മഹാനദി

(Mahanadi River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കേ ഇന്ത്യയിലെ നാല് വൻ നദികളിൽ ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദിയാണ് മഹാനദി(ഒറിയ: ମହାନଦୀ). ഛത്തീസ്ഗഡിലെ റായ്‌പൂർ ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉത്ഭവം. പ്രധാനമായും ഛത്തീസ്ഗഢിലൂടെയും ഒറീസയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്. ഏകദേശം 860 കിലോമീറ്റർ നീളമുള്ള മഹാനദി ഒടുവിൽ ബംഗാൾ ഉൾക്കടലിനോട് ചേരുന്നു.[1] മഹാനദിയിലെ വെള്ളപ്പൊക്കം മൂലം ചത്തീസ്ഗഡിലും മറ്റും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. ഒറീസയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ്‌ ഹിരാക്കുഡ് അണക്കെട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

മഹാനദി
River
മഹാനദി- നാസയുടെ കൃതിമോപഗ്രഹം എടുത്ത ചിത്രം.
Name origin: From Sanskrit "Maha" (great) and "Nadi" (river)
രാജ്യം India
Parts Chhatisgarh, Orissa
Regions Dandakaranya, Koshal, Coastal Plains
Administrative
areas
Dhamtari, Raipur, Janjgir, Bilaspur, Sambalpur, Cuttack, Kendrapada
പോഷക നദികൾ
 - ഇടത് Seonath, Telen, Ib
പട്ടണങ്ങൾ Sambalpur, Cuttack, Sonapur
Landmarks Satkosia Gorge, Sonapur Lanka, Hookitola Falls
സ്രോതസ്സ്
 - സ്ഥാനം Sihawa, Dhamtari, Dandakaranya, Chhatisgarh, India
 - ഉയരം 877 മീ (2,877 അടി)
 - നിർദേശാങ്കം 20°07′N 81°55′E / 20.11°N 81.91°E / 20.11; 81.91
അഴിമുഖം
 - സ്ഥാനം False Point, Kendrapada, Delta, Orissa, India
 - ഉയരം 0 മീ (0 അടി)
നീളം 885 കി.മീ (550 മൈ)
നദീതടം 141,589 കി.m2 (54,668 ച മൈ)

പോഷക നദികൾ

തിരുത്തുക

പുരാണത്തിൽ

തിരുത്തുക

മഹാനദിയേക്കുറിച്ച് മഹാഭാരതത്തിൽ പരാമർശിക്കുന്നുണ്ട്. പഞ്ചപാണ്ഡവരിൽ ഒരാളായ അർജ്ജുനൻ ഒരിക്കൽ മഹാനദിയിൽ സ്നാനം ചെയ്തതായും പറയുന്നു.

ധാതുനിക്ഷേപം

തിരുത്തുക

മഹാനദിയുടെ തീരപ്രദേശങ്ങളിൽ വൻ ധാതുനിക്ഷേപങ്ങൾ കാണപ്പെടുന്നു. ചുണ്ണാമ്പ്, മാംഗനീസ്, ഇരുമ്പയിര് എന്നിവയാണവ.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
ഭാരതത്തിലെ പ്രമുഖ നദികൾ  
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ
"https://ml.wikipedia.org/w/index.php?title=മഹാനദി&oldid=4137272" എന്ന താളിൽനിന്ന് ശേഖരിച്ചത്