കരുവാരക്കുണ്ട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ തലൂക്കിൽ കാളികാവ് ബ്ലോക്കിൽ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലാണ് കരുവാരക്കുണ്ട് എന്ന അർദ്ധ നഗര പ്രദേശം. കരു എന്നാൽ ഇരുമ്പെന്നാണർത്ഥം. ഇരുമ്പ് ഖനനത്തിന്റെ പേരിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രശസ്തമായ ഈ ഗ്രാമം ബ്രിട്ടീഷ് ഭരണ കാലത്ത് ദക്ഷിണേന്ത്യയിലെ ജംഷഡ്പൂർ എന്നറിയപ്പെട്ടു. പുതിയകാലത്ത് ടൂറിസ്റ്റ് ആകർഷണങ്ങളുടെയും വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും പേരിൽ പ്രശസ്തമാണ്.
Karuvarakundu Cherumbu Desam | |
---|---|
Semi Urban Area | |
Karuvarakundu | |
Nickname(s): Tourism Hub of Malappuram District | |
Coordinates: 11°7′0″N 76°20′0″E / 11.11667°N 76.33333°E | |
Country | India |
State | Kerala |
District | Malappuram |
• ആകെ | 64.20 ച.കി.മീ.(24.79 ച മൈ) |
(2001)[2] | |
• ആകെ | 44,434 |
• ജനസാന്ദ്രത | 690/ച.കി.മീ.(1,800/ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 676523 |
Telephone code | 04931 |
വാഹന റെജിസ്ട്രേഷൻ | KL-71,KL-10. |
Lok Sabha constituency | wayanad |
Vidhan Sabha constituency | Wandoor |
Climate | 15 to 40 C (Köppen) |
വെബ്സൈറ്റ് | karuvarakundu |
ഒരു മലയോര പ്രദേശമായ ഇവിടെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.പശ്ചിമ ഘട്ടത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം മലപ്പുറം- പാലക്കാട് ജില്ലകളുടെ അതിര്ത്തികൂടിയാണ്. കരുവാരക്കുണ്ട്, കേരള എസ്റേറ്റ് വില്ലേജുകളിലായി 64.2 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമം വടക്ക് അമരമ്പലം, ചോക്കാട്, പുതൂർ (പാലക്കാട് ജില്ല) പഞ്ചായത്തുകളുമായും കിഴക്ക് പുതൂർ (പാലക്കാട് ജില്ല) പഞ്ചായത്തുമായും പടിഞ്ഞാറ് കാളികാവ്, തുവ്വൂർ, ചോക്കാട് പഞ്ചായത്തുകളുമായും തെക്ക് അലനല്ലൂർ (പാലക്കാട് ജില്ല), എടപ്പറ്റ പഞ്ചായത്തുകളുമായും അതിർത്തി പങ്കിടുന്നു.ഒരു കാർഷിക മേഖലയായ ഈ ഗ്രാമത്തിൽ റബ്ബർ, തെങ്ങ്, കമുക്, മരച്ചീനി, വാഴ, പച്ചക്കറികൾ, സുഗന്ധവിളകളായ ഗ്രാമ്പൂ, ജാതി, ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷികൾ. ഒലിപ്പുഴയും കല്ലംപുഴയുമാണ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴകൾ.[3]
പഴയകാലത്ത് ഇരുമ്പ് ഖനനത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ഈ ഗ്രാമം ഇന്ന് മലബാറിലെ ടൂറിസത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രധാന കേന്ദ്രമാണ്.
പ്രധാന ആകർഷണങ്ങൾ
കേരളംകുണ്ട് വെള്ളച്ചാട്ടം
ചേറുമ്പ് ഇക്കോ വില്ലേജ്
വട്ടമല
ബറോഡാ വെള്ളച്ചാട്ടം
സ്വപ്നക്കുണ്ട്
ചങ്ങലപ്പാറ
ജിഎച്ച്എസ്എസ് കരുവാരകുണ്ട്
പുറംകണ്ണികൾ
തിരുത്തുക- ↑ "Table 1 - Demographic Particulars - 1991" (PDF). Panchayat Statistics. Government of Kerala. Archived from the original (PDF) on 2009-01-07. Retrieved 29 May 2009.
- ↑ "Panchayat wise Population Details (2001 census)". Malappuram district official website. Retrieved 29 May 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://web.archive.org/web/20191223031824/http://lsgkerala.in/karuvarakundupanchayat/about/. Archived from the original on 2019-12-23.
{{cite web}}
: Missing or empty|title=
(help)