ഉരുക്ക്

(സ്റ്റീൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരുമ്പ്, കാർബൺ എന്നിവ അടങ്ങിയ ഒരു ലോഹസങ്കരമാണ് ഉരുക്ക്. ഇരുമ്പാണ് ഇതിൽ ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്ന ലോഹം. ഏകദേശം ആകെ ഭാരത്തിന്റെ 0.2 മുതൽ 2.04% വരെ കാർബണും അടങ്ങിയിരിക്കും. ഇരുമ്പിന്റെ ലോഹസങ്കര നിർമ്മാണത്തിൽ കുറഞ്ഞ ചിലവിൽ ഏറ്റവും ഉയർന്ന ഗുണമേന്മ ലഭിക്കുന്നത് കാർബൺ ചേർക്കുമ്പോഴാണ്. എങ്കിലും മാംഗനീസ്, ക്രോമിയം, വനേഡിയം, ടങ്സ്റ്റൺ എന്നിവയും സങ്കര ഘടകമായി ഉപയോഗിക്കാറുണ്ട്. കാർബണും മറ്റ് മൂലകങ്ങളും സങ്കരത്തിന്റെ കഠിന്യം വർദ്ധിപ്പിക്കുന്നതിനായാണ് ചേർക്കുന്നത്. സങ്കര ഘടകങ്ങളുടെ അളവ്, ഏത് അവസ്ഥയിലാണ് ഉരുക്കിൽ ചേർത്തിരിക്കുന്നത് എന്നീ കാര്യങ്ങളെ അനുസരിച്ചായിരിക്കും ഉരുക്കിന്റെ കാഠിന്യം, ഡക്ടിൽ ബലം, വലിവ് ബലം എന്നിവ. കൂടുതൽ കാർബൺ ചേർക്കുകയാണെങ്കിൽ ഉരുക്കിന്റെ കാഠിന്യം, ബലം എന്നിവ വർദ്ധിക്കും. എന്നാൽ മർദ്ദം പ്രയോഗിക്കുമ്പോൾ പൊട്ടിപ്പോകുവാനുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. ഇരുമ്പിൽ കാർബണിന്റെ ഏറ്റവും ഉയർന്ന ലേയത്വം 2.14% ആണ്. ഇതിന് 1149 °C താപനില ആവശ്യമാണ്. കാർബണിന്റെ അളവ് ഉയരുകയോ താപനില താഴുകയോ ചെയ്താൽ ഉരുക്കിനു പകരം സിമന്റൈറ്റ് ആയിരിക്കും ഉണ്ടാകുന്ന ഉല്പ്പന്നം.

കൽക്കരി ഖനിയിൽ ഉപയോഗിക്കുന്ന ഒരു ഉരുക്ക് കമ്പി
ഉരുക്ക്

ഉരുക്ക് വ്യവസായം

തിരുത്തുക
 
2007 ലെ രാജ്യം തിരിച്ചുള്ള ഉരുക്ക് ഉല്പാദനം.

അടിസ്ഥാനസൗകര്യങ്ങളിലും വ്യവസായങ്ങളിലും പ്രധാന പങ്ക് വഹിക്കുന്നതിനാൽ, ഉരുക്ക് വ്യവസായം വ്യാവസായിക പുരോഗതിയുടെ ലക്ഷണമായി കണക്കാക്കുന്നു.

ഇന്ത്യയുടേയും ചൈനയുടേയും വ്യാവസായിക കുതിപ്പ് അടുത്തകാലത്തായി ഉരുക്കിന്റെ ആവശ്യകത ഗണ്യമായി ഉയർത്തിയിരിക്കുന്നു. 2000 നും 2005 നും ഇടയിൽ ഉരുക്കിന്റെ ആവശ്യകത 6% വർദ്ധിച്ചു. 2000 നു ശേഷം ഏതാനും ഇന്ത്യൻ[1] ചൈനീസ് കമ്പനികൾ പ്രാമാണ്യം നേടുകയുണ്ടായി, ടാറ്റ സ്റ്റീൽ (2007 ൽ കോറസ് ഗ്രൂപ്പിനെ വാങ്ങി), ഷാങ്ങ്ഹായി ബാ‌ഒസ്റ്റീൽ ഗ്രൂപ്പ് കോർപ്പറേഷൻ, ഷാങ്ങാങ്ങ് ഗ്രൂപ്പ് എന്നിവ അവയിൽപ്പെട്ടതാണ്‌. ആർസലർമിത്തൽ ആണ്‌ ലോകത്തിലെ ഏറ്റവും വലിയ ഉരുക്കു നിമ്മാതാക്കൾ.

  1. "India's steel industry steps onto world stage".
"https://ml.wikipedia.org/w/index.php?title=ഉരുക്ക്&oldid=2157452" എന്ന താളിൽനിന്ന് ശേഖരിച്ചത്