അൻസെരിഫോർമിസ്

(Anseriformes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജലപക്ഷികളുടെ ഗോത്രത്തെ അൻസെരിഫോർമിസ് എന്നു പറയുന്നു. താറാവ്, വാത്ത, അരയന്നം എന്നിവ ഇതിൽപ്പെടുന്നു. ഈ ഗോത്രത്തിൽ 45 ജീനസ്സുകളും 150-ഓളം സ്പീഷീസുമുണ്ട്.

അൻസെരിഫോർമിസ്
Temporal range:
അന്ത്യ ക്രിറ്റേഷ്യസ്-സമീപസ്ഥം, 65–0 Ma
Magpie Goose, Anseranas semipalmata
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Clade: Anserimorphae
Order: Anseriformes
Wagler, 1831
Subgroups
Range of the Waterfowl and allies
Synonyms

Anserimorphae

ശരീരഘടന തിരുത്തുക

പരന്നുപതുങ്ങിയ കൊക്ക് വെള്ളത്തിൽനിന്നും ആഹാരം സമ്പാദിക്കുവാൻ ഉതകത്തക്കവിധം സംവിധാനം ചെയ്തിരിക്കുന്നു. മേൽ-കീഴ്ഹനു(ഷമം)ക്കളിൽ കാണുന്ന പടലിക (lamelia) ഇരയെ അരിച്ചുപിടിക്കുവാൻ സഹായിക്കുന്നു. പാദാംഗുഷ്ഠം (hallux) ചെറുതും നീണ്ട പാദാംഗുലികൾ (toes) ജാലയുക്ത(webbed)ങ്ങളുമാണ്. ശരീര ചർമത്തിന്റെ അകവശം ഗ്യാസിലം (pneumatic) ആണ്. ചിലപ്പോൾ ചെറിയ വാതകക്കുമിളകളും ചർമത്തിൽ കണ്ടുവരുന്നു.

അൻസെരിഫോർമിസ് ഗോത്രത്തെ രണ്ട് കുടുംബങ്ങളായി തിരിച്ചിരിക്കുന്നു: അനിമിഡേയും (Anhimidae) അനാറ്റിഡേയും (Anatida). അനാറ്റിഡേ കുടുംബത്തിലുൾപ്പെടുന്ന ഒരു പക്ഷിയാണ് ഗ്രേലാഗ് ഗൂസ്.തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന ശബ്ദമുണ്ടാക്കുന്ന ജലപക്ഷികൾ-സ്ക്രീമേഴ്സ് (Screamers)അനിമിഡേയിൽ പെടുന്നു. ശരീരഘടനയിൽ സാദൃശ്യം പുലർത്തുന്നുണ്ടെങ്കിലും ഇവ ആകാരത്തിൽ താറാവ്, വാത്ത എന്നിവയിൽനിന്നും വ്യത്യസ്തമാണ്.

അംഗസംഖ്യയും വിതരണവും തിരുത്തുക

 
വാത്ത

അനാറ്റിഡേ കുടുംബത്തിൽ അംഗസംഖ്യയിലും വിതരണത്തിലും മുന്നിട്ടുനിൽക്കുന്നത് താറാവുകളാണ്. ഈ കുടുംബത്തിലെ മറ്റു പ്രധാന ജീവികൾ വാത്ത (Geese), അരയന്നം (Swan) എന്നിവയാണ്. നീണ്ട കഴുത്തും നീണ്ടു പരന്ന കൊക്കും ഇവയുടെ പ്രത്യേകതകളാണ്. കൊക്കിനെ പൊതിഞ്ഞ് ഒരു നേർത്ത ചർമം കാണപ്പെടുന്നു. പാദാംഗുലികൾ ജാലയുക്തങ്ങൾതന്നെ. ചിറകിലുള്ള ക്വിൽ തൂവലുകൾ (quill feathers) ഇടയ്ക്കിടെ പൊഴിഞ്ഞുപോകുന്നതിനാൽ പറക്കാൻ കഴിയാത്ത ഘട്ടങ്ങൾ ഉണ്ടാകാറുണ്ട്.

ഇതുംകൂടികാണുക തിരുത്തുക

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൻസെരിഫോർമിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൻസെരിഫോർമിസ്&oldid=2681873" എന്ന താളിൽനിന്ന് ശേഖരിച്ചത്