ആസ്റ്റെരേൽസ്
(Asterales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ്വിബീജപത്രി സപുഷ്പികളിലെ ഒരു നിരയാണ് ആസ്റ്റെരേൽസ് (Asterales). ഈ നിരയിലെ ഏറ്റവും വലിയ സസ്യകുടുംബമായ ആസ്റ്ററേസീ ഉൾപ്പെടെ 11 കുടുംബങ്ങളാണ് ഈ നിരയിലുള്ളത്. ലോകത്ത് എല്ലാവിധ പ്രദേശങ്ങളിലും കണ്ടുവരുന്ന ഇവയിൽ മിക്കവയും കുറ്റിച്ചെടികളാണ്. ഇവയെല്ലാം ഒരു പൊതു പൂർവ്വികനിൽ നിന്നും പരിണാമം പ്രാപിച്ചതാണെന്ന് കരുതുന്നു.
ആസ്റ്റെരേൽസ് | |
---|---|
സൂര്യകാന്തി, Helianthus annuus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | Asterales
|
Families | |
|
കുടുംബങ്ങൾ
തിരുത്തുക11 കുടുംബങ്ങൾ ഉൾപ്പെടുന്ന ഇവയിൽ 25000 -ത്തോളം അംഗങ്ങൾ ആസ്റ്ററേസീ കുടുംബത്തിലും 2000 -ത്തോളം അംഗങ്ങൾ കമ്പാനുലേസീ കുടുംബത്തിലുമാണ് ഉള്ളത്. ബാക്കി ഒൻപതുകുടുംബങ്ങളിലും കൂടി 500 -ൽത്താഴെ അംഗങ്ങളേ ഉള്ളൂ. വലിയ രണ്ടു കുടുംബങ്ങളിലെ അംഗങ്ങളെ ലോകത്തെങ്ങും, പ്രത്യേകിച്ച് ഉത്തര അർദ്ധഗോളത്തിൽ കാണുമ്പോൾ ബാക്കിയുള്ള ചെറു കുടുംബങ്ങളിലെ അംഗങ്ങൾ പ്രധാനമായും ആസ്ത്രേലിയയിലും ചുറ്റുവട്ടങ്ങളിലും ചിലപ്പോൾ [[South America|തെക്കേ അമേരിക്ക]യിലും കാണുന്നു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Asterales എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Asterales എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.