ഇന്ത്യനൂർ ഗണപതി ക്ഷേത്രം

(Indianur mahaganapathy temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഗണപതിക്ഷേത്രങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കോട്ടക്കൽ നഗരസഭയിൽ ഇന്ത്യനൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഇന്ത്യനൂർ ശ്രീമഹാഗണപതി ക്ഷേത്രം. യഥാർത്ഥത്തിൽ, ഇതൊരു ശിവക്ഷേത്രമാണ്. പാർവ്വതീസമേതനായ പരമശിവനും മഹാവിഷ്ണുവും തുല്യപ്രാധാന്യത്തോടെ ശ്രീകോവിലുകളിൽ വാഴുന്നു. എന്നാൽ, കൊട്ടാരക്കര, മധൂർ, ഓങ്ങല്ലൂർ എന്നീ ക്ഷേത്രങ്ങളിലേതുപോലെ ഉപദേവനായ ഗണപതിയ്ക്കാണ് ക്ഷേത്രത്തിൽ കൂടുതൽ പ്രാധാന്യം ലഭിച്ചിരിയ്ക്കുന്നത്. കൂടാതെ സുബ്രഹ്മണ്യൻ, അയ്യപ്പൻ, വേട്ടയ്ക്കൊരുമകൻ, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ ഉപദേവതകളായി കുടികൊള്ളുന്നുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തനാണ് ഇവിടെ പ്രതിഷ്ഠ നിർവഹിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. വിനായക ചതുർത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഒപ്പം ശിവരാത്രി, തിരുവാതിര, അഷ്ടമിരോഹിണി, വിഷു, തിരുവോണം, നവരാത്രി, തൈപ്പൂയം, സ്കന്ദഷഷ്ഠി, മണ്ഡലകാലം എന്നിവയും വിശേഷങ്ങളാണ്. എന്നാൽ, ഈ അവസരങ്ങളിലൊന്നും വാദ്യമേളങ്ങളോ ശബ്ദകോലാഹലങ്ങളോ ഉണ്ടാകാറില്ല എന്നത് ശ്രദ്ധേയമാണ്. അവയൊന്നും ഈ ക്ഷേത്രത്തിലെ മൂർത്തികൾ ഇഷ്ടപ്പെടുന്നില്ല എന്നാണ് വിശ്വാസം. സാമൂതിരി കുടുംബത്തിന്റെ ശാഖയായ കോട്ടക്കൽ കിഴക്കേ കോവിലകമാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഇന്ത്യനൂർ ഗണപതി ക്ഷേത്രം
പേരുകൾ
ശരിയായ പേര്:ഇന്ത്യനൂർ ശ്രീ മഹാഗണപതി ക്ഷേത്രം
സ്ഥാനം
സ്ഥാനം:കോട്ടക്കൽ നഗരസഭ, മലപ്പുറം ജില്ല, കേരളം, ഇന്ത്യ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ganapathy
വാസ്തുശൈലി:കേരള-ദ്രാവിഡ ശൈലിയിൽ

ക്ഷേത്രത്തിലെ ഗണപതിക്കുള്ള 'ഒറ്റ' വഴിപാട് പ്രസിദ്ധമാണ്. ഒരു നാഴി പച്ചരി അരച്ചെടുത്ത മാവിൽ ശർക്കര ഉരുക്കിച്ചേർത്ത് നെയ്യിൽ ചുട്ടെടുക്കുന്ന കട്ടിയുള്ള ഒരു മധുര പലഹാരമാണ് 'ഒറ്റ'.

ക്ഷേത്രത്തിൽ നിന്നും ലഭിച്ച ശിലാ ലിഖിതം
ക്ഷേത്രത്തിൽ നിന്നും ലഭിച്ച ശിലാ ലിഖിതം
ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിലേക്കുള്ള വഴി
ഓരോ സ്ഥലത്തു നിന്നും ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിലേക്കുള്ള ദൂരം അടയാളപ്പെടുത്തിയിരിക്കുന്നു.

ഐതിഹ്യം

തിരുത്തുക

ചരിത്രം

തിരുത്തുക

പ്രാചീന കേരള ചരിത്രത്തിൽ ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിന്റെ സ്ഥാനം

തിരുത്തുക

കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്ര വിഭാഗം തലവനായിരുന്ന ഡോ. എം.ജി.എസ്. നാരായണൻ, ഡോ.ടി.കെ. രവീന്ദ്രൻ, ഡോ.എം.ആർ. രാഘവവാര്യർ, ഡോ. കെ.കെ.എൻ.കുറുപ്പ്, തദ്ദേശവാസി കൂടിയായ ഇന്ത്യനൂർ ഗോപി എന്നിവർ അടങ്ങുന്ന ചരിത്ര ഗവേഷക സംഘം 1968 -ൽ ഇന്ത്യനൂർ ക്ഷേത്രത്തിലെ മുറ്റത്തു നിന്നും ഒരു പ്രാചീന ശിലാ ഫലകം കുഴിച്ചെടുത്തു.വട്ടെഴുത്ത് ലിപിയിൽ ഇരുവശത്തും എഴുത്ത് ഉള്ള ഫലകം കോഴിക്കോട് സർവ്വകലാശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.കൊടുങ്ങല്ലൂർ (മഹോദയപുരം)ആസ്ഥാനമാക്കി ക്രിസ്തു വര്ഷം  944 മുതൽ 962 വരെ പ്രാചീന കേരളം ഭരിച്ചിരുന്ന ചേര രാജാവായ ഇന്ദു കോത രവിവർമ്മന്റെ ഭരണകാലത്ത് ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം പുതുക്കി പണിതു എന്നും ക്ഷേത്രത്തിന്റെ നിത്യ നിദാന ചെലവുകൾക്കായി കൃഷി സ്ഥലങ്ങൾ നീക്കി വച്ചതിന്റെ രേഖകളാണ് ഫലകത്തിൽ മുദ്രണം ചെയ്തിരിക്കുന്നത്.

ഇന്ത്യനൂർ എന്ന സ്ഥലനാമം

തിരുത്തുക

രണ്ടാമത്തെ ചേര രാജവംശത്തിലെ ഇന്ദു കോത രവി (ഇന്ദു കോത വർമ്മ )എന്ന രാജാവ് പുതുക്കി നിർമ്മിച്ചതാണ് ഇന്ത്യനൂർ ക്ഷേത്രം എന്നത് ശിലാ ലിഖിതത്തിൽ എഴുതപ്പെട്ടിരിക്കുന്നു. ഇന്ദുകോതവർമ്മപുരം കാലാന്തരത്തിൽ ഇന്ത്യനൂരായി പരിണമിച്ച തായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ഇന്ത്യനൂർ ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടെ കോട്ടക്കൽ-അങ്ങാടിപ്പുറം പാത കടന്നുപോകുന്നു. ഇവിടെത്തന്നെയാണ് ക്ഷേത്രകവാടവും സ്ഥിതിചെയ്യുന്നത്. കിഴക്കുഭാഗത്തുതന്നെയാണ് ക്ഷേത്രക്കുളവും. റോഡിന് എതിർവശം വാഹനപാർക്കിങ് സൗകര്യമുണ്ട്.

ശ്രീകോവിൽ

തിരുത്തുക

തെക്കോട്ട് ദര്ശനമരുളുന്ന ബാലഗണപതിയാണ് ഇവിടെയുള്ളത്.വാസ്തു നിർമ്മിതി പ്രകാരം  കിഴക്കോട്ട് ദര്ശനമായുള്ള പ്രധാന ശ്രീകോവിലിൽ മഹാശിവൻ  കുടുംബ സമേതം വാണരുളുന്നു.

നാലമ്പലം

തിരുത്തുക

ഒരേ ക്ഷേത്ര സമുച്ചയത്തിൽ രണ്ട് നാലമ്പലം ഇവിടെ സ്ഥിതി ചെയ്യുന്നു.ഒന്ന് പരമശിവന്റേയും രണ്ടാമത് മഹാവിഷ്ണുവിന്റേതുമാണ്.കിഴക്കേ പ്രധാന വാതിൽ ഉണ്ട് എങ്കിലും പ്രത്യേക അവസരങ്ങളിൽ അല്ലാതെ തുറക്കുവാൻ പാടില്ല എന്ന അപൂർവത കേരളത്തിൽ ഇന്ത്യനൂർ ക്ഷേത്രത്തിൽ മാത്രമേ ഉള്ളൂ. അകത്തു പ്രവേശിക്കുവാൻ മഹാ വിഷ്ണുവിന്റെ നാലമ്പലത്തിന്റെ വാതിൽ ഉപയോഗിക്കുന്നു.

തിരുത്തുക

പ്രധാനപ്രതിഷ്ഠകൾ

തിരുത്തുക

പരമശിവൻ

തിരുത്തുക

ശ്രീ മഹാവിഷ്ണു

തിരുത്തുക

ശ്രീ മഹാഗണപതി

തിരുത്തുക

ഉപപ്രതിഷ്ഠകൾ

തിരുത്തുക

വേട്ടേക്കരൻ

തിരുത്തുക

അയ്യപ്പൻ

തിരുത്തുക

നാഗദൈവങ്ങൾ

തിരുത്തുക