അഴിമതിയ്ക്കെതിരെ ഇന്ത്യ
ഇന്ത്യയിൽ അഴിമതിക്കെതിരെ ഫലപ്രദമായ പരിഹാരം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടായ്മയാണ് അഴിമതിയ്ക്കെതിരെ ഇന്ത്യ അഥവാ ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ (India against corruption:IAC). ഇതിനായി ജന ലോക്പാൽ ബിൽ നിയമമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.[1] ഉദ്യോഗസ്ഥർ, മതനേതാക്കൾ, വിവരാവകാശപ്രവർത്തകർ, സാമൂഹ്യപരിഷ്കർത്താക്കൾ തുടങ്ങി സമൂഹത്തിലെ വിവിധതുറയിലുള്ളവർ ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്നു.[2][3][4]
തരം | സർക്കാരിതര സംഘടന |
---|---|
ലക്ഷ്യം | അഴിമതി നിർമാർജ്ജനം |
ആസ്ഥാനം | ഗാസിയാബാദ്, ഉത്തർപ്രദേശ്, ഇന്ത്യ – 201010 |
വെബ്സൈറ്റ് | ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ IAC, രസീത് പുണെ |
തന്ത്ര രൂപാന്തരം
തിരുത്തുകഅഴിമതിയ്ക്കെതിരെ ഇന്ത്യ മുന്നേറ്റത്തിലെ നേതാക്കൾ, ഹോങ്കോങ്ങിലെ ഇന്റിപെന്റന്റ് കമ്മീഷൻ എഗൈൻസ്റ്റ് കറപ്ഷനിൽനിന്നും ആശയം ഉൾക്കൊണ്ടാണ് ജന ലോക്പാൽ ബിൽ കരട് രൂപകൽപന ചെയ്തത്. [5].എല്ലാ ഭരണ കർത്താക്കൾക്കും രാഷ്ട്രീയക്കാർക്കും എതിരെ ഉള്ള അഴിമതി ആരോപണങ്ങൾ ശക്തമായും കാര്യക്ഷമമായും അന്വേഷിക്കുന്നതിന്, രാഷ്ട്രീയ സ്വാതന്ത്ര്യത്തോടെ കേന്ദ്രത്തിൽ ലോക്പാലും, സംസ്ഥാനങ്ങളിൽ ലോകയുക്തയും ജന ലോക്പാൽ വിഭാവനം ചെയ്യുന്നു. സമയ ബന്ധിതമായി, വേഗത്തിലുള്ള അന്വേഷണവും സങ്കടപരിഹാരവും ഇത് ഉറപ്പു നൽകുന്നു .
ഹരിയാന സംസ്ഥാന വനംവകുപ്പിലെ ക്രമക്കേടുകൾ, സഞ്ജീവ് ചതുർവേദി എന്ന വനം വകുപ്പ് ഉദ്യോഗസ്ഥനെ ശല്യപ്പെടുത്തിയത് എന്നിവയെക്കുറിച്ചുള്ള ഒരു തുറന്ന കത്ത് 2011 മാർച്ചിൽ, പ്രധാനമന്ത്രി മൻമോഹൻസിംഗിനും ഹരിയാന മുഖ്യമന്ത്രി ഭുപീന്ദേർ സിംഗ് ഹൂഡ എന്നിവർക്ക് സംഘടന അയച്ചു [6].
ജന ലോക്പാൽ ബിൽ നിയമമാക്കണമെന്നു ഗവന്മേന്റിനെ നിർബന്ധിപ്പിക്കണമെന്നു മാധ്യമങ്ങളിലൂടെ 2011 ഏപ്രിലിൽ അണ്ണാ ഹസാരെ രാഷ്ട്രത്തോടായി ആഹ്വാനം നടത്തി. [7]
ഹസാരയുടെ അനിശ്ചിതകാല നിരാഹാരസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയൊട്ടാകെ നഗരങ്ങിലും ഗ്രാമങ്ങളിലും ജനങ്ങൾ അണിനിരന്നു. സമരത്തിനു അനുഭാവം പ്രഖ്യാപിച്ച് ആയിരങ്ങൾ 2011 ഏപ്രിൽ അഞ്ചിന് വീടുകളിലും ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ഒത്തുകൂടി. ഈ സംഭവം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ജനമുന്നേറ്റമായി. ജന ലോക്പാൽ നിയമമാക്കാൻ ഒരു സമിതിയെ രൂപീകരിക്കാമെന്ന ഗവന്മേന്റിന്റെ ഉറപ്പിന്മേൽ 2011 ഏപ്രിൽ ഒൻപതിന് ഹസാരെ നിരാഹാരം അവസാനിപ്പിച്ചു. അഴിമതി വിരുദ്ധ സമരത്തിനുള്ള ഒരു പ്രതിജ്ഞയായി ഈ ജനമുന്നേറ്റത്തെ ജനങ്ങൾ ഉൾക്കൊണ്ടിരിക്കുകയാണ്. [8][9]
അഴിമതിക്കെതിരെ വോട്ട് ബാങ്ക്
തിരുത്തുകജന ലോക്പാൽ ബിൽ പാസാക്കാത്ത പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന തീരുമാനം ഏടുത്ത് ഇന്ത്യക്ക് വോട്ട് എന്ന പ്രസ്ഥാനം രൂപീകരിക്കുവാനുള്ള ഒരു വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്.
രാഷ്ട്രീയ പിന്തുണ
തിരുത്തുകജന ലോക്പാൽ ബില്ലിന് പിന്തുണയുമായി പല രാഷ്ട്രീയ സംഘടനകളും രംഗത്തുണ്ട് . പ്രധാന മന്ത്രി, പാർലമെന്റ് അംഗങ്ങൾ, മുഖ്യമന്ത്രിമാർ എന്നിവർ ബില്ലിന്റെ പരിധിയിൽ വേണമെന്ന് ഭാരതീയ ജനതാ പാർട്ടി നിഷ്ക്കർഷിക്കുന്നു. ഇടതു മുന്നണിയിലെ സുധാകർ റെഡ്ഡി, എ.ബി. ബർദൻ, അബനി റോയി എന്നിവരും, ജെ.ഡി. എസ്സിലെ എച്ച്.ഡി. ദേവഗൗഡ, തെലുങ്ക് ദേശം പാർട്ടിയിലെ മൈസോറ റെഡ്ഡി , ആർ.എൽ ഡിയിലെ ജയന്ത് ചൌധരി എന്നിവർ സംയുക്തമായി ഒരു അനുകൂല പ്രസ്താവനയിൽ ഒപ്പ് വച്ചിട്ടുണ്ട്. [10]
പ്രതികരിക്കാം
തിരുത്തുകജന ലോക്പൽ ബില്ലിനെക്കുറിച്ച് നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ , കാഴ്ചപ്പാടുകൾ എന്നിവ Lokpal Consultations Archived 2011-08-10 at the Wayback Machine. എന്ന വെബ്സൈറ്റിൽ ഏവർക്കും രേഖപ്പെടുത്താം .
അവലംബം
തിരുത്തുക- ↑ [1] Archived 2011-04-08 at the Wayback Machine..
- ↑ "Activists Take Out March to Demand Jan Lokpal Bill". Outlook (magazine). 30 ജനുവരി 2011.
- ↑ "Dandi March II asks for Lokpal Bill and return of b lack money". The Times of India. India. 22 മാർച്ച് 2011.
- ↑ "City activists garner support for Jan Lokpal bill". Hindustan Times. India. 14 മാർച്ച് 2011. Archived from the original on 10 ഡിസംബർ 2012. Retrieved 8 ഓഗസ്റ്റ് 2011.
- ↑ Independent Commission Against Corruption
- ↑ "Top activists for CBI probe in whistleblower case". The Times of India. 22 മാർച്ച് 2011.
- ↑ "Anna Hazare serves an ultimatum to the PM to sit on indefinite fast from April 5". Jaago Re. 5 ഏപ്രിൽ 2011. Archived from the original on 27 ജൂലൈ 2011. Retrieved 9 ഓഗസ്റ്റ് 2011.
- ↑ "Bangalore's Freedom Park stands for Anna Hazare". NDTV. 7 ഏപ്രിൽ 2011.
- ↑ "Anna Hazare breaks his fast, says real fight begins now". NDTV. 9 ഏപ്രിൽ 2011.
- ↑ http://indiaagainstcorruption.org.in Scanned copy of joint statement.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- India Against Corruption Official Website
- India Against Corruption Mumbai Website Archived 2020-02-17 at the Wayback Machine.
- India Against Corruption Pune Website Archived 2016-10-25 at the Wayback Machine.