കരിംപൊട്ടുവാലാട്ടി

(Jamides bochus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീലി ചിത്രശലഭ കുടുംബത്തിലെ കരിംപൊട്ടുവാലാട്ടി (Dark Cerulean) ഇതേ കുടുംബത്തിലെ പൊട്ടുവാലാട്ടി (Common Cerulean) ശലഭങ്ങളോട് സാമ്യം ഉള്ളവയാണ്. കാട്ടുവാസിയായ ഈ ശലഭത്തെ പുഴയോരങ്ങളിലെ നനഞ്ഞ പ്രതലങ്ങളിൽ കൂടുതലായി കാണുന്നു. ആൺ ശലഭങ്ങളുടെ ചിറകിനുപരിഭാഗം തിളങ്ങുന്ന ഇരുണ്ട നീലനിറമാണ്, പെൺശലഭത്തിന് മങ്ങിയ നീലനിറവും. ചിറകിന്നടിവശം ഇരുണ്ട തവിട്ടുനിറമാണ്. കൂടാതെ മങ്ങിയ വരകളും കാണാം.ദ്രുതഗതിയിൽ പറക്കുന്ന ഈ ശലഭങ്ങൾക്ക് പൂക്കളിൽ വന്നിരിക്കുന്ന സ്വഭാവം കുറവാണ്.മിക്കവാറും ഇലത്തലപ്പുകളിൽ വിശ്രമിക്കുന്നതായാണ് കാണുന്നത്.[1][2][3][4]

കരിംപൊട്ടുവാലാട്ടി
(Dark Cerulean)
Jamides bochus phaidon
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
J. bochus
Binomial name
Jamides bochus
Stoll 1782

പൂമൊട്ടുകളിലാണ് മുട്ടയിടുന്നത്.മൊട്ടിനുൾവശം തുരന്നുതിന്നുന്ന സ്വഭാവം ഉണ്ട് ലാർവകൾക്ക്.പൂക്കളുടെയോ പൂമൊട്ടുകളുടെയോ ഉൾവശത്താണ് പ്യുപ്പയായി കഴിയുന്നത്.

ചിത്രശാല തിരുത്തുക

ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 132. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Jamides Hübner, [1819] Ceruleans". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 398–400.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 58–60.{{cite book}}: CS1 maint: date format (link)
  • പുറം 154 . കേരളത്തിലെ ചിത്രശലഭങ്ങൾ(മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, 2003) ഗ്രന്ഥകർത്താക്കൾ: ജാഫർ പാലോട്ട് , വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്.

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കരിംപൊട്ടുവാലാട്ടി&oldid=3073162" എന്ന താളിൽനിന്ന് ശേഖരിച്ചത്