സങ്ഗിറാൻ

(Sangiran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയിലെ ജാവയിലുള്ള ഒരു പുരാവസ്തു ഖനന പ്രദേശമാണ് സങ്ഗിറാൻ. മധ്യ ജാവയിലെ സൊളൊ നദി താഴ്വരയിൽ, സുരകർത്ത പട്ടണത്തിനു 15 കി.മീ വടക്കായാണ് ഈ പ്രദേശത്തിന്റെ സ്ഥാനം. 56ച.കി,മീ ആണ് ഈ ഖനനമേഖലയുടെ വിസ്തൃതി. അതായത് 7 കി.മീ X 8കി.മീ.

സങ്ഗിറാൻ, പ്രാചീന മനുഷ്യരുടെ പ്രദേശം
Sangiran
Replica of fossil from Sangiran ("Sangiran 17")
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്തോനേഷ്യ Edit this on Wikidata
Area5,600 ഹെ (600,000,000 sq ft)
മാനദണ്ഡംiii, vi[1]
അവലംബം593
നിർദ്ദേശാങ്കം7°27′S 110°51′E / 7.45°S 110.85°E / -7.45; 110.85
രേഖപ്പെടുത്തിയത്1996 (20th വിഭാഗം)
സങ്ഗിറാൻ is located in Indonesia
സങ്ഗിറാൻ
Location of സങ്ഗിറാൻ

1883-ൽ ഡച്ച് ശിലാഭൂതമനുഷ്യവിജ്ഞാനീയ ശാസ്ത്രജ്ഞനായിരുന്ന യൂജീൻ ഡുബോയ് ആണ് ഇവിടത്തെഖനന പ്രവർത്തനങ്ങൾക്ക് പ്രാരംഭം കുറിച്ചത്. എങ്കിലും പ്രതീക്ഷയ്ക്കൊത്തവിധം ഡുബോയ്സിന് ഇവിടെനിന്ന് ഫോസിലുകൾ ലഭിച്ചില്ല. ആയതിനാൽ അദ്ദേഹം തന്റെ ശ്രദ്ധ കിഴക്കൻ ജാവയിലെ ട്രിനിലിൽ പതിപ്പിച്ചു. പിന്നിട് 1934-ൽ നരവംശശാസ്ത്രജ്ഞനായിരുന്ന ഗുസ്താഫ് ഹെന്രിച്ച് റാഫ് വോൺ കിങ്സ്വാൾഡ്( Gustav Heinrich Ralph von Koenigswald) ഈ പ്രദേശത്തെക്കുറിച്ച് പടിക്കാൻ ആരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഇവിടന്ന് നിന്നും മനുഷ്യന്റേതിനു സമാനമായ ഫോസിലുകൾ ലഭിക്കുകയുണ്ടായി. മനുഷ്യന്റെ പൂർവിക ഗണത്തില്പ്പെടുന്ന പിത്തേകാന്ത്രോപ്പസ് ഇറക്ടസ്( Pithecanthropus erectus) അഥവാ ജാവാ മനുഷ്യന്റേതായിരുന്നു ഇത്. ഈ ആദിമമനുഷ്യരുമായ് ബന്ധപ്പെട്ടിരുന്ന മറ്റു ജിവീകളുടേയും ഫോസിലുകൾ ഇവിടെനിന്ന് ലഭിച്ചിട്ടുണ്ടായിരുന്നു.

1977-ൽ ഇന്തോനേഷ്യൻ സർക്കാർ സങ്ഗിറാൻ പ്രദേശത്തെ സംരക്ഷിത സാംസ്കാരിക മേഖലയായി പ്രഖ്യാപിച്ചു. 1996-ലാണ് യുനെസ്കൊ ഈ പ്രദേശത്തെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://whc.unesco.org/en/list/593. {{cite web}}: Missing or empty |title= (help)

7°27′0″S 110°51′0″E / 7.45000°S 110.85000°E / -7.45000; 110.85000

"https://ml.wikipedia.org/w/index.php?title=സങ്ഗിറാൻ&oldid=4074421" എന്ന താളിൽനിന്ന് ശേഖരിച്ചത്