പിലിഗിരിയൻ തവളകൾ

(MICRIXALIDAE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ തദ്ദേശിയമായി കാണപ്പെടുന്ന തവളയിനമാണ് പിലിഗിരിയൻ തവളകൾ അഥവാ ഡാൻസിങ് തവളകൾ. ഇവയിൽ ഏറിയ പങ്കും മലയാളി ശാസ്ത്രജ്ഞനായ എസ്.ഡി. ബിജുവാണ് കണ്ടെത്തിയത്.[1]

പിലിഗിരിയൻ തവളകൾ
Micrixalus sp. from the Western Ghats
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
ക്ലാഡ്: Ranoidea
Family: Micrixalidae
Genus: Micrixalus
Boulenger, 1888
Type species
Ixalus fuscus Boulenger, 1882

പിലി..ഗിരി', പിലി...ഗിരി' എന്ന് തുടർച്ചയായി ഇവ ചിലയ്ക്കുന്നതിനാൽ തെക്കൻ പശ്ചിമഘട്ടമേഖലയിലെ കാണിക്കാരാണ് പിലിഗിരിയൻ തവളകൾ എന്ന് പേര് നൽകിയതെന്ന്, സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കോഴിക്കോട് റീജിണൽ കേന്ദ്രത്തിലെ ഗവേഷകനായ ഡോ.ജാഫർ പാലോട്ട് അഭിപ്രായപ്പെടുന്നു.[2] മൺസൂണിനു ശേഷം നീരൊഴുക്കുകളിലും വെള്ളച്ചാലുകളിലുമാണ് ഇവ പ്രജനനം നടത്തുന്നത്.

വംശനാശം

തിരുത്തുക

ഖനിവ്യവസായത്തിനും കൃഷിക്കും മറ്റുമായി വനാന്തരങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനാലും കാലാവസ്ഥാമാറ്റം മൂലവും ഇവയുടെ പ്രജനനകേന്ദ്രങ്ങളായ നീരൊഴുക്കുകൾ വറ്റിവരളുന്നു. ഇത് ഈ ഇനം തവളകളുടെ നിലനിൽപ്പിനു ഭീഷണിയാണ്.[2] ആവാസവ്യവസ്ഥയിലെ മാറ്റങ്ങളോട് ഇവയ്ക്ക് പൊരുത്തപ്പെടാൻ വളരെ ശേഷി കുറവാണ്.

24 ഇനങ്ങൾ:[3][1]

  1. 1.0 1.1 Biju, S. D. (May 2014). "DNA barcoding reveals unprecedented diversity in Dancing Frogs of India (Micrixalidae, Micrixalus): a taxonomic revision with description of 14 new species". Ceylon Journal of Science (Bio. Sci.). 43 (1): 1–87. doi:10.4038/cjsbs.v43i1.6850. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. 2.0 2.1 മാതൃഭൂമി, ഭൂമിയ്ക്കുവേണ്ടി
  3. Frost, Darrel R. (2014). "Micrixalus Boulenger, 1888". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 11 May 2014.
"https://ml.wikipedia.org/w/index.php?title=പിലിഗിരിയൻ_തവളകൾ&oldid=3968804" എന്ന താളിൽനിന്ന് ശേഖരിച്ചത്