയിസത്തിൻ്റെ ദൂഷ്യഫലം അനുഭവിക്കുന്ന ഒരു ജനതയാണ് ഇന്ന് ഛത്തീസ്ഗഢിലെ ബസ്തർ, ബീജാപൂർ, സുഖ്മ എന്നീ ജില്ലകളിലുള്ളവർ.

ഇതുകൂടാതെ തന്നെ മാവോയിസ്റ്റുകൾ തങ്ങളുടെ മാവോവാദം മാത്രമാണ് ശരിയെന്നും ഇതിനെ എതിർക്കുന്നവരെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യുമെന്നും തങ്ങൾക്ക് മേധാവിത്വമുള്ള സ്ഥലങ്ങളിൽ പരസ്യമായി പ്രഖ്യാപിക്കുന്നു. ഇത് രാജ്യത്ത് ആഭ്യന്തര കലഹം സൃഷ്ടിക്കുമെന്നും അത് രാജ്യത്തിൻ്റെ ദേശീയ കെട്ടുറപ്പിന് ആഭ്യന്തര ഭീഷണിയാണെന്നും പകൽ പോലെ വ്യക്തമാണ്.[5]

രൂപീകരണം, പിളർപ്പ്, ആശയങ്ങൾ, പേരുകൾ

മാവോയിസം എന്നത് സി.പി.ഐ.എം.എൽ, (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) സി.പി.എം, സി.പി.ഐ തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വഴി ഇന്ത്യയിൽ രക്തരൂക്ഷിതമായ ഒരു സായുധ വിപ്ലവം നടത്താൻ ഒരിക്കലും കഴിയില്ലെന്ന് ചിന്തിക്കുന്ന ഇടതുപക്ഷ തീവ്ര ചിന്തകരുടെ ഒരു കൂട്ടായ്മയാണ്.

ആദ്യ കാലങ്ങളിൽ സി.പി.ഐ മാത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി ഉണ്ടായിരുന്നത്. പിന്നീട് സി.പി.ഐ പിളർന്ന് സി.പി.എം രൂപീകരിക്കുകയും ഇവർക്കിടയിൽ പ്രത്യയശാസ്ത്രപരമായി ഭിന്നത വർധിക്കുകയും അങ്ങനെ സി.പി.ഐ.എം.എൽ രൂപീകരിക്കുകയും ചെയ്തു.

ഈ സി.പി.ഐ.എം.എൽ പിന്നീട് അമീബകളെ പോലെ സെൽ വിഭജനം നടത്തി വിഘടിച്ച് പല ഗ്രൂപ്പുകളായി മാറി. സി.പി.ഐ.എം.എൽ (റെഡ്ഫ്ലാഗ്), മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ്ഫ്ലാഗ്) എന്നിവ ഇതിന് ഉദാഹരമാണ്.

ചാരൂ മഞ്ജുംദാറിൻ്റെ നേതൃത്വത്തിൽ നക്സൽ ബാരിയിൽ രൂപം കൊണ്ട ആദ്യ പാർട്ടിയായ സി.പി.ഐ.എം.എൽ പാർട്ടിയുടെ പല കഷണങ്ങളാണ് ഇന്ന് കാണുന്ന മാവോയിസ്റ്റ് അനുഭാവ ഗ്രൂപ്പുകളിൽ ബഹു ഭൂരിപക്ഷവും.

വാളെടുത്തവരൊക്കെ വെളിച്ചപ്പാടാവുന്ന ഇക്കാലത്ത് ഇവർക്കിടയിൽ ഇപ്പോൾ തന്നെ കാക്കത്തൊള്ളായിരം ഗ്രൂപ്പുകളുണ്ട്. കേരളത്തിൽ പശ്ചിമഘട്ട മലനിരകളിലും വയനാടൻ കാടുകളിലും എ.കെ.47 തോക്കും തൂക്കി നടക്കുന്നവർ ഇക്കൂട്ടത്തിൽ പെട്ടവരാണ്.

ഇത്തരം ചില ഗ്രൂപ്പുകളാണ് ഛത്തീസ്ഗഢിലെ സുഖ്മ, ബസ്തർ ജില്ലകളായ വനമേഖലകൾ ഭരിക്കുന്നത്. ഗ്രാമങ്ങൾ നഗരങ്ങളുമായി ചേരുന്ന റോഡുകൾ പണിയാനോ ഗ്രാമങ്ങളിൽ കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ എത്തിക്കാനൊന്നും മാവോയിസ്റ്റുകൾ സമ്മതിക്കാറില്ല.

