മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം

(Mancombu Sree Bhagavathi Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ, മങ്കൊമ്പിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ദേവീക്ഷേത്രമാണ്‌ മങ്കൊമ്പ് ശ്രീ ഭഗവതീക്ഷേത്രം. ആലപ്പുഴ -- ചങ്ങനാശ്ശേരി റോഡിൽ (എ. സി. റോഡ്) മങ്കൊമ്പ് ജങ്ഷനിൽനിന്ന് ഏകദേശം 2 കി.മി. വടക്ക് മാറി ഈ പരാശക്തി ക്ഷേത്രം സ്ഥിതിചെയ്യുന്നു. മലയാളനാടിന്റെ പുണ്യമായ പമ്പാനദിയുടെയും മണിമലയാറിന്റേയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹിഷാസുരമർ‍ദ്ദിനിയും ജഗദീശ്വരിയുമായ സാക്ഷാൽ ആദിപരാശക്തിയാണ് മങ്കൊമ്പിലമ്മ എന്ന്‌ വിശ്വാസം. ദുർഗ്ഗാ, ഭദ്രകാളി, മഹാലക്ഷ്മി സങ്കൽപ്പങ്ങളിൽ ആരാധിക്കപ്പെടുന്നു. ഇവിടെ ഭഗവതിയുടെ ദാരുവിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിനുമുന്നിൽ സ്വർണ്ണക്കൊടിമരമുണ്ട്. അഞ്ചുനേരമാണ് ഇവിടെ പൂജ. തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തിന്റെ കാരാണ്മ കുളങ്ങര ഇല്ലക്കാർക്കാണ്. ശബരിമലയിലെ തന്ത്രാധികാരം കൊണ്ട് പ്രസിദ്ധരായ താഴമൺ തന്ത്രികൾക്കാണ് ഇവിടെയും തന്ത്രകർമ്മങ്ങൾക്ക് അധികാരം. ശിവൻ, ഗണപതി, അയ്യപ്പൻ എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ചൊവ്വ, വെള്ളി, അമാവാസി, പൗർണമി, നവരാത്രി, മാസത്തിലെ ഒന്നാം തീയതി തുടങ്ങിയ ദിവസങ്ങൾ പ്രധാനം. [1].

മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം
മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം
മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം
മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം is located in Kerala
മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം
മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°26′30″N 76°25′20″E / 9.44167°N 76.42222°E / 9.44167; 76.42222
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:മങ്കൊമ്പ്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ദുർഗ്ഗാ ഭഗവതി
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം
ചരിത്രം
ക്ഷേത്രഭരണസമിതി:ചങ്ങനാശ്ശേരി ദേവസ്വം ഗ്രൂപ്പ് - തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഐതിഹ്യം

തിരുത്തുക

തിരുവിതാംകൂർ മഹാരാജാവിന്റെ സ്ഥാനിയായിരുന്ന പവ്വത്തിൽ കൈമൾ വീടുപണിയുന്നതിന് പാലായ്ക്കടുത്തുള്ള മങ്കൊമ്പുമലയിൽനിന്ന് തടിവെട്ടി ചങ്ങാടമാക്കി പമ്പാനദിവഴി ആലപ്പുഴയിലേക്ക്‌ കടത്തിക്കൊണ്ടുപോകെ കൊമ്പ് കരയിലുടക്കിയെന്നും അത് പിന്നീട് ഇളക്കാനായില്ലെന്നും ആ തടിയിൽ ഭഗവതികുടിയിരിക്കുന്നുണ്ടെന്നറിഞ്ഞ് ആദിപരാശക്തിക്കുവേണ്ടി ആ സ്ഥലത്ത് ഒരു അമ്പലം പണിതു എന്നുമാണ് ഐതിഹ്യം. മങ്കൊമ്പിലമ്മയുടെ കൂടെ വന്ന ദേവിമാർക്കായി അടുത്ത മറ്റ് രണ്ടിടങ്ങളിലായി കൈമളും നാട്ടുകാരും ക്ഷേത്രം നിർമ്മിച്ചു. വടയാറ്റു ക്ഷേത്രം, കോയിക്കൽ ക്ഷേത്രം എന്നിവയാണവ. മങ്കൊമ്പ് എന്ന സ്ഥലപ്പേർ ഉദ്ഭവിച്ചത് മങ്കൊമ്പിൽ നിന്നുള്ള ഭഗവതിയെ കുടിയിരുത്തിയതിനാലാണെന്നും കരയിൽ മാങ്കൊമ്പ് ഉടക്കിയതിനാലാണെന്നും ഒക്കെ പല പക്ഷമുണ്ട്. കോട്ടഭാഗം എന്നാണ് ഈ സ്ഥലത്തിന്റെ മറ്റൊരു പേർ.

 
മങ്കൊമ്പ് ക്ഷേത്രം - പടിഞ്ഞാറേ ഗോപുരം

ഭഗവതിയുടെ പൂജാക്രമങ്ങൾ ഇവിടത്തുകാർക്ക് അറിയാത്തതിനാൽ കോലത്തുനാട്ടിലെ അറയ്ക്കൽ നിന്ന് നമ്പൂതിരിമാരെ പൂജയ്ക്ക് കൊണ്ടുവന്നു. അവർ ക്ഷേത്രക്കുളത്തോടുചേർന്ന് താമസമാക്കുകയും അതിനാൽ കുളങ്ങരെ ഇല്ലക്കാർ എന്ന് പേർ സിദ്ധിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ദൂരദേശങ്ങളിൽനിന്ന് ക്ഷേത്രസംബന്ധമായ ജോലികൾക്കും കച്ചവടത്തിനുമായി ബ്രാഹ്മണർ കുടിയേറുകയുണ്ടായി.

പാലായ്ക്കടുത്ത് മൂന്നിലവ് മങ്കൊമ്പുകാവാണ് മങ്കൊമ്പിലമ്മയുടെ മൂലസ്ഥാനം. ഇവിടെനിന്ന് ഭഗവതിയെ നിരവധി ഇടങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവയിൽ ദേവിയുടെ സകലരൂപം മൂന്നിടത്തുമാത്രമാണുള്ളത്. അവയിലൊന്ന് കോട്ടഭാഗം മങ്കൊമ്പിലെ ഈ പ്രതിഷ്ഠയാണ്. അമ്മേ മങ്കൊമ്പിൽ അമ്മേ എന്ന് വിളിച്ചാൽ ഏത് പ്രതിസന്ധിയിലും ഓടിയെത്തും എന്നാണ് വിശ്വാസം. [2]

മേടമാസത്തിൽ വിഷു മുതൽ പത്തു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ ഉൽസവം. കുട്ടനാട്ടിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് മങ്കൊമ്പ് ക്ഷേത്രത്തിലേത്. പത്താമുദയത്തിന് ഗരുഡൻ തൂക്കം നടത്തുന്നു. നവരാത്രി, തൃക്കാർത്തിക തുടങ്ങിയവയും പ്രധാനം.

ഭഗവതി സ്തുതികൾ

തിരുത്തുക

ജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതി ഹി സാ ബലാദാകൃഷ്യ മോഹായ മഹാമായാ പ്രയച്ഛതി (1)

ദുർഗ്ഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോഃ സ്വസ്ഥൈഃ സ്മൃതാ മതിമതീവ ശുഭാം ദദാസി ദാരിദ്ര്യദുഃഖഭയഹാരിണി കാ ത്വദന്യാ സർവ്വോപകാരകരണായ സദാർദ്രചിത്താ (2)

സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ (3)

ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ (4)

സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോ ദേവി ദുർഗ്ഗേ ദേവി നമോസ്തുതേ (5)

ജ്വാലാ കരാള മത്യുഗ്രം അശേഷാസുരസൂദനം തൃശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ (6)

രോഗാന ശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി (7)

സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം (8)

ദേവി മാഹാത്മ്യം

ആയുർദേഹി ധനംദേഹി വിദ്യാം ദേഹി മഹേശ്വരീ സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരീ.

ലളിതേ സുഭഗേ ദേവി സുഖസൗഭാഗ്യദായിനി അനന്തം ദേഹി സൗഭാഗ്യം മഹ്യം തുഭ്യം നമോനമ:

അംബികാ അനാദിനിധനാ ആശ്വാരൂഡാ അപരാജിത

ദുർഗ്ഗായൈ ദുർഗ്ഗപാരായൈ സാരായൈ സർവ്വകാരിണ്യൈ ഖ്യാത്യൈ തഥൈവ കൃഷ്ണായൈ ധൂമ്രായൈ സതതം നമഃ

യാ ദേവീ സർവ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:

കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.

ഇവ കൂടി കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
1.^ ഐതിഹ്യത്തിലുള്ള ഭേദങ്ങൾ വായിച്ചുനോക്കുക:

[1] Archived 2012-12-06 at the Wayback Machine., [2] Archived 2013-04-27 at the Wayback Machine. [3] Archived 2010-03-02 at the Wayback Machine.

  1. രാജേന്ദ്രൻ, പി.ജി. (2000). ക്ഷേത്രവിജ്ഞാനകോശം. കോട്ടയം: ഡി.സി. ബുക്സ്. p. 963.
  2. "മങ്കൊമ്പുകാവ്- ചരിത്രം". Archived from the original on 2011-02-24.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക