ഗ്രേലാഗ് ഗൂസ്

(Greylag goose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രേലാഗ് ഗൂസ് (Anser anser), അനറ്റിഡേ കുടുംബത്തിൽപ്പെട്ട ജലപക്ഷിയായ ഗൂസുകളിലെ ഏറ്റവും വലിയ സ്പീഷീസാണ്. അൻസെരിഫോർമിസ് നിരയിൽപ്പെടുന്ന താറാവിന്റെയും അരയന്നങ്ങളുടെയും ബന്ധുക്കളാണ് ഗൂസുകൾ. പേത്ത അഥവാ വാത്ത എന്നും പേരുണ്ട്. ഒരു ടൈപ് സ്പീഷസായ ഇതിന്റെ ജീനസ് നാമം ആൻസെർ ലാറ്റിനിൽ ഗൂസ് എന്നാണ്.[2] വൈൽഡ് ലൈഫ് ആൻഡ് കൺട്രി ആക്ട് പ്രകാരം ഷെഡ്യൂൾ 2 പട്ടികയിലുൾപ്പെടുത്തിയിട്ടുള്ള പക്ഷിയാണിത്. 1360 ബി.സി. കാലഘട്ടത്തിനുമുമ്പ് തന്നെ ഗൂസുകൾ വളർത്തുപക്ഷികളായിരുന്നു. പൂർണ്ണ വളർച്ചയെത്താത്ത തൂവൽ കൊഴിഞ്ഞ ഗൂസുകളുടെ വലിയ കൂട്ടം ബാൾട്ടിക് കടലിലെ ഗോട്ട്ലാൻഡിനടുത്തുള്ള റേനെ ദ്വീപിൽ കാണാറുണ്ട്. [3]

ഗ്രേലാഗ് ഗൂസ്
ലണ്ടനിലെ സെൻറ് ജയിംസ് പാർക്കിലെ ഗ്രേലാഗ് ഗൂസ് (ഇംഗ്ലണ്ട്)
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Anseriformes
Family: Anatidae
Genus: Anser
Species:
A. anser
Binomial name
Anser anser
Subspecies
  • A. a. anser (Linnaeus, 1758)
    Western greylag goose
  • A. a. rubrirostris Swinhoe, 1871
    Eastern greylag goose
  • A. a. domesticus (Kerr, 1792)
    Domesticated goose
Green: breeding, orange: non-breeding, red: introduced
Synonyms

Anas anser Linnaeus, 1758

6 മുട്ടകളുള്ള കൂട്
ഗ്രേലാഗ് ഗൂസ് കുഞ്ഞുങ്ങൾ
പുരാതന ഈജിപ്ഷ്യൻ സ്റ്റീൽ കാണിക്കുന്നത് അമുൻ-റ ഗൂസ്, മനുഷ്യൻ, റാം. 25- ാമത്തെ ഈജിപ്ത് രാജവംശം , c. 700 B.C.
വുഡ് എൻഗ്രേവിങ് "ദ തേം ഗൂസ്, അനസ് ആൻസെർ" by തോമസ് ബെവിക്, എ ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ബേർഡ്സ്, 1804

മധ്യ ഏഷ്യയ്ക്ക് കുറുകെയുള്ള ഭാഗങ്ങൾ ഒഴികെ യൂറോപ്പിലെ കൂടുതൽ പ്രദേശങ്ങളിലും ഇതിനെ കണ്ടുവരുന്നു. ഡെൻമാർക്ക്, ബ്രിട്ടൻ, സ്വീഡൻ എന്നീ പ്രദേശങ്ങളിൽ ഗ്രേലാഗ് ഗൂസ് ധാരാളം കാണുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഞ്ഞുകാലത്ത് യൂറോപ്പിലും ഏഷ്യയിലും ഉള്ള പക്ഷികൾ ചൂടുള്ള പ്രദേശം തേടി തെക്കുഭാഗത്തേയ്ക്ക് ദേശാടനം നടത്തുന്നു. ചൂടുള്ള കാലാവസ്ഥ അന്വേഷിച്ചെത്തുന്ന ദേശാടനപക്ഷികൾ യൂറോപ്പിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും, ആഫ്രിക്കയുടെ വടക്കുഭാഗങ്ങളിലും, വളരെ കുറച്ച് ഗൂസുകൾ കരിങ്കടലിന്റെയും കാസ്പിയൻ കടലിന്റെ ഭാഗങ്ങളിലുമായി കാണപ്പെടുന്നു. കാലാവസ്ഥ മാറുമ്പോൾ തിരിച്ചുള്ള ദേശാടനകാലം ജനുവരി മുതൽ ഏപ്രിൽ വരെയാണ്.[4]

