കടുപ്പശ്ശേരി
10°19′0″N 76°15′0″E / 10.31667°N 76.25000°E
കടുപ്പശ്ശേരി | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | തൃശ്ശൂർ | ||
ഏറ്റവും അടുത്ത നഗരം | ഇരിങ്ങാലക്കുട | ||
ലോകസഭാ മണ്ഡലം | ചാലക്കുടി | ||
സിവിക് ഏജൻസി | വേളൂക്കര | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടുപ്പശ്ശേരി. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 27 കിലോമീറ്റർ ദൂരത്തിലും ഇരിങ്ങാലക്കുട നഗരത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കടുപ്പശ്ശേരി. ഇതേ പേരിലാണ് വില്ലേജും അറിയപ്പെടുന്നത്.
അധികാരപരിധികൾ
തിരുത്തുക- പാർലമെന്റ് മണ്ഡലം - ചാലക്കുടി, മുകുന്ദപുരം എന്നാണ് പഴയ പേര്.
- നിയമസഭ മണ്ഡലം - ഇരിങ്ങാലക്കുട
- വിദ്യഭ്യാസ ഉപജില്ല -
- വിദ്യഭ്യാസ ജില്ല - ഇരിങ്ങാലക്കുട
- വില്ലേജ് - കടുപ്പശ്ശേരി
- പോലിസ് സ്റ്റേഷൻ - ഇരിങ്ങാലക്കുട
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക
- കടുപ്പശ്ശേരി (ശീ ദുർഗ്ഗാ ഭഗവതി അമ്പലം
- കടുപ്പശ്ശേരി പള്ളി - സീറോ മലബാർ കത്തോലിക്കാ സഭയുടെ പള്ളി
- കടുപ്പശ്ശേരി എസ്.എച്ച്.എൽ.പി.സി വിദ്യാലയം
- എ.കെ.ജി സ്മാരക വായനശാല, കടുപ്പശ്ശേരി
- ചെഗുവേര ആർട്സ് & സ്പോർട്സ് ക്ലബ്, കടുപ്പശ്ശേരി
- വേളൂക്കര കൃഷിഭവൻ, കടുപ്പശ്ശേരി
എത്തിച്ചേരാനുള്ള വഴി
തിരുത്തുകറോഡ് വഴി - എൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 11 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വെള്ളാങ്ങല്ലൂരിൽ നിന്ന് 5 കി.മി ദൂരത്തിലും.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചാലക്കുടി ദൂരം 11 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 6 കിലോമീറ്റർ എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 36 കിലോമീറ്റർ.
സമീപ ഗ്രാമങ്ങൾ
തിരുത്തുകകടുപ്പശ്ശേരി ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.
ചിത്രശാല
തിരുത്തുക-
കടുപ്പശ്ശേരി എൽ.പി. വിദ്യാലയം
-
വായനശാലയും ക്ലബും
-
വേളൂക്കര കൃഷിഭവൻ, കടുപ്പശ്ശേരി