കോലഞ്ചേരി

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(Kolenchery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

9°58′59″N 76°28′35″E / 9.982968°N 76.476388°E / 9.982968; 76.476388 കേരള സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൻ്റെ ഹൃദയഭാഗത്തെ ഒരു വളരെവികസിതമായ പട്ടണമാണ്‌ കോലഞ്ചേരി. കോലഞ്ചേരി പള്ളി സ്ഥാപിതമായതിനൊടുകൂടിയാണ് ഈ സ്ഥലനാമം ഉണ്ടായത്.

കോലഞ്ചേരി
Map of India showing location of Kerala
Location of കോലഞ്ചേരി
കോലഞ്ചേരി
Location of കോലഞ്ചേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
സമയമേഖല IST (UTC+5:30)
കോഡുകൾ

കൊച്ചിയെയും മധുരയെയും ബന്ധിപ്പിക്കുന്ന ദേശീയപാത 49 കോലഞ്ചേരിയിലൂടെ കടന്നുപോകുന്നു. കൊച്ചി നഗരത്തിൽ നിന്നും 27 കി.മീറ്റർ കിഴക്കുമാറി തൃപ്പൂണിത്തുറയ്ക്കും മൂവാറ്റുപുഴയ്ക്കും ഇടയ്ക്കായാണ് കോലഞ്ചേരി സ്ഥിതിചെയ്യുന്നത്. പിറവം, കൂത്താട്ടുകുളം, തിരുവാങ്കുളം, പെരുമ്പാവൂർ, പുത്തൻകുരിശ് തുടങ്ങിയ ചെറുപട്ടണങ്ങൾ കോലഞ്ചേരിയുടെ സമീപസ്ഥലങ്ങളാണ്. കോലഞ്ചേരി ഐക്കരനാട്, പൂത്രിക്ക പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശമാണ്.[1]

കുറച്ചുവർഷങ്ങൾക്ക് മുൻപുവരെ ഒരു പള്ളിയും ചിലസ്കൂളുകളും ഒരു സിനിമാ തീയറ്ററും മാത്രമുള്ള ഒരു ചെറിയ പട്ടണമായിരുന്ന കോലഞ്ചേരി ഇന്ന് അതിദ്രുതം വളരുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സിന്റെയും കൊച്ചി നഗരത്തിന്റെ വളർച്ചയുടെഭാഗമായും "നഗരത്തിന്റെ എല്ലാ സൌകര്യങ്ങളുമുൾക്കൊള്ളുന്ന ഗ്രാമമായി" മാറിയിരിക്കുന്നു. 1967 -ൽ സ്ഥാപിതമായ മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളി മെഡിക്കൽ മിഷൻ ഇന്ന് മെഡിക്കൽ - പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന മെഡിക്കൽ കോളേജ് ആണ്.[2] സെന്റ് പീറ്റേഴ്സ് പള്ളി, സെന്റ് പീറ്റേഴ്സ് കോളേജ്, തോന്നിക്ക ശ്രീമഹാദേവക്ഷേത്രം തുടങ്ങിയവ കോലഞ്ചേരിയിലെ പ്രധാന സ്ഥാപനങ്ങളാണ്. ശ്രദ്ധേയമായ സസ്യശാസ്ത്ര ഗവേഷണ കേന്ദ്രവുമാണ് സെന്റ് പീറ്റേഴ്സ് കോളേജ്.[3]

നാമോൽപ്പത്തി

തിരുത്തുക

ഏ. ഡി. 345ൽ ക്നായിത്തൊമ്മൻ്റെ കൂടെ 'സിറിയയിൽ നിന്ന് വന്നവർ' എന്ന് അറിയപ്പെട്ടിരുന്ന ഒരു കുടുംബക്കാർ വ്യാപാര കേന്ദ്രമായ കോഴഞ്ചേരിയിൽ വന്ന് താമസിച്ചിരുന്നു. ഈ കുടുംബത്തിൻ്റെ ഒരു ശാഖ കണ്ടനാട്ടും അവിടെനിന്ന് പിന്നീട് എളംകുളത്തും വ്യാപാര സംബന്ധമായി താമസമുറപ്പിച്ചു. ഈ കുടുംബക്കാർ കോഴഞ്ചേരിയിൽ നിന്ന് വന്നവരായതിനാൽ ഇവരുടെ കുടുംബപ്പേർ ലോപിച്ച് പിൽക്കാലത്ത് 'കോലഞ്ചേരി കുടുംബക്കാർ' എന്ന പേരിൽ അറിയപ്പെട്ടു. കോലഞ്ചേരി കുടുംബക്കാർ സ്ഥാപ്പിച്ചതിനാലാണ് പള്ളിക്ക് കോലഞ്ചേരിപ്പളളി എന്ന് പേരുണ്ടായത്. ഈ പേരിൽ നിന്നാണ് ഈ സ്ഥലനാമം ഉണ്ടായത്.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • യാക്കബായ സിറിയൻ ചർച്ച്
  • മെഡിക്കൽ കോളേജ് ആശുപത്രി
  • പാട്രിയാർക്കൽ സെന്റർ, പുത്തൻകുരിശ്
  • കോലഞ്ചേരി വലിയ പള്ളി
  • സെന്റ് പീറ്റേഴ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയം
  • സെന്റ് പീറ്റേഴ്സ് കോളേജ്
  • സെന്റ് പീറ്റേഴ്സ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
  • ശ്രീനാരായണ ഗുരുകുലം എഞ്ചിനീയറിംഗ് കോളേജ്
  • തോന്നിക്ക ശ്രീമഹാദേവക്ഷേത്രം
  • ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ - ബെഥേൽ, കോലഞ്ചേരി
 
ശ്രീനാരായണ ഗുരുകുലം എഞ്ചിനീയറിംഗ് കോളേജ്
  1. http://www.kolenchery.com/kolencherry.asp
  2. http://www.moscmm.org/
  3. http://wikimapia.org/1386783/Kolenchery



"https://ml.wikipedia.org/w/index.php?title=കോലഞ്ചേരി&oldid=4095253" എന്ന താളിൽനിന്ന് ശേഖരിച്ചത്