ക്രിസ് കൊളംബസ് (ചലച്ചിത്രകാരൻ)

ക്രിസ് ജോസഫ് കൊളംബസ് (ജനനം സെപ്റ്റംബർ 10, 1958) ഒരു അമേരിക്കൻ ചലച്ചിത്രകാരനാണ്. 1980-കളുടെ മധ്യത്തിൽ നിരവധി കൗമാര ഹാസ്യ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ ശേഷം, അഡ്വഞ്ചേഴ്‌സ് ഇൻ ബേബിസിറ്റിംഗ് (1987) എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ക്രിസ്മസ് പശ്ചാത്തലത്തിലെടുത്ത ഹാസ്യ ചിത്രം ഹോം എലോൺ (1990), അതിന്റെ തുടർച്ചയായ ഹോം എലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക് (1992) എന്നീ ചിത്രങ്ങളിലൂടെ കൊളംബസ് പ്രശസ്തിയാർജ്ജിച്ചു. ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ ആദ്യ രണ്ടു ചിത്രങ്ങളും അദ്ദേഹമാണ് സംവിധാനം ചെയ്തത്. [1]

ക്രിസ് ജോസഫ് കൊളംബസ്
Columbus at New York Comic Con in 2012
ജനനം
ക്രിസ് ജോസഫ് കൊളംബസ്

(1958-09-10) സെപ്റ്റംബർ 10, 1958  (65 വയസ്സ്)
പെൻസിൽവാനിയ, യു എസ് എ.
കലാലയംന്യൂ യോർക്ക് യൂണിവേഴ്സിറ്റി
സജീവ കാലം1984 മുതൽ

അവലംബം തിരുത്തുക

  1. "III. Copyright Infringement". In the Matter of Certain Products with Gremlins Character Depictions: Investigation No. 337-TA-201 (in ഇംഗ്ലീഷ്). United States International Trade Commission. March 1986. p. 54. Archived from the original on March 16, 2023. Retrieved January 29, 2023.