വലിയ തലയും ത്രികോണാകൃതിയിലുള്ള കൊക്കും ഇവയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ചാരനിറവും തവിട്ടുനിറവും കലർന്ന തൂവലുകൾ കൊണ്ട് ശരീരത്തിന്റെ മുകൾഭാഗം മൂടപ്പെട്ടിരിക്കുന്നു. വെളുത്ത വയറും ചാരനിറത്തിൽ ഷെയ്ഡുകളുമുള്ള കീഴ്നെഞ്ചും ഇവയ്ക്കുണ്ട്. ചുണ്ടിന് ഓറഞ്ചോ അല്ലെങ്കിൽ പിങ്ക് നിറവും, കാലുകൾക്കും പാദങ്ങൾക്കും പിങ്ക് നിറവുമാണ്.പഴയലോകത്തും ഇവയെ ധാരാളം കണ്ടിരുന്നു. [5]വെള്ളത്തിലും കരയിലും ഒരുപോലെ ജീവിക്കാൻ ഇവയ്ക്ക് കഴിയുന്നു.

ഗ്രാസ്സ്, റൂട്ട്സ്, സെറീയൽ ലീവ്സ്, സ്പിൽഡ് ഗ്രെയിൻസ് എന്നിവയാണ് ഇവയുടെ ഭക്ഷണം. യു.കെ.യിൽ ബ്രീഡിംഗ് ഗൂസുകൾ 46,000 ജോഡികൾ വരെ കാണപ്പെടുന്നു. യു.കെ.യിലെ സമതലപ്രദേശങ്ങളിൽ വർഷം മുഴുവനും ഗ്രേലാഗ് ഗൂസുകളെ കാണാൻ സാധിക്കുന്നുണ്ട്. ഇവയ്ക്ക് 74-91 സെന്റിമീറ്റർ വലിപ്പവും, 41.2- 48 സെന്റിമീറ്റർ ചിറകിന് നീളവും, 6.2 -6.9 സെന്റിമീറ്റർ വാലിന് നീളവും, 6.4 - 6.9 സെന്റിമീറ്റർ ചുണ്ടിന് നീളവും, 2.16 - 4.56 കിലോഗ്രാം ശരീരഭാരവും,147 -180 സെന്റിമീറ്റർ ചിറകു വിസ്താരവും ഉണ്ട്.[6][7][8]ഇവയ്ക്കിടയിൽ സെക്ഷ്യൽ ഡൈമോർഫിസവും കണ്ടുവരുന്നു. പൂവൻ പിടയേക്കാൾ വലിപ്പവും കാണപ്പെടുന്നു.[9]

പ്രജനനം

തിരുത്തുക

കുറ്റിച്ചെടികൾക്കും മറ്റുജലസസ്യങ്ങൾക്കും നടുവിലാണ് കൂടൊരുക്കുന്നത്. മുട്ടകൾക്കുമേൽ പെൺപക്ഷി അടയിരിക്കുന്നു. 28 ദിവസങ്ങൾ കൊണ്ടാണ് മുട്ടകൾ വിരിയുന്നത്.

