ഗോൾഡൻ ഗേറ്റ് ഹൈലാൻഡ്സ് ദേശീയോദ്യാനം
ഗോൾഡൻ ഗേറ്റ് ഹൈലാൻഡ്സ് ദേശീയോദ്യാനം, ലിസോത്തോ അതിർത്തിക്കു സമീപത്തായി, ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് പ്രോവിൻസിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 340 കിമീ2 (130 ചതുരശ്ര മൈൽ) ആണ്.[1] ദേശിയോദ്യാനത്തിൻറെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകൾ, ഇവിടുത്തെ സ്വർണ്ണ, കാവി, ഓറഞ്ച് ഛവിയുള്ളതും ആഴത്തിൽ ദ്രവിച്ചതുമായ മണൽക്കല്ലുകളാൽ നിർമ്മിതമായ കിഴുക്കാംതൂക്കായ പാറക്കെട്ടുകളും മറ്റ് അവശിഷ്ടങ്ങളുമാണ്,[2] പ്രത്യേകിച്ച് ബ്രാൻഡ്‍വാഗ് റോക്ക്. ഈ പ്രദേശത്തിൻറെ മറ്റൊരു പ്രത്യേകത, ഇവിടെയുള്ള നിരവധി ഗുഹകളിലും പുരാതന വാസസ്ഥാനങ്ങളിലും കാണപ്പെടുന്ന സാൻ ജനങ്ങളുടെ റോക്ക് പെയിന്റിംഗുകളാണ്.[3] ഇവിടെ കാണപ്പെടുന്ന വന്യജീവികളിൽ കീരികൾ, ഈലാൻറ് (ഒരു തരം കൃഷ്ണമൃഗം), സീബ്രകൾ, നൂറോളം പക്ഷിയിനