തവിടൻ ചേരാചിറകൻ തുമ്പി

(Lestes umbrinus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് തവിടൻ ചേരാചിറകൻ (ശാസ്ത്രീയനാമം: Lestes concinnus).[4][3]

തവിടൻ ചേരാചിറകൻ തുമ്പി
male
female
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Odonata
Suborder: Zygoptera
Family: Lestidae
Genus: Lestes
Species:
L. concinnus
Binomial name
Lestes concinnus
Hagen, 1862[2]
Synonyms[3]
  • Lestes paludosus Tillyard, 1906
  • Lestes umbrinus Sélys, 1891
  • Lestes thoracicus Laidlaw, 1920

പേര് സൂചിപ്പിക്കുന്നതുപോലെ തവിട്ട് നിറമാണുള്ളത്. മെലിഞ്ഞ ഉരസ്സിനു മുകളിലുള്ള നേർത്ത ക‌ടും തവിട്ടു നിറമുള്ള വരകൾ പച്ചവരയൻ ചേരാച്ചിറകൻ തുമ്പിയിൽ നിന്നും ഇവയെ വേർതിരിച്ചറിയാൻ സഹായിക്കുന്നു. തുറസ്സായ സ്ഥലങ്ങളിലും പുൽമേടുകളിലുമാണ്സാധാരണ ഇവയെ കാണുക. വരണ്ട പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഈ തുമ്പിയെ തെക്കൻ കേരളത്തിലാണ് കണ്ടെത്തിയീട്ടുള്ളത്. മഴ കഴിഞ്ഞുള്ള മാസങ്ങളിൽ ഈ തുമ്പികളെ ധാരാളമായി കാണുവാൻ സാധിക്കും. ശരീരത്തിന് പരിസരവുമായി ഇണങ്ങുന്ന നിറമായതിനാൽ ഇവയെ കണ്ടെത്തുവാൻ പ്രയാസമാണ്. നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് മുട്ട ഇടുന്നത്. ആൺ പെൺ തുമ്പികൾ കാഴ്ചയിൽ ഒരുപോലെയാണിരിക്കുന്നത്.[5][6][7][8]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Dow, R.A. (2017). "Lestes concinnus". 2017: e.T158656A83379420. doi:10.2305/IUCN.UK.2017-1.RLTS.T158656A83379420.en. {{cite journal}}: Cite journal requires |journal= (help)
  2. Selys-Longchamps, E. (1862). "Synopsis des Agrionines, seconde légion: Lestes". Bulletin de la Classe des Science, Académie Royale de Belgique. 2 (in French). 13: 288–338 [321].{{cite journal}}: CS1 maint: unrecognized language (link)
  3. 3.0 3.1 Dumont, Henri J.; Ikemeyer, Dietmar; Schneider, Thomas (2017). "Lestes concinnus and L. pallidus; two non-metallic species with wide complementary ranges (Odonata: Lestidae)". Odonatologica. 46: 99–110. Retrieved 8 September 2020.
  4. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-09.
  5. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  6. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  7. "Lestes umbrinus Selys,1891". India Biodiversity Portal. Retrieved 2017-03-09.
  8. "Lestes umbrinus Selys,1891". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-09.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തവിടൻ_ചേരാചിറകൻ_തുമ്പി&oldid=3786984" എന്ന താളിൽനിന്ന് ശേഖരിച്ചത്