ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ (ചലച്ചിത്രം)

(Harry Potter and the Prisoner of Azkaban (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ മൂന്നാം ചിത്രമായിരുന്നു ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ. ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയെടുത്ത ഈ ചലച്ചിത്രം സംവിധാനം ചെയ്തത് അൽഫോൺസോ കുവാറോണും നിർമ്മാണം മാർക്ക് റാഡ്ക്ലിഫ്, ക്രിസ് കൊളംബസ്, ഡേവിഡ് ഹേമാൻ എന്നിവർ ചേർന്നും ആയിരുന്നു. വാർണർ ബ്രോസ് വിതരണത്തിനെത്തിച്ച ഈ ചലച്ചിത്രത്തിന്റെ രചന നിർവഹിച്ചത് മുൻചലച്ചിത്രങ്ങളുടെ രചന നിർവഹിച്ച സ്റ്റീവ് ക്ലോവ്സ് തന്നെയായിരുന്നു.

ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ
അമേരിക്കൻ പോസ്റ്റർ
സംവിധാനംഅൽഫോൺസോ കുവാറോൺ
നിർമ്മാണംക്രിസ് കൊളംബസ്
ഡേവിഡ് ഹേമാൻ
മാർക്ക് റാഡ്ക്ലിഫ്
തിരക്കഥSteve Kloves
ആസ്പദമാക്കിയത്ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ
by ജെ.കെ. റൗളിംഗ്
അഭിനേതാക്കൾഡാനിയൽ റാഡ്ക്ലിഫ്
റൂപെർട്ട് ഗ്രിന്റ്
എമ്മ വാട്സൺ
സംഗീതംജോൺ വില്യംസ്
ഛായാഗ്രഹണംമൈക്കൽ സെറെസിൻ
ചിത്രസംയോജനംസ്റ്റീവൻ വെയ്സ്ബർഗ്
സ്റ്റുഡിയോഹെയ്ഡേ ഫിലിംസ്
വിതരണംവാർണർ ബ്രോസ്.
റിലീസിങ് തീയതി
  • 31 മേയ് 2004 (2004-05-31)
(യുകെ)
  • 4 ജൂൺ 2004 (2004-06-04)
(വടക്കേ അമേരിക്ക)
രാജ്യംയുകെ
അമേരിക്ക
ഭാഷഇംഗ്ലിഷ്
ബജറ്റ്$130 ദശലക്ഷം
സമയദൈർഘ്യം142 മിനുട്ട്
ആകെ$796,688,549[1]

ഹോഗ്വാർട്സിലെ ഹാരി പോട്ടറുടെ മൂന്നാം വർഷത്തെ കുറിച്ച് ഈ ചലച്ചിത്രം പ്രതിപാദിക്കുന്നു. അസ്കബാനിലെ തടവറയിൽ നിന്ന് സിറിയസ് ബ്ലാക്ക് എന്ന തടവുപുള്ളി രക്ഷപ്പെടുന്നതും അയാളുടെ ലക്ഷ്യം ഹാരിയുടെ മരണമാണെന്നും ഹാരി അറിയുന്നതാണ് ഇതിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ

തിരുത്തുക
  1. "Harry Potter and the Prisoner of Azkaban (2004)". Box Office Mojo. Retrieved 5 February 2009.

പുറംകണ്ണികൾ

തിരുത്തുക