മലയിൻകീഴ്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(Malayinkeezhu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഒരു സ്ഥലമാണ് മലയിൻകീഴ്. പ്രസിദ്ധമായ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.തിരുവല്ല ശ്രീ വല്ലഭക്ഷേത്രവുമായി ഈ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. ശ്രീകൃഷ്ണ ഭഗവാന്റെ യൗവനരൂപമാണ് ഇവിടെ പൂജിക്കുന്നത്. ഇവിടത്തെ ആറാട്ട് മഹോത്സവം അതിപ്രസിദ്ധമാണ്.

Malayinkeezhu
ഗ്രാമം
Nickname(s): 
Malayinkil
Malayinkeezhu is located in Kerala
Malayinkeezhu
Malayinkeezhu
Location in Kerala, India
Malayinkeezhu is located in India
Malayinkeezhu
Malayinkeezhu
Malayinkeezhu (India)
Coordinates: 8°27′31″N 77°1′33″E / 8.45861°N 77.02583°E / 8.45861; 77.02583
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ33,996
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695571
വാഹന റെജിസ്ട്രേഷൻKL-74

തിരുവനന്തപുരം നഗരത്തിൽ നിന്ന് 13 കിലോമീറ്റർ കിഴക്കുമാറി നെയ്യാർ ഡാമിലേക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. താലൂക്ക് ആസ്ഥാനമായ കാട്ടാക്കടയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ ദൂരം ഇങ്ങോട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം; തിരുവനന്തപുരം സെൻട്രൽ ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനും.ആനപ്പാറ മലയുടെ അടിയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇവിടം മലയിൻകീഴ് എന്നറിയപ്പെടുന്നത്. മാധവകവിമെമ്മോറിയൽ കോളേജ്, ആനപ്പാറ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മലയിൻകീഴ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ എന്നിവ ഇവിടത്തെ പ്രധാന സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആണ്. കാട്ടാക്കട താലൂക്ക് ആസ്ഥാന ആശുപത്രി മലയിൻകീഴിന് സമീപമുള്ള മണിയിറവിളയിലാണ് സ്‌ഥിതി ചെയ്യുന്നത്.

അതിരുകൾ

തിരുത്തുക

വിളവൂർക്കൽ പഞ്ചായത്ത്‌, വിളപ്പിൽ പഞ്ചായത്ത്‌, മാറനല്ലൂർ പഞ്ചായത്ത്‌, കാട്ടാക്കട പഞ്ചായത്ത്‌,പള്ളിച്ചൽ പഞ്ചായത്ത്‌.


ചട്ടമ്പി സ്വാമികളുടെ ജന്മംഗൃഹം (മാതൃഗൃഹം ) സ്ഥിതി ചെയ്യ്യുന്ന മച്ചേൽ പ്രദേശം മലയിൻകീഴ് പഞ്ചായത്തിൽ ആണ്

"https://ml.wikipedia.org/w/index.php?title=മലയിൻകീഴ്&oldid=3758245" എന്ന താളിൽനിന്ന് ശേഖരിച്ചത്