കുൻലുൻ പർവ്വതനിരകൾ

(Kunlun Mountains എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യയിലെ ഏറ്റവും ദൈർഘ്യം കൂടിയ പർവതനിരകളിൽ ഒന്നാണ്‌ കുൻലൂൻ പർവതനിരകൾ അഥവാ കുൻലൂൻ ഷാൻ(Kunlun Mountains ലഘൂകരിച്ച ചൈനീസ്: 昆仑山; പരമ്പരാഗത ചൈനീസ്: 崑崙山; പിൻയിൻ: Kūnlún Shān, pronounced [kʰu̯ə́nlu̯ə̌n ʂán]; Mongolian: Хөндлөн Уулс, Khöndlön Uuls). മധ്യേഷ്യയിൽ 3,000 കിലോമീറ്ററിലേറെ നീളത്തിൽ സ്ഥിതി ചെയ്യുന്ന ഇത്‌ തിബത്തൻ പീഠഭൂമിയുടെ വടക്കേ അതിർത്തിയായി കണാക്കാക്കപ്പെടുന്നു. ജനവാസം പൊതുവേ കുറഞ്ഞ് പ്രദേശമാണ് ഇത്. താരിം നദീതടത്തിൽ ഉയ്ഘൂർ വർഗക്കാരും പടിഞ്ഞാറൻ ഭാഗങ്ങളി താജിക് വർഗക്കാരും താമസിക്കുന്നു. താവോ മതവിശ്വാസികളുടെ ഐതിഹ്യം അനുസരിച്ചുള്ള ഒരു സ്വർഗ്ഗത്തിന്റെ പേരിൽ നിന്നുമാണ് ഈ പേർ വന്നത്.

കുൻലുൻ പർവ്വതനിരകൾ
崑崙山
View of Western Kunlun Shan from the Tibet-Xinjiang highway
ഉയരം കൂടിയ പർവതം
PeakLiushi Shan
Elevation7,167 m (23,514 ft)
മറ്റ് പേരുകൾ
Native nameKūnlún Shān
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
CountryChina
State/ProvinceTibet, Qinghai, Xinjiang
Range coordinates36°N 84°E / 36°N 84°E / 36; 84
Borders onGobi Desert
കുൻലുൻ പർവ്വതനിരകൾ
"Kunlun" in Simplified (top) and Traditional (bottom) Chinese characters
Simplified Chinese昆仑山
Traditional Chinese崑崙山
PostalKwenlun Mountains
കുൻലൂൻ പർവതനിരകളുടെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന താരിം താഴ്വര, 2008

കിഴക്ക് താജിക്കിസ്താനിലെ പാമിർ മുതൽ തെക്ക് താരിം താഴ്വര വരെ സിൻജിയാങ്-തിബെത് അതിർത്തിയിലൂടെ ക്വിൻഗായിയിലെ സിനോ-തിബെത്തൻ നിര വരെ വ്യാപിച്ചുകിടക്കുന്നു.[1]കരകാഷ് നദി ('Black Jade River'), ഖൊടാൻ മരുപ്പച്ചയിലൂടെ തകെലമഗൻ മരുഭൂമിയിലേക്കൊഴുകുന്ന യുരുങ്‌കാഷ് നദി ('White Jade River') എന്നിവയാണ്‌ പ്രധാന നദികൾ. കുൻലൂൻ പർവതനിരകളിലെ പ്രധാന വടക്കൻ ശാഖകളിൽ അൽതുൻ താഗ്‌ മലനിരകളും, അതിന്റെ കിഴക്കൻ ഭാഗമായ ക്വിലാൻ ഷാൻ മലനിരകളും ഉൾപ്പെടുന്നു. പ്രധാന തെക്കൻ ശാഖകളിൽ മിൻ ഷാൻ. ബയാൻ ഹാർ മലനിരകളും ചൈനയിലെ ഏറ്റവും വലിയ നദികളായ യാങ്റ്റ്സി മഞ്ഞ നദി എന്നിവയുടെ വേർതിരിക്കുന്ന കുൻലൂൻ പർവതനിരയുടെ ഭാഗവും ഉൾപ്പെടുന്നു.

