ഒരു ഇംഗ്ലീഷ് നടനാണ് ഗാരി ലിയോനാർഡ് ഓൾഡ്മാൻ (ജനനം: 21 മാർച്ച് 1958) [1]. പ്രകടനാത്മകവും വൈവിധ്യമാർന്നതുമായ അഭിനയശൈലിക്ക് പേരുകേട്ടയാളാണ് ഓൾഡ്മാൻ. ഹാരി പോട്ടർ ചലച്ചിത്രപരമ്പരയിൽ സിരിയസ് ബ്ലാക്ക് എന്ന കഥാപാത്രമായും ബാറ്റ്മാൻ എന്ന കഥാപാത്രത്തെ ആധാരമാക്കി ഇറങ്ങിയ 'ഡാർക്ക് നൈറ്റ്' ചലച്ചിത്രപരമ്പരയിൽ ജെയിംസ് ഗോർഡൻ എന്ന കഥാപാത്രമായും അഭിനയിച്ചു. 1994-ൽ 'ലിയോൺ: ദി പ്രൊഫഷണൽ' എന്ന ചിത്രത്തിൽ ഓൾഡ്മാൻ ചെയ്ത കഥാപാത്രം സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളിലൊന്നായി കരുതപ്പെടുന്നു. 1997-ൽ 'നിൽ ബൈ മൗത്ത്' എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം രണ്ട് ബാഫ്റ്റ അവാർഡുകൾ നേടുകയുണ്ടായി. 2017-ൽ പുറത്തിറങ്ങിയ 'ഡാർക്കസ്റ്റ് അവർ' എന്ന ചിത്രത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിനെ അവതരിപ്പിച്ചു. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ്[2], ഓസ്ക്കാർ[3] എന്നിവ അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിക്കുകയുണ്ടായി.

ഗാരി ഓൾഡ്മാൻ
ഗാരി ഓൾഡ്മാൻ, 2014
ജനനം
ഗാരി ലിയോനാർഡ് ഓൾഡ്മാൻ

(1958-03-21) 21 മാർച്ച് 1958  (66 വയസ്സ്)
ന്യൂ ക്രോസ്സ്, ലണ്ടൻ, ഇംഗ്ലണ്ട്
തൊഴിൽഅഭിനേതാവ്, സംവിധായകൻ, സംഗീതജ്ഞൻ
സജീവ കാലം1979– തുടരുന്നു
ജീവിതപങ്കാളി(കൾ)
ലെസ്ലി മാൻവിൽ
(m. 1987; വേർപിരിഞ്ഞു 1990)
ഉമാ തുർമൻ
(m. 1990; വേർപിരിഞ്ഞു 1992)
ഡൊണ്യ ഫിയോർന്റീനോ
(m. 1997; വേർപിരിഞ്ഞു 2001)
അലക്സാണ്ട്ര ഏദൻബറോ
(m. 2008; വേർപിരിഞ്ഞു 2015)
ഗിസൽ ഷ്മിറ്റ്
(m. 2017)
കുട്ടികൾ3
കുടുംബംലൈല മോർസേ ( സഹോദരി)
  1. OLDMAN, Gary. Who's Who. Vol. 2015 (online Oxford University Press ed.). A & C Black, an imprint of Bloomsbury Publishing plc. (subscription required)
  2. മനോരമ ഓൺലൈൻ
  3. മാധ്യമം, മാർച്ച് 6, 2018

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗാരി_ഓൾഡ്മാൻ&oldid=2785711" എന്ന താളിൽനിന്ന് ശേഖരിച്ചത്