മാറാട് കൂട്ടക്കൊല
2003 മെയ് 2നാണ് മാറാട് കൂട്ടക്കൊല നടന്നത്. ആയുധധാരികളായ അക്രമികൾ മാറാട് കടപ്പുറത്ത് മത്‌സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന എട്ടുപേരെ കൊല്ലുകയും, നിരവധി പേർക്ക് പരിക്കേല്പിക്കുകയും ചെയ്ത സംഭവമാണ്.2002ൽ പുതുവർഷാഘോഷവുമായി തുടങ്ങിയ തർക്കം 2 മുസ്ലിംകളുടെയും 3 ഹിന്ദുക്കളുടെയും കൊലപാതകത്തിൽ കലാശിച്ചിരുന്നു.[1] 2003ൽ ഉണ്ടായ കലാപത്തെ തുടർന്ന് മരിച്ചവരിൽ 8 പേർ ഹിന്ദുക്കളും ഒരാൾ മുസ്ലിമും ആയിരുന്നു. കലാപ സമയത്ത് മാറാട്ടെ ഒരു പള്ളിയിൽനിന്നും പോലീസ് ആയുധങ്ങൾ കണ്ടെടുത്തിരുന്നു. [2]
ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷൻ
തിരുത്തുകജസ്റ്റിസ് തോമസ് പി ജോസഫ്[3] കമ്മീഷൻ അന്വേഷണത്തിൽ കൂട്ടക്കൊലക്ക് പിന്നിൽ മുസ്ലീം ലീഗ് നേതാക്കൾക് പങ്ക് ഉണ്ടെന്നും കൂട്ടക്കൊലക്ക് വിദേശ ഫണ്ട് ലഭിച്ചു എന്നും കമ്മീഷൻ റിപ്പോർട്ട് നൽകി. തുടർന്ന് അന്വേഷണത്തിനായി കേസ് സി.ബി.ഐയ്ക്കു കൈമാറി
അനന്തരഫലങ്ങൾ
തിരുത്തുകകൂട്ടക്കൊലയെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന എ.കെ. ആന്റണി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ ചുമതല തോമാസ്സ് പി ജോസഫിനായിരുന്നു. ആ റിപ്പോർട്ടനുസരിച്ച് IUML ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെയും, നാഷ്ണൽ ഡവലപ്പ്മെന്റ് ഫ്രണ്ടിന്റെയും പ്രാദേശിക നേതൃത്വത്തിന്റെയും സമ്മതത്തോടു കൂടിയാണ് കൂട്ടക്കൊല കൂട്ടക്കൊല നടന്നത്.[4] 2001ൽ മാറാടിലെ മീൻ പിടുത്തക്കാർ തമ്മിലുണ്ടായ ചെറിയ തർക്കം ഹിന്ദു ഐക്യവേദി, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, സംഘടനകൾ രാഷ്ടീയ മുതലെടുപ്പിന് ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും റിപ്പോർട്ടിൽ പറയുന്നു[5]
സി.ബി.ഐ. അന്വേഷണം
തിരുത്തുകമാറാട് കേസിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്പര്യ ഹരജി 2009 ഫെബ്രുവരി 10-ന് കേരള ഹൈക്കോടതി തള്ളി. [6] കേസിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ആറു തവണ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. അന്വേഷണം സി.ബി.ഐക്ക് വിട്ട് 2016 നവംബർ 10ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കൊളക്കാടൻ മൂസ ഹാജി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ഉത്തരവ്. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ അടക്കമുള്ളവരെ പ്രതികളാക്കി 2017 ജനുവരി 19ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.
മാറാട് കലാപകേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിനെ കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ മരിച്ച നിലയിൽ കടലിൽ കണ്ടെത്തി. [7]
അവലംബം
തിരുത്തുക- ↑ http://www.indiatogether.org/2003/jul/pce-marad.htm
- ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&contentId=4942453&tabId=11[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://archive.org/stream/ThomasPJosephCommissionOfInquiry-maradCommunalDistrabances/marad-report-part-I_djvu.txt
- ↑ "Marad massacre: Kerala govt for CBI probe" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. 2006 സെപ്റ്റംബർ 27. Retrieved 2019 ജനുവരി 31.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://www.rediff.com/news/2006/sep/28gi.htm
- ↑ "മാറാട് കേസ്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി". മാതൃഭൂമി. ഫെബ്രുവരി 10, 2009. Retrieved ഫെബ്രുവരി 10, 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.madhyamam.com/kerala/marad-riot-accused-committed-suicide-kerala-news/598652