നിലനിൽക്കുന്ന അധികാരികൾക്കെതിരായി ജനങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നതിലൂടെ താരതമ്യേന ചെറിയ കാലയളവിൽ രാഷ്ട്രീയാധികാരത്തിൽ അഥവാ അധികാരഘടനയിൽ ഉണ്ടാകുന്ന അടിസ്ഥാനപരമായ മാറ്റത്തെയാണ് രാഷ്ട്രീയ വിപ്ലവം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ലാറ്റിൻ ഭാഷയിലെ തകിടംമറിയൽ എന്നർത്ഥം വരുന്ന റെവല്യൂഷ്യോ (revolutio), എന്ന വാക്കിൽ നിന്നാണ് റവല്യൂഷൻ അഥവാ വിപ്ലവം എന്നവാക്കിന്റെ ഉത്പത്തി.

അരിസ്റ്റോട്ടിൽ രണ്ടു തരം രാഷ്ട്രീയ വിപ്ലവത്തെ പറ്റി വിവരിച്ചു:

  1. ഒരു ഘടനയിൽ നിന്നും മറ്റൊന്നിലേക്കുള്ള സമ്പൂർണ്ണ മാറ്റം
  2. നിലവിലുള്ള ഘടനയുടെ പരിഷ്ക്കരണം. [1]
  1. Aristotle, The Politics V,http://classics.mit.edu/Aristotle/politics.5.five.html Archived 2013-05-02 at the Wayback Machine. accessed 2013/4/24
"https://ml.wikipedia.org/w/index.php?title=വിപ്ലവം&oldid=4285977" എന്ന താളിൽനിന്ന് ശേഖരിച്ചത്