കുൻലൂൻ നിരകളെ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളായി വിഭജിക്കാം. സമാന്തരമായ മൂന്നു മലനിരകൾ ഉൾക്കൊള്ളുന്നതാണ്‌ പടിഞ്ഞാറേ ഭാഗം. കിഴക്കുഭാഗത്ത്‌ സങ്കീർണങ്ങളായ വിവിധ ശാഖകളായി ഈ നിരകൾ വേർതിരിഞ്ഞിരിക്കുന്നു. തവിട്ടുനിറമുള്ള മണ്ണാണ്‌ പ്രധാനമായും കാണുന്നത്‌. തിബത്തൻ പീഠപ്രദേശങ്ങളിലും പാമീറിന്റെ ചില ഭാഗങ്ങളിലും വർഷത്തിൽ 40 സെന്റിമീറ്ററിൽക്കൂടുതൽ മഴ ലഭിക്കുന്നുണ്ട്‌. ഇതിൽ 80 ശതമാനം വേനൽക്കാലത്താണ്‌ ഉണ്ടാവുക. ഉയരത്തിനനുസരിച്ച്‌ അന്തരീക്ഷതാപനിലയിൽ ഗണ്യമായ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നു.

ഈ മലനിരകളിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി കെരിയ പ്രദേശത്തിലെ ലിയൂഷി ഷാൻ (7,167 m) ആകുന്നു. കുൻലൂൻ പർവതനിരകളുടെ മദ്ധ്യത്തിലായി അർക താഗ് മലനിരകൾ (Arch Mountain) നിലകൊള്ളുന്നു, ഉലുഗ്‌ മുസ്‌ താഗ്‌ (6,973 m) ആണ്‌ അർക താഗ് മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.

മൂവായിരം കിലോമീറ്റർ ദൈർഘ്യമുണ്ടെങ്കിലും രണ്ട് പ്രധാന റോഡുകൾ മാത്രമെ കുൻലൂൻ നിരകളെ മുറിച്ചു കടക്കുന്നുള്ളൂ. അവ സിങ്കിയാങിലെ യെചെങിനെ ലാസയുമായി ബന്ധിപ്പിക്കുന്ന ഹൈവേ 219, കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നതും ലാസയെ ഗോൾമുഡുമായി ബന്ധിപ്പിക്കുന്ന ഹൈവേ 109 എന്നിവയാണ്‌.

ആഷിക്യൂൾ (Ashikule )എന്ന അഗ്നിപർവ്വതമേഖല ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ എഴുപതോളം അഗ്നിപർവ്വതകോണുകൾ നിലകൊള്ളുന്നു. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതമേഖലകളിൽ ഒന്നാണിത് [2], സമുദ്രനിരപ്പിൽ നിന്നും 5,808 metres (19,055 ft) ഉയരമുണ്ട് (35°30′N 80°12′E / 35.5°N 80.2°E / 35.5; 80.2). ഈ മേഖലകളിൽ ഏറ്റവും അവസാനം അഗ്നിപർവ്വതസ്ഫോടനം നടന്നത് 1951 മേയ് 27-നാണ്.[3]

കാലാവസ്ഥ തിരുത്തുക

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും ശാന്തസമുദ്രത്തിൽനിന്നും ഉൽഭവിക്കുന്ന മൺസൂണുകൾ ഈ മേഖലയിൽ ലഭിക്കാറില്ല. താഴ്വരകളിലെ ശരാശാരി വർഷപാതം 50 മില്ലീമീറ്ററും ഉയർന്ന പ്രദേശങ്ങളിൽ 100 മുതൽ 150 മില്ലീമീറ്ററും പാമീറിന്റെ ചില ഭാഗങ്ങളിലും ടിബറ്റൻ പ്രദേശത്തുമുള്ള ചില ഭാഗങ്ങളിൽ വർഷത്തിൽ 460 മില്ലീമീറ്ററോളം മഴ ലഭിക്കുന്നുണ്ട്‌. വടക്കൻ സമതലങ്ങളിലെ ജൂലൈ മാസത്തിലെ ശാരാശരി താപനില 25 മുതൽ 28 °C വരെയും ജനുവരിയിലെ താഴ്ന്ന താപനില − 9 °C വരെയും എത്താറുണ്ട്. ടിബറ്റൻ പ്രദേശത്തുള്ള ജൂലൈ മാസത്തിലെ താപനില 10 °C ജനുവരിയിലെ താഴ്ന്ന താപനില (− 35 °C) വരെയുമാണ്[4]

ചിത്രശാല തിരുത്തുക


അവലംബം തിരുത്തുക

  1. "Kunlun Mountains". Encyclopædia Britannica. Retrieved 2009-11-19.
  2. Yu et al. 2014, പുറം. 531.
  3. "Kunlun Volcanic Group". Global Volcanism Program. Smithsonian Institution. Retrieved 2014-03-15.
  4. https://www.britannica.com/place/Kunlun-Mountains
"https://ml.wikipedia.org/w/index.php?title=കുൻലുൻ_പർവ്വതനിരകൾ&oldid=3372332" എന്ന താളിൽനിന്ന് ശേഖരിച്ചത്