കലൂർ

(Kaloor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലുള്ള പ്രധാന പ്രദേശമാണ് കലൂർ. ഈ പ്രദേശത്തുള്ള ഒരു പ്രധാന കവലയുടെയും പേര് കലൂർ എന്നുതന്നെയാണ്. ദേശീയപാത 47-നടുത്താണ് കലൂർ ജംഗ്ഷൻ സ്ഥിതി ചെയ്യുന്നത്. കൊച്ചിയിലെ രണ്ട് പ്രധാന റോഡുകളായ ബാനർജി റോഡ്, കെ. കെ. റോഡ് എന്നിവയും പേരണ്ടൂർ റോഡും കലൂർ ജംഗ്ഷനിൽ വച്ച് കൂടിച്ചേരുന്നു. കലൂരിന് കിഴക്കുള്ള അടുത്ത പ്രധാന ജംഗ്ഷൻ പാലാരിവട്ടം ജംഗ്ഷനാണ്. പടിഞ്ഞാറുള്ള പ്രധാന കവല ലിസ്സി ജംഗ്ഷനാണ്.

കലൂർ
കലൂർ ജംഗ്ഷൻ
കലൂർ ജംഗ്ഷൻ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം ജില്ല
ലോകസഭാ മണ്ഡലം എറണാകുളം
സിവിക് ഏജൻസി കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ
സമയമേഖല IST (UTC+5:30)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം


     35 °C (95 °F)
     20 °C (68 °F)
കോഡുകൾ

കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയം കലൂരിലാണ് സ്ഥിതി ചെയ്യുന്നത് എന്നത് കലൂരിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. കൊച്ചിയിലെ മറ്റു പ്രധാന പ്രദേശങ്ങളിലേയ്ക്ക് കലൂരിൽ നിന്ന് റോഡ് വഴി ബന്ധമുണ്ട്. ഇവിടെ ഒരു പ്രധാന ബസ് സ്റ്റാൻഡുമുണ്ട്. എറണാകുളം നോർത്ത് സ്റ്റേഷനാണ് അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഇവിടെ നിന്ന് 35 കിലോമീറ്റർ ദൂരമുണ്ട്.

കലൂരിലൂടെയാണ് കൊച്ചി മെട്രോ റെയിൽ പാത കടന്നുപോകുന്നത്.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • പാവക്കുളം മഹാദേവ ക്ഷേത്രം, കലൂർ - എളമക്കര റോഡിൽ [6]
  • ചേരാതൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം, ആസാദ് റോഡിൽ
  • ആറാംചേരി ഭഗവതി ക്ഷേത്രം, ആശ്രം ലേൻ, ആസാദ് റോഡ്
  • അമൃതാനന്ദമയി ആശ്രമം, ആശ്രമം ലേൻ, ആസാദ് റോഡ്
  • ശ്രീ നാരായണ ധർമ പരിപാലന സേവാ സംഗം ശ്രീ നാരായണ ഗുരു ദേവ ക്ഷേത്രം, ആസാദ് റോഡ്ട്ട്റ്റ്
  • പട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രം, അശോക റോഡ്
  • ആനന്ദ ചന്ദ്രോദയം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, എ.സി.എസ്. റോഡ്


ക്രിസ്ത്യൻ പള്ളികൾ

തിരുത്തുക
  • സെന്റ് ജൂഡ് പള്ളി, തമ്മനം കതൃക്കടവ് റോഡ്
  • സെന്റ് ആന്റണീസ് പ‌ള്ളി
  • സെന്റ് ഫ്രാൻസിസ് സേവ്യർ

മുസ്ലീം പള്ളി

തിരുത്തുക
  • കലൂർ മുസ്ലീം ജമാഅത്ത് - കറുകപ്പിള്ളി

ചിത്രങ്ങൾ

തിരുത്തുക
  1. http://www.mathrubhumi.com/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-14. Retrieved 2012-12-23.
  3. www.cochinstockexchange.com/
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-26. Retrieved 2012-12-23.
  5. https://www.somansleisuretours.com/
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-07. Retrieved 2021-08-12.
"https://ml.wikipedia.org/w/index.php?title=കലൂർ&oldid=4086920" എന്ന താളിൽനിന്ന് ശേഖരിച്ചത്