ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി
(Jawaharlal Nehru Stadium, Kochi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിൽ കലൂരിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രസ്റ്റേഡിയമാണ് ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം. ഇന്ത്യയിലെ വലിപ്പമേറിയ നാലാമത്തെ സ്റ്റേഡിയമാണ് ഇത്. 1996 - ൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ജി.സി.ഡി.എ (Greater Cochin Development Authority) ആണ് ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. പല അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്. 38000 വരെ കാണികളെ ഉൾക്കൊള്ളുവാനുള്ള ശേഷിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്[1]. രാത്രികാലമത്സരങ്ങൾ നടത്തുവാനുള്ള വെളിച്ചസംവിധാനങ്ങളും ഇതിന്റെ പ്രത്യേകതയാണ്. 7 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളാണു് ഇവിടെ നടന്നിട്ടുള്ളത്. പലപ്പോഴും ഈ സ്റ്റേഡിയം നെഹ്റു കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വേദിയായിട്ടുണ്ട്.
സ്ഥലം | കൊച്ചി, ഇന്ത്യ |
---|---|
ഉടമസ്ഥത | ഗ്രേറ്റർ കൊച്ചിൻ ഡെവെലപ്‌മെന്റ് അതോറിറ്റി (G.C.D.A) |
നടത്തിപ്പ് | ഗ്രേറ്റർ കൊച്ചിൻ ഡെവെലപ്‌മെന്റ് അതോറിറ്റി |
ശേഷി | 38,000[1] |
പ്രതലം | പുല്ല് |
തുറന്നത് | 1996 |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകJawaharlal Nehru Stadium, Kochi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ചിത്രങ്ങൾ
തിരുത്തുക-
ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കലൂർ നഗരം
-
നിറഞ്ഞ ഗ്യാലറി
-
കവാടം