ഇന്തോനേഷ്യയുടെ ചരിത്രം

(History of Indonesia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയുടെ ചരിത്രത്തെ അതിന്റെ ഭൂമിശാസ്ത്രം, പ്രകൃതി വിഭവങ്ങൾ, കുടിയേറ്റങ്ങൾ, ബന്ധങ്ങൾ, യുദ്ധങ്ങൾ, കീഴടക്കലുകൾ, വ്യാപാരം, സാമ്പത്തികം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. തെക്ക്-കിഴക്കേ ഏഷ്യയിൽ വ്യാപിച്ച് കിടക്കുന്ന 17,508 ദ്വീപുകളുടെ ഒരു കൂട്ടമാണ്‌ ഇന്തോനേഷ്യ. കടൽത്തീരത്തിന്റെ സാന്നിദ്ധ്യം ദ്വീപുകളും അന്താരാഷ്ട്ര രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു. ഇന്തോനേഷ്യയിലെ ജനങ്ങൾ സംസ്ക്കാരം, പാരമ്പര്യം, ഭാഷ എന്നിവയുടെ ഒരു സമന്വയമാണ്‌. ഈ ദ്വീപുകളുടെ ഭൂഘടനയും കാലാവസ്ഥയും ഇവിടത്തെ കൃഷി, വ്യാപാരം, സംസ്ഥാന രൂപീകരണം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ അതിർത്തി പ്രദേശങ്ങളാണ്‌ ഇന്തോനേഷ്യയുടെ അതിർത്തിയായി കണക്കാക്കുന്നത്.

The replica of Java man skull, originally discovered in Sangiran, Central Java.
As early as the 1st century CE Indonesian vessels made trade voyages as far as Africa. Picture: a ship carved on Borobudur, c. 800.

ഇവിടെ നിന്ന് കണ്ടെത്തിയിട്ടുള്ള ഹോമോ ഇറക്റ്റസിന്റെ അസ്ഥികൂടം (ജാവാ മനുഷ്യന്റെ അസ്ഥികൾ)ത്തിൽ നിന്ന് ഇവിടെ 1.5 മില്ല്യൺ വർഷങ്ങൾക്ക് മുൻപ് തന്നെ ജനവാസമുണ്ടായിരുന്നതായി കണക്കാക്കുന്നു[1][2][3][4]. ഇവിടെയുള്ള ജനങ്ങളിൽ കൂടുതലും ഓസ്ട്രോനേഷ്യൻ ജനങ്ങളാണ്‌. ബി.സി.2000 വർഷങ്ങൾക്ക് മുൻപ് തന്നെ തായ്‌വാനിൽ നിന്ന് ആളുകൾ ഇവിടേക്ക് കുടിയേറിയിരുന്നു[5]. ഏഴാം നൂറ്റാണ്ട് കാലത്തെ ശ്രീവിജയ നാവിക രാജവംശത്തിന്റെ സാന്നിദ്ധ്യത്താൽ ഇവിടെ ഹിന്ദു-ബുദ്ധിസ്റ്റ് സ്വാധീനം പ്രകടമാണ്‌[6]. ശൈലേന്ദ്ര ബുദ്ധിസ്റ്റ് രാജവംശവും മതരം(Mataram) ഹിന്ദു രാജവംശവും[7] ജാവ തീരത്ത് ഭരിക്കുകയും പിന്നീട് ക്ഷയിക്കുകയും ചെയ്തു[8]. അവസാനത്തെ പ്രബല ഹിന്ദു രാജവംശം പതിമൂന്നാം നൂറ്റാണ്ടിലെ മജപഹിത് ആയിരുന്നു. അതിനുശേഷം മുസ്ലീം രാജവംശങ്ങൾ ഈ സ്ഥലങ്ങൾ ഭരിച്ചു. പതിനാറാം നൂറ്റാണ്ടു് ആയതോടെ മുസ്ലീം മതം ജാവയിലും സുമാത്രയിലും വ്യാപിക്കുകയും പ്രധാന മതമാവുകയും ചെയ്തു[9]. മിക്ക സ്ഥലങ്ങളിലും ഇസ്ലാം മതം വ്യാപിക്കുകയും മറ്റ് മതങ്ങളുടെ സംസ്ക്കാരവുമായി കലരുകയും ചെയ്തു.

Sukarno, Indonesian Nationalist leader, and later, first president of Indonesia

പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യന്മാർ മലൂകുയിൽ എത്തുകയും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കുകയും ചെയ്തു. 1800ൽ നെതർലാൻഡ് സർക്കാർ അധികാരത്തിൽ വരികയും ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ അധീനതയിലാവുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഡച്ചുകാർ അതിർത്തികൾ വിപുലമാക്കി. രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാൻ ഈ പ്രദേശം ഈ സ്ഥലം കീഴടക്കി[10][11]. ജപ്പാന്റെ പതനത്തോടേ സുകർണോയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സുകർണ്ണൊ പ്രസിഡന്റാവുകയും ചെയ്തു[12].

  1. "Finding showing human ancestor older than previously thought offers new insights into evolution". Terradaily.com. Retrieved 28 April 2013.
  2. Pope, G. G. (1988). "Recent advances in far eastern paleoanthropology". Annual Review of Anthropology. 17 (1): 43–77. doi:10.1146/annurev.an.17.100188.000355. cited in Whitten, Soeriaatmadja & Suraya (1996), pp. 309–312
  3. Pope, G (15 August 1983). "Evidence on the Age of the Asian Hominidae". Proceedings of the National Academy of Sciences of the United States of America. 80 (16): 4988–4992. doi:10.1073/pnas.80.16.4988. PMC 384173. PMID 6410399. cited in Whitten, Soeriaatmadja & Suraya (1996), p. 309
  4. de Vos, J.P.; P.Y. Sondaar (9 December 1994). "Dating hominid sites in Indonesia" (PDF). Science Magazine. 266 (16): 4988–4992. doi:10.1126/science.7992059. cited in Whitten, Soeriaatmadja & Suraya (1996)
  5. Taylor (2003), pp. 5–7
  6. Ricklefs 1991, p. 15
  7. W. J. van der Meulen (1977). "In Search of "Ho-Ling"". Indonesia. 23: 87–112. doi:10.2307/3350886.
  8. Brown (2003), p. 23
  9. Guillot, Claude (1990). The Sultanate of Banten. Gramedia Book Publishing Division. p. 17.
  10. Gert Oostindie and Bert Paasman (1998). "Dutch Attitudes towards Colonial Empires, Indigenous Cultures, and Slaves". Eighteenth-Century Studies. 31 (3): 349–355. doi:10.1353/ecs.1998.0021.
  11. Ricklefs (1993)
  12. "Witton_26_28

പുസ്തകങ്ങൾ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  • Sejarah Indonesia – Detailed timeline of events in Indonesian history
  • Decolonisation – History links for the end of the European formal Empires, casahistoria.net