ടാക്സോണമി

തിരുത്തുക

ജലപക്ഷികളുടെ കുടുംബമായ അനറ്റിഡേയിലെ അംഗമാണ് ഗ്രേലാഗ് ഗൂസ്. ആദ്യമായി 1758-ൽ കാൾ ലിനേയസ് ഇതിനെകുറിച്ച് വിവരണം നൽകുമ്പോൾ ജീനസ് നാമം അനസ് എന്നായിരുന്നു. എന്നാൽ രണ്ടുവർഷങ്ങൾക്കുശേഷം ഫ്രഞ്ചു ജീവശാസ്ത്രജ്ഞനായ മാതുറിൻ ജാക്വിസ് ബ്രിസ്സൺ ഗ്രേലാഗ് ഗൂസ് ടിപിക്കൽ സ്പീഷീസായതിനാൽ ജീനസ് നാമം ആൻസർ ആൻസർ എന്ന് മാറ്റി. ഇവയെ കൂടാതെ രണ്ട് ഉപവർഗ്ഗങ്ങളെ കൂടി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. റൊമാനിയൻ ബ്രീഡായ ഈസ്റ്റേൺ ഗ്രേലാഗ് ഗൂസ് (A. a. rubrirostris), വടക്ക് മധ്യയൂറോപ്പിലെയും ഐസ് ലാൻഡിലെയും ബ്രീഡായ വെസ്റ്റേൺ ഗ്രേലാഗ് ഗൂസ് (A. a. anser) എന്നിവയാണ്. ചിലപ്പോൾ രണ്ട് വർഗ്ഗങ്ങൾ ചേർന്ന് സങ്കരയിനം ഉണ്ടാകുന്നു. ഗ്രേലാഗ് ഗൂസ്, ബർണക്കിൾ ഗൂസുമായോ (Branta leucopsis), കാനഡ ഗൂസുമായോ (Branta canadensis), ചിലയവസരങ്ങളിൽ മൂട്ട് സ്വാനുമായോ (Cygnus olor) സങ്കരവർഗ്ഗമുണ്ടാക്കുന്നു.[10] 3000 വർഷങ്ങൾക്കു മുമ്പ് പുരാതന ഈജിപ്തിൽ ആദ്യമായി ഇണങ്ങിയ ജീവി ഗ്രേലാഗ് ഗൂസ് ബ്രീഡ് (A. a. domesticus) ആയിരുന്നു.[11]


ചിത്രശാല

തിരുത്തുക
  1. BirdLife International. (2016). Anser anser. The IUCN Red List of Threatened Species doi:10.2305/IUCN.UK.2016-3.RLTS.T22679889A85975013.en
  2. Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. p. 48. ISBN 978-1-4081-2501-4.
  3. Alerstam, Thomas; Christie, David A. (1993). Bird Migration. Cambridge England, New York: Cambridge University Press. pp. 90–96. ISBN 978-0-521-44822-2.
  4. https://www.bto.org/ai/pdfs/53move.pdf
  5. https://www.beautyofbirds.com/greylaggeese.html
  6. Dunning, John B. Jr., ed. (1992). CRC Handbook of Avian Body Masses. Boca Raton, Florida: CRC Press. ISBN 978-0-8493-4258-5.
  7. Ogilvie, Malcolm A.; Young, Steve (2004). Wildfowl of the World. London: New Holland Publishers. ISBN 978-1-84330-328-2.
  8. "Greylag Goose". oiseaux-birds.com. Retrieved 17 October 2011.
  9. Madge, Steve; Burn, Hilary (1988). Waterfowl: an Identification Guide to the Ducks, Geese, and Swans of the World. Boston: Houghton Mifflin. pp. 140–141. ISBN 0-395-46727-6.
  10. Carboneras, C.; Kirwan, G.M.; Garcia, E.F.J. (2014). "Greylag Goose (Anser anser)". Handbook of the Birds of the World Alive. Lynx Edicions, Barcelona. Retrieved 20 October 2015.
  11. Hugo, Susanne (2002). "Chapter 1: Origins and Breeds of Domestic Geese". In Buckland, Roger; Guy, Gérard. Geese: the underestimated species. FAO Agriculture Department. ISSN 0254-6019.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Lorenz, Konrad Z.; Martys, Michael; Tipler, Angelika (1991). Here Am I—Where Are You? The Behavior of the Greylag Goose. Translated by Robert D. Martin. Orlando, Florida: Harcourt Brace Jovanovich. ISBN 0-15-140056-3.
  • Wójcik, Ewa; Smalec, Elżbieta (2007). "Description of the Anser anser Goose Karyotype" (PDF). Folia Biol. 55 (1–2). Krakow: 35–40.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്രേലാഗ്_ഗൂസ്&oldid=3949350" എന്ന താളിൽനിന്ന് ശേഖരിച്ചത്