കുമ്മനം രാജശേഖരൻ
കുമ്മനം രാജശേഖരൻ മിസോറം മുൻ ഗവർണ്ണറും പ്രമുഖ ബി.ജെ.പി. നേതാവുമാണ്. ബി.ജെ.പി കേരള സംസ്ഥാന ഘടകത്തിന്റെ മുൻ അദ്ധ്യക്ഷനും[1] ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറൽ സെക്രട്ടറിയും ജന്മഭൂമി ദിനപത്രത്തിന്റെ മുൻ ചെയർമാനുമാണ് രാജശേഖരൻ.[2] 2018 മേയ് 29 ന് ഇദ്ദേഹം മിസോറം ഗവർണർ ആയി ചുമതലയേറ്റു[3]. കേരള രാഷ്ട്രീയത്തിലേക്ക് തിരികെ പ്രവേശിക്കുവാനായി 2019 മാർച്ച് 8-ന് ഗവർണർ സ്ഥാനം രാജിവച്ചു.[4]
കുമ്മനം രാജശേഖരൻ | |
---|---|
മിസോറം, ഗവർണർ | |
ഓഫീസിൽ 2018-2019 | |
മുൻഗാമി | നിർഭയ് ശർമ്മ |
പിൻഗാമി | ജഗദീഷ് മുഖി |
സംസ്ഥാന പ്രസിഡൻ്റ്, കേരള ബിജെപി | |
ഓഫീസിൽ 2015-2018 | |
മുൻഗാമി | വി. മുരളീധരൻ |
പിൻഗാമി | പി.എസ്.ശ്രീധരൻ പിള്ള |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കുമ്മനം, കോട്ടയം | 23 ഡിസംബർ 1952
ദേശീയത | ഇന്ത്യൻ |
മാതാപിതാക്കൾ | അഡ്വ. വി.കെ. രാമകൃഷ്ണ പിള്ള & പി. പാറുക്കുട്ടി അമ്മ |
അൽമ മേറ്റർ | ബസേലിയസ് കോളേജ്, കോട്ടയം സി.എം.എസ്. കോളേജ്, കോട്ടയം |
വെബ്‌വിലാസം | www |
കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ ദൂരത്തുള്ള കുമ്മനം എന്ന സ്ഥലത്ത് ജനനം. നിലയ്ക്കൽ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ വിഷയങ്ങളിൽ അദ്ദേഹം മുഖ്യസ്ഥാനം വഹിച്ചിരുന്നു.[5][6] 1987-ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച കുമ്മനം രാജശേഖരൻ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഒരു മുഴുവൻ സമയ പ്രവർത്തകനായി മാറി. ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലെ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. അവിവാഹിതനാണ്.[7]
നിലക്കൽ പ്രക്ഷോഭം
തിരുത്തുക1983 മാർച്ച് 24-ന് ഒരു ക്രിസ്ത്യൻ പാതിരി, നിലയ്ക്കൽ മഹാദേവക്ഷേത്രത്തിനടുത്തായി, തന്റെ ഇടവകയിലെ രണ്ടംഗങ്ങൾ തോമാശ്ലീഹ 57 AD-യിൽ സ്ഥാപിച്ച ഒരു കൽക്കുരിശ് കണ്ടെത്തി എന്നവകാശപ്പെട്ടു. ഈ സ്ഥലം 18 മലകൾ ചേർന്ന അയ്യപ്പന്റെ പൂങ്കാവനമാണെന്നാണ് ഹിന്ദുക്കൾ കണക്കാക്കുന്നത്. ഇവിടെ പള്ളി നിർമ്മിക്കാനുള്ള അവകാശവാദം നടത്തിയപ്പോൾ ഹിന്ദുക്കൾ അതിനെതിരേ പ്രക്ഷോഭമാരംഭിച്ചു. ഇത് ആറു മാസം നീണ്ടു നിൽക്കുകയും പള്ളിയുടെ സ്ഥാനം മാറ്റുന്നതിൽ അവസാനിക്കുകയും ചെയ്തു. കുമ്മനം രാജശേഖരൻ ഈ സമരത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നു. ഇതാണ് നിലക്കൽ പ്രക്ഷോഭം എന്ന് അറിയപ്പെടുന്നത്.
മാറാട് കലാപത്തിനോടനുബന്ധിച്ച സമരങ്ങളിലെ പങ്ക്
തിരുത്തുക2002 ൽ മാറാട് കടപ്പുറത്ത് മീൻപിടുത്തക്കാർ തമ്മിലുണ്ടായ തർക്കം ഹിന്ദു-മുസ്ലീം സംഘർഷമായി പരിണമിക്കുകയും ഒന്നാം മാറാട് കലാപത്തിന് കാരണമാകുകയും അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തു. 2003 ൽ വീണ്ടും ഈ മേഖലയിൽ കലാപമുണ്ടാകുകയും ഒൻപത് ആൾക്കാർ കൊല്ലപ്പെടുകയും പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തോടനുബന്ധിച്ച് ഹിന്ദു ഐക്യ വേദി നടത്തിയ സമരങ്ങളിൽ കുമ്മനം രാജശേഖരൻ പ്രധാന പങ്കു വഹിച്ചിരുന്നു.[8]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2019 | തിരുവനന്തപുരം ലോകസഭാമണ്ഡലം | ശശി തരൂർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 416131 | കുമ്മനം രാജശേഖരൻ | ബി.ജെ.പി., എൻ.ഡി.എ., 316142 | സി. ദിവാകരൻ | സി.പി.ഐ., എൽ.ഡി.എഫ്., 258556 |
2016 | വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം | കെ. മുരളീധരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കുമ്മനം രാജശേഖരൻ | ബി.ജെ.പി., എൻ.ഡി.എ. |
അവലംബം
തിരുത്തുക- ↑ http://www.deshabhimani.com/news/kerala/p-rajeev-deshabhimani-chief-editor/728616
- ↑ http://www.manoramanews.com/news/breaking-news/BJP-kummanm.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Governor of Mizoram". mizoram.nic.in.
- ↑ "Mizoram Governor Resigns, May Contest Against Shashi Tharoor In Kerala". ndtv. മാർച്ച് 8, 2019. Retrieved മാർച്ച് 8, 2019.
- ↑ http://www.thehindu.com/todays-paper/kummanam-to-head-kerala-bjp/article8002865.ece
- ↑ http://english.manoramaonline.com/news/politics/kummanam-rajasekharan-kerala-bjp-chief-profile-rss-hindutva.html
- ↑ "Governor of Mizoram". mizoram.nic.in.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-22. Retrieved 2012-06-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-24.
- ↑ http://www.keralaassembly.org