ജോർജ് ആൽബർട്ട് ബോളിഞ്ചർ

(George Albert Boulenger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബെൽജിയൻ-ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനായിരുന്നു ജോർജ് ആൽബർട്ട് ബോളിഞ്ചർ (George Albert Boulenger). (19 ഒക്ടോബർ 1858 – 23 നവമ്പർ 1937). (FRS|റോയൽ സൊസൈറ്റി ഫെലോ).[1] പ്രധാനമായും മൽസ്യം, ഉരഗങ്ങൾ, ഉഭയജീവികൾ എന്നിങ്ങനെ അദ്ദേഹം 2000 -ലേറെ ജീവികൾക്കു നാമകരണം ചെയ്യുകയുണ്ടായി. ജീവിതത്തിന്റെ അവസാന 30 വർഷകാലം അദ്ദേഹം ഊർജ്ജിതമായി സസ്യശാസ്ത്രത്തിലും, പ്രധാനമായി റോസുകളെപ്പറ്റിയുള്ള പഠനത്തിൽ ആകൃഷ്ടനായിരുന്നു.[2]

ജോർജ് ആൽബർട്ട് ബോളിഞ്ചർ

ജനനം(1858 -10-19)ഒക്ടോബർ 19, 1858
മരണംനവംബർ 23, 1937(1937-11-23) (പ്രായം 79)
കലാലയംFree University of Brussels
Scientific career
FieldsZoology

ജീവിതം തിരുത്തുക

1880 ൽ അദ്ദേഹം ഗുന്തറിന്റെ ക്ഷണത്തെത്തുടർന്ന്, ബ്രിട്ടീഷ് മ്യൂസിയത്തിലെ ഒരു വിഭാഗമായ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ജോലി ചെയ്യാൻ ആരംഭിക്കുകയും ഗുന്തറിന്റെ ശേഖരത്തിൽ ഉള്ള ഉഭയജീവികളെ തരം തിരിക്കാനുള്ള ജോലി ലഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് പൗരത്വം ലഭിച്ച അദ്ദേഹം 1920 -ൽ വിരമിക്കുന്നതുവരെ അവിടത്തെ ജീവശാസ്ത്രവിഭാഗത്തിൽ ജോലി ചെയ്യുകയും ചെയ്തു.

ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്നു വിരമിച്ച ശേഷം റോസുകളെപ്പറ്റി പഠിക്കുകയും, സസ്യശാസ്ത്രവിഷയത്തിൽ 34 പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും യൂറോപ്പിലെ റോസുകളെപ്പറ്റി രണ്ടു പുസ്തകങ്ങൾ ഇറക്കുകയും ചെയ്തു. അപാരമായ ഓർമ്മശക്തി ഉണ്ടായിരുന്ന ഇദ്ദേഹത്തിന് ഒറ്റത്തവണയേ ഒരു കാര്യം കാണേണ്ടിയിരുന്നുള്ളുവെന്നും ഒരു പ്രബന്ധത്തിനും ഒരു രണ്ടാം കരട് ഒരിക്കലും എഴുതേണ്ടിവന്നിരുന്നില്ലെന്നും പറയപ്പെടുന്നു. വയലിനും വായിച്ചിരുന്ന അദ്ദേഹത്തിന് പല ഭാഷകളും അറിവുണ്ടായിരുന്നു. 1921 ആയപ്പോഴേക്കും 5000 താളുകൾ ഉള്ള 875 പ്രബന്ധങ്ങൾ അദ്ദേഹം രചിച്ചിരുന്നു. ആകെ 1096 മൽസ്യങ്ങൾ, 556 ഉഭയജീവികൾ, 872 ഉരഗങ്ങൾ എന്നിവയെപ്പറ്റി അദ്ദേഹം വിവരണം നടത്തി.

സ്പീഷിസുകൾ തിരുത്തുക

അദ്ദേഹം പഠനം നടത്തിയ നൂറുകണക്കിനു ഉരഗജീവികളിൽ ഇന്നും 587 എണ്ണം അങ്ങനെത്തന്നെ നിലനിൽക്കുന്നുണ്ട്. 24 ഉരഗങ്ങളുടെ സ്പീഷിസ് നാമങ്ങൾ ബോളിഞ്ചറുടെ പേരിൽത്തന്നെയാണ്. അവ

 
Cover of the book The Snakes Of Europe

അവലംബം തിരുത്തുക

  1. Watson, D. M. S. (1940). "George Albert Boulenger. 1858-1937". Obituary Notices of Fellows of the Royal Society. 3 (8): 13–26. doi:10.1098/rsbm.1940.0002. JSTOR 768868.
  2. Frans A. Stafleu & Richard S. Cowan (1976). Taxonomic literature: a selective guide to botanical publications and collections with dates, commentaries and types, 2nd edition. വാള്യം. 1: A–G. Utrecht: Bohn, Scheltema & Holkema. പുറം. 384. ശേഖരിച്ചത് 18 June 2013.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക