ഫ്രീ സ്റ്റേറ്റ് (പ്രവിശ്യ)

(Free State (South African province) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് ഫ്രീ സ്റ്റേറ്റ് (ഇംഗ്ലീഷ്: Free State, ആഫ്രികാൻസ്Vrystaatസോത്തൊ ഭാഷForeistata) 1995 വരെ ഈ പ്രവിശ്യ ഓറഞ്ച് ഫ്രീ സ്റ്റേറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്ലൂംഫൗണ്ടെയിൻ ആണ് ഈ പ്രവിശ്യയുടെ തലസ്ഥാനം. ദക്ഷിണാഫ്രിക്കയുടെ മൂന്ന് തലസ്ഥാനങ്ങളിൽ ഒന്നാണ് ഈ നഗരം. മുൻപ് നിലനിന്നിരുന്ന ഓറഞ്ച് ഫ്രീ സ്റ്റേറ്റ്, ബോർ റിപ്പബ്ലിക് എന്നീ പ്രദേശങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ഫ്രീ സ്റ്റേറ്റ് രൂപികരിച്ചത്. 1994ലാണ് ഇന്നത്തെ ഫ്രീ സ്റ്റേറ്റിന്റെ അതിർത്തികൾ നിർണ്ണയിച്ചത്. ദക്ഷിണാഫ്രിക്കയിൽ രൂപം കൊണ്ട ആദ്യ നാലു പ്രവിശ്യകളിൽ ഒന്നാണ് ഫ്രീ സ്റ്റേറ്റ്

ഫ്രീ സ്റ്റേറ്റ്

Foreistata (in Sotho)
Vrystaat (in Afrikaans)
ഔദ്യോഗിക ചിഹ്നം ഫ്രീ സ്റ്റേറ്റ്
Coat of arms
Motto(s): 
Katleho ka kopano (വിജയം ഐക്യത്തിലൂടെ)
Map showing the location of the Free State in the central part of South Africa
ഫ്രീ സ്റ്റേറ്റിന്റെ ദക്ഷിണാഫ്രിക്കയിലെ സ്ഥാനം
Coordinates: 28°S 27°E / 28°S 27°E / -28; 27
Countryദക്ഷിണാഫ്രിക്ക
ഓറഞ്ച് ഫ്രീ സ്റ്റേറ്റ്17 ഫെബ്രുവരി1854
OFS Province31 മേയ് 1910
Free State27 ഏപ്രിൽ 1994
Capitalബ്ലൂംഫൗണ്ടെയിൻ
Districts
ഭരണസമ്പ്രദായം
 • പ്രിമിഎർഏസ് മഗാഷുലെ (എ.എൻ.സി)
വിസ്തീർണ്ണം
[1]:9
 • ആകെ1,29,825 ച.കി.മീ.(50,126 ച മൈ)
•റാങ്ക്3rd in South Africa
ഉയരത്തിലുള്ള സ്ഥലം3,291 മീ(10,797 അടി)
ജനസംഖ്യ
 (2011)[1]:18[3]
 • ആകെ27,45,590
 • കണക്ക് 
(2015)
28,17,900
 • റാങ്ക്8th in South Africa
 • ജനസാന്ദ്രത21/ച.കി.മീ.(55/ച മൈ)
 • സാന്ദ്രതാ റാങ്ക്8th in South Africa
Population groups
[1]:21
 • Black African87.6%
 • White8.7%
 • Coloured3.1%
 • Indian or Asian0.4%
Languages
[1]:25
 • Sotho64.2%
 • Afrikaans12.7%
 • Xhosa7.5%
 • Tswana5.2%
 • Zulu4.4%
 • English2.9%
സമയമേഖലUTC+2 (SAST)
ISO കോഡ്ZA-FS
വെബ്സൈറ്റ്www.freestateonline.fs.gov.za

ഭൂമിശാസ്ത്രം തിരുത്തുക

പുൽത്തകിടികളും, പുൽമേടുകളും നിറഞ്ഞ സമതല ഭൂ പ്രകൃതിയാണ് ഫ്രീ സ്റ്റേറ്റിൽ പൊതുവേ കാണപ്പെടുന്നത്. ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും ശരാശരി 3,800 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഇൻസേൽബർഗ് എന്ന ഒറ്റപ്പെട്ട ഒരു മല ഈ ഭൂപ്രകൃതിയിലെ ഒരു സവിശേഷതയാണ്. 30,000 ത്തിലധികം കൃഷിയിടങ്ങളുള്ള ഫ്രീ സ്റ്റേറ്റ്, ദക്ഷിണാഫ്രിക്കയുടെ ധാന്യോല്പാദനത്തിന്റെ 70% വും സംഭാവനച്ചെയ്യുന്നു. ദക്ഷിണാഫ്രിക്കയുടെ ബ്രെഡ് ബാസ്കറ്റ് എന്നൊരു അപരനാമവും ഫ്രീ സ്റ്റേറ്റിനുണ്ട്.

സ്വർണ്ണം, വജ്രം തുടങ്ങിയ ധാതു നിക്ഷേപവും ഫ്രീ സ്റ്റേറ്റിൽ കാണപ്പെടുന്നു.

മുനിസിപ്പാലിറ്റികൾ തിരുത്തുക

പ്രധാന ലേഖനം: List of municipalities in the Free State
 
ഫ്രീ സ്റ്റേറ്റിലെ ജില്ലാ-പ്രാദേശിക മുനിസിപ്പലിറ്റികൾ

ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിൽ ഒരു മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റിയും നാല് ജില്ലാ മുനിസിപ്പാലിറ്റികളുമാണ് ഉള്ളത്. ജില്ലാമുനിസിപ്പലിറ്റികളെ വീണ്ടും പ്രാദേശിക മുനിസിപ്പാലിറ്റികളായി വിഭജിച്ചിരിക്കുന്നു. ഫ്രീ സ്റ്റേറ്റിൽ ആകെ 19 പ്രാദേശിക മുനിസിപ്പാലിറ്റികൽ ഉണ്ട്

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 Census 2011: Census in brief. Pretoria: Statistics South Africa. 2012. ISBN 9780621413885. Archived from the original (PDF) on 2018-12-25. Retrieved 2017-07-17.
  2. "Taking the measure of Namahadi Peak" (PDF). Archived from the original (PDF) on 9 July 2007. Retrieved 24 September 2009.
  3. Mid-year population estimates, 2015 (PDF) (Report). Statistics South Africa. 31 July 2015. p. 3. Retrieved 11 August 2015.