പഞ്ചായത്ത്, നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നവരുടെ വിരൽ മുറിച്ച് കളയുന്ന പ്രാകൃത കാട്ടാള ശിക്ഷാ രീതികളാണ് ഇവർ നടപ്പിലാക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനമെത്താത്ത കൊടും കാടുകളിൽ പോപ്പി, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് കൃഷി വൻതോതിൽ നടത്തുകയും കാട്ടിൽ ജീവിക്കുന്ന ആദിവാസി ജനവിഭാഗങ്ങളെ ആക്രമിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കി അവരുടെ കയ്യിൽ നിന്ന് ഹഫ്ത പോലുള്ള നികുതി പിരിവ് നടത്തിയും സർക്കാർ ആദിവാസികൾക്ക് നൽകിപ്പോരുന്ന റേഷൻ തട്ടിയെടുത്തുമൊക്കെയാണ് കാട്ടിൽ മാവോയിസ്റ്റ് നേതാക്കന്മാർ പാർട്ടി വളർത്തുന്നത്.

ഈ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നവർ അർബൻ നക്സൽ എന്ന പേരിലറിയപ്പെടുന്നു. കേരളത്തിലെ ലെഫ്റ്റ് ലിബറൽ വിഭാഗത്തിലെ തീവ്ര ചിന്താഗതിക്കാരായ മാർക്സിസ്റ്റ് പാർട്ടി(സി.പി.എം) വിരുദ്ധർ പല തരത്തിലുള്ള അർബൻ നക്സൽ അനുഭാവം പുലർത്തുന്നവരായാണ് അറിയപ്പെടുന്നത്.

മാവോയിസ്റ്റുകൾ പറയുന്ന ജനാധിപത്യ ബഹുസ്വരത കപടമാണ്. കാരണം മാവോയിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ ജനാധിപത്യം എന്ന ആശയം എന്നൊന്നില്ല. അവിടെ പകരം പ്രൊലെറ്റേറിയൻ ഡിക്റ്റേറ്റർഷിപ്പ് എന്നുള്ളതാണ്. അതായത് തൊഴിലാളി വർഗ സർവാധിപത്യം എന്നവർ വിളിക്കുന്ന മാവോയിസ്റ്റ് പാർട്ടി നേതാവിൻ്റെ ഏകാധിപത്യ സ്വേഛാധിപത്യ ഭരണം. അത് നേതാവിൻ്റെ സർവാധിപത്യം തന്നെയാണ്. മാവോയിസ്റ്റ് ഭരണത്തിൽ ബഹുസ്വരത എന്നൊന്നില്ല. പകരം മാവോയിസത്തിൻ്റെ ഭീഷണിയുടെ സ്വരം മാത്രമാണ് ഉയരുക.[6][7]

അന്താരാഷ്ട്രതലത്തിൽ

തിരുത്തുക

മാവോയിസ്റ്റ് സംഘടനകൾ ലോകത്തിന്റെ പലഭാഗത്തും ഗ്രാമീണരെ ഒളിപ്പോരിലൂടെ ഭരണകൂടത്തിനെതിരേ കലാപം നയിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. പെറുവിലെ ഷൈനിംഗ് പാത്ത്; ഇന്ത്യയിലെ മാവോയിസ്റ്റ് തീവ്രവാദപ്രവർത്തനങ്ങൾ; നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടി എന്നിവ ഉദാഹരണങ്ങളാണ്. തിരഞ്ഞെടുപ്പിലൂടെ ലോകത്തിൽ ഒരു മാവോയിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ഒരേയൊരു ഉദാഹരണമാണ് നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടി. [8]

തത്വങ്ങൾ

തിരുത്തുക
  1. ജനകീയപ്പോരാട്ടം: പാർട്ടിയുടെ സായുധഘടകവും ജനങ്ങളും വ്യത്യസ്തമായിരിക്കരുത്. ജനങ്ങൾക്കേറ്റവും ആവശ്യമുള്ള കാര്യങ്ങളാവണം വിപ്ലവത്തിന്റെ ലക്ഷ്യം.
  2. നവ ജനാധിപത്യം: പിന്നോക്കമെന്നു പറയപ്പെടുന്ന രാജ്യങ്ങളിൽ സോഷ്യലിസം നടപ്പാക്കുന്നതിനു മുൻപ് സാമ്പത്തിക മേഖലയിൽ പുരോഗതിയുണ്ടാവണം. ഇത് ബൂർഷ്വാസികളിലൂടെ നടക്കുക അസാദ്ധ്യമാണ്. ബൂർഷ്വാസികളുടെ പുരോഗമന സ്വഭാവം നഷ്ടപ്പെട്ട് അധോഗമന സ്വഭാവത്തിലെത്തിയിരിക്കുന്നതാണ് ഇതിനു കാരണം.
  3. വൈരുദ്ധ്യങ്ങളാണ് സമൂഹത്തിന്റെ ഏറ്റവും മുഖ്യമായ ലക്ഷണം: സമൂഹത്തിലെ പലതരം വൈരുദ്ധ്യങ്ങളെ നേരിടാൻ പലതരം അടവുകൾ വേണ്ടിവരും. തൊഴിലും മൂലധനവും തമ്മിലുള്ളതു പോലെയുള്ള പൂർണ വൈരുദ്ധ്യമുള്ള വിഷയങ്ങളെ ശരിയാക്കിയെടുക്കാൻ വിപ്ലവം തന്നെ വേണ്ടിവരും. വിപ്ലവപ്രസ്ഥാനത്തിനകത്തുള്ള വൈരുദ്ധ്യങ്ങളെ താത്വികമായ ശരിപ്പെടുത്തലുകളിലൂടെ നേരേയാക്കിയെടുത്താലേ അവ പൂർണ വൈരുദ്ധ്യങ്ങളാവാതിരിക്കുകയുള്ളൂ.
  4. സാംസ്കാരിക വിപ്ലവം: വിപ്ലവം ബൂർഷ്വാ തത്ത്വചിന്തയെ തുടച്ചു നീക്കുകയില്ല. ഇതിനാൽ വർഗസമരം സോഷ്യലിസ്റ്റ് കാലഘട്ടത്തിൽ തുടർന്നുകൊണ്ടിരിക്കുകയോ കൂടുതൽ ശക്തിപ്രാപിക്കുകയോ ചെയ്യും. അതിനാൽ ഇത്തരം തത്ത്വചിന്തകൾക്കും സമൂഹത്തിലെ അവയുടെ വേരുകൾക്കും എതിരായ സമരം തുടരേണ്ടതായി വരും. യാധാസ്ഥിതികത്വത്തിനെതിരായ സമരം കൂടിയാണ് സാംസ്കാരിക വിപ്ലവം.
  5. മൂന്നു ലോക സിദ്ധാന്തം: ശീതയുദ്ധക്കാലത്ത് രണ്ട് സാമ്രാജ്യത്വശക്തികൾ (അമേരിക്കൻ ഐക്യനാടുകളും സോവിയറ്റ് യൂണിയനും) ഒന്നാം ലോകവും അവരുടെ നിയന്ത്രണത്തിലുള്ള സാമ്രാജ്യത്വശക്തികളെ ചേർത്ത് ഒരു രണ്ടാം ലോകവും തീർത്തു. മൂന്നാം ലോകം സാമ്രാജ്യത്വത്തിനെതിരായ രാജ്യങ്ങളുടേതാണ്. ഒന്നം ലോകവും രണ്ടാം ലോകവും മൂന്നാം ലോകത്തിനെ ചൂഷണം ചെയ്യുന്നുണ്ട്. ഒന്നാം ലോകമാണിതിൽ കൂടുതൽ അക്രമവാസന കാണിക്കുന്നത്. ഒന്നാം ലോകത്തെയും രണ്ടാം ലോകത്തെയും തൊഴിലാളികൾ സാമ്രാജ്യത്വത്തിലാണ് വളർന്നുവരുന്നത്, ഇത് സോഷ്യലിസ്റ്റ് വിപ്ലവത്തെ തടയുന്നു. മൂന്നാം ലോകത്തിലെ ജനങ്ങൾക്ക് നിലവിലുള്ള ലോകവ്യവസ്ഥിതിയിൽ ഒരു താല്പര്യവുമില്ല. ഇതിനാൽ വിപ്ലവം നടക്കാൻ സാദ്ധ്യത മൂന്നാം ലോകത്തിലാണ്. ഇത് മറ്റു രാജ്യങ്ങളിലെ സാമ്രാജ്യത്വത്തെ ക്ഷയിപ്പിക്കുകയും അവിടെയും വിപ്ലവം വരാൻ വഴിവയ്ക്കുകയും ചെയ്യും. [9]
  1. അന്ത്യം കുറിക്കണം മാവോയിസ്റ്റ് തീവ്രവാദത്തിന്
  2. അരാജകത്വം വിതച്ച് നക്സലിസം
  3. Maoist 6'th terror outfit in world says US Internal Security report
  4. Dantewada Maoist Terror Attack
  5. Mavoist Terrorism in India
  6. terror electricity returns after 20 years
  7. Maoist Terrorism
  8. "Maoist groups split in Nepal, violence feared". India Defence. Retrieved 2011年11月10日. {{cite web}}: Check date values in: |accessdate= (help)
  9. Maoism Glossary of Terms, Encyclopedia of Marxism
"https://ml.wikipedia.org/w/index.php?title=മാവോയിസം&oldid=4023226" എന്ന താളിൽനിന്ന് ശേഖരിച്ചത്