കുളക്കൊക്ക്

(Indian Pond Heron എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഴക്കാലത്ത് പാടത്തും വേനലിൽ ജലാശയതീരങ്ങളിലും സുലഭമായും കേരളത്തിൽ സർവ്വവ്യാപിയായി കാണാവുന്നതുമായ പക്ഷിയാണ് കുളക്കൊക്ക്[2] [3][4][5] (ഇംഗ്ലീഷ്: Pond Heron അഥവാ Paddy Bird, ശാസ്ത്രീയനാമം: Ardeola grayii). മത്സ്യങ്ങൾ, പ്രാണികൾ, തവള, ഞണ്ട് എന്നിവയാണ് ഇവയുടെ‌ പ്രധാന ഭക്ഷണം. മങ്ങിയ തവിട്ടു നിറമാണ്‌ ചിറകിനു പുറത്ത്. എന്നാൽ പറന്നു തുടങ്ങുമ്പോൾ തൂവെള്ളയായ ചിറകുകളാണ്‌ ദർശിക്കാനാവുക.[6]

കുളക്കൊക്ക്
Indian Pond Heron
ശ്രീലങ്കയിൽ നിന്നും
കൊൽക്കത്തയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. grayii
Binomial name
Ardeola grayii
(Sykes, 1832)
Synonyms

Ardeola leucoptera

കുളക്കൊക്ക്, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
Indian pond heron , paddybird (Ardeola grayii)കുളക്കൊക്ക്, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

രൂപവിവരണം

തിരുത്തുക

മണ്ണിന്റെ നിറമ്പോലെ തവിട്ടുനിറം. പറക്കുമ്പോൾ ചിറകുകൾ വെളുത്തതായി കാണും. മുട്ടയിടുന്ന കാലത്ത് തലയും കഴുത്തും മഞ്ഞകലർന്ന തവിട്ടുനിറം. കൂടാതെ കരിംചുവന്ന നിറത്തിലുള്ള നീണ്ട തൂവലുകൽ പറകറ്റം വരെയുമുണ്ടാവും.[7]

കൂടുകെട്ടുന്ന കാലം

തിരുത്തുക

നവംബർ മുതൽ ഏപ്രിൽ വരെ.[7] പുളി, മാവ് തുടങ്ങിയ മരങ്ങളിൽ നീർകാക്കകൾ, മുണ്ടികൾ തുടങ്ങിയ മറ്റു പല പക്ഷികളോടൊപ്പം കൂടുവയ്ക്കുന്ന ഇവയുടെ കൂടുകൾ കാക്കയുടെതുപോലെ ചുള്ളിക്കമ്പുകളുടെ ഒരു പീഠം തന്നെ. കഴിഞ്ഞ വർഷത്തെ കൂട് നശിച്ചിട്ടില്ലെങ്കിൽ അതുതന്നെ വീണ്ടും ഉപയോഗിക്കും.സാധാരണ മൂന്നുമുതൽ അഞ്ചുവരെ പച്ച കലർന്ന നീലനിറത്തിലുള്ള മുട്ടകൾ കാണാം.ഏകദേശം 24 ദിവസം അടയിരിക്കും. ആണും പെണ്ണും അടയിരിക്കുന്നതിലും ശിശു സംരക്ഷണത്തിലും പങ്കുചേരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം തികട്ടി പുറത്ത് കൊണ്ടുവന്ന് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നു.

ഇതും കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. "Ardeola grayii". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 5 February 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |locat= ignored (help)
  7. 7.0 7.1 Birds of periyar, R. sugathan- Kerala Forest & wild Life Department

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുളക്കൊക്ക്&oldid=3685672" എന്ന താളിൽനിന്ന് ശേഖരിച്ചത്