ലോകായുക്ത

ഒരു അഴിമതി നിർമ്മാർജ്ജനസംവിധാനം

കേരളസംസ്ഥാനത്ത് 1998 നവംബർ 15-ന്‌ നിലവിൽ വന്ന കേരള ലോക് ആയുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജനസംവിധാനമാണ്‌ ലോക് ആയുക്ത. ഒരു ലോക് ആയുക്ത രണ്ടു ഉപ ലോക് ആയുക്തമാർ എന്നിവരടങ്ങിയതാണ്‌ ഈ സം‌വിധാനം.ഇന്ത്യയിൽ ലോകയുക്ത എന്ന ആശയം കടമെടുത്തത് സ്കാൻഡിനവിയൻ രാജ്യങ്ങളിലെ "ഒമ്പുഡ്സ്മാൻ സിസ്റ്റം " ൽ നിന്നുമാണ്.

ചരിത്രം1

തിരുത്തുക

മൊറാർജി ദേശായി സമർപ്പിച്ച ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ, ലോകായുക്ത സംവിധാനങ്ങളെ നിർദ്ദേശിക്കുന്നത്. പൗരന്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ സ്ഥാപനങ്ങൾ രുപവത്കരിക്കാൻ ആവശ്യപ്പെടുന്നത്. 1966‌ൽ സമർപ്പിച്ച റിപ്പോർട്ടാണ് problems of redressel of citizens grievances എന്നാണ് അറിയപ്പെടുന്നത്. 1971ൽ മഹാരാഷ്ടട്രയിലാണ് ആദ്യ ലോകായുക്ത രൂപവത്കരിച്ചത്.

ലോകായുക്തയുടെ പരിധിയിൽ വരുന്നവർ

തിരുത്തുക

ഔദ്യോഗിക കൃത്യനിർ‌വഹണവുമായി ബന്ധപ്പെട്ട് താഴെപറയുന്ന വിഭാഗത്തിൽ പെടുന്നവർ നടത്തുന്ന അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർ‌വം നടപടികൾ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം.

നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ ആർക്കും ലോകായുക്തിൽ പരാതി നൽകാം.

"https://ml.wikipedia.org/w/index.php?title=ലോകായുക്ത&oldid=3758386" എന്ന താളിൽനിന്ന് ശേഖരിച്ചത്