ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ

ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ. 1999, ജൂലൈ 8-നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1999-ലെ കോസ്റ്റ ബുക്ക് അവാർഡ്, ബ്രാം സ്റ്റോക്കർ അവാർഡ് എന്നിവ ഉൾപ്പെടെ പല പുരസ്കാരങ്ങൾ നേടി. അടുത്ത കാലത്തെ ഏറ്റവും മികച്ച ഫാന്റസി കൃതികളിലൊന്നായി ഈ പുസ്തകം പരിഗണിക്കപ്പെടുന്നു. ലോകവ്യാപകമായി ഇതിന്റെ 6.1 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തെ ആധാരമാക്കി ഇതേ പേരിൽത്തന്നെ ഒരു ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. അത് 2004 മെയ് 11-ന് യുണൈറ്റഡ് കിങ്ഡത്തിലും 2004 ജൂൺ 4-ന് യുണൈറ്റഡ് സ്റ്റേറ്റ്സിലും മറ്റ് പല രാജ്യങ്ങളിലും പുറത്തിറങ്ങി.

ഹാരി പോട്ടർ പുസ്തകങ്ങൾ
Harry Potter and the Prisoner of Azkaban
രചനജെ.കെ. റൗളിംഗ്
വരCliff Wright (UK)
Mary GrandPré (US)
വിഭാഗംഫാന്റസി
പ്രസാധകർബ്ലൂംസ്ബറി (യുകെ)
ആർതർ എ ലെവൈൻ/
സ്കൊളാസ്റ്റിക് (യുഎസ്)
റെയിൻകോസ്റ്റ് (കനഡ)
പുറത്തിറങ്ങിയത്8 July 1999 (UK)
8 September 1999 (US)
പുസ്തക സംഖ്യThree
വിൽപന61 million
കഥാ സമയം31 July 1993 – 12 June 1994
അധ്യായങ്ങൾ22
താളുകൾ317 (UK)
435 (US)
ഐഎസ്ബിഎൻ0747542155
മുൻഗാമിHarry Potter and the Chamber of Secrets
പിൻഗാമിHarry Potter and the Goblet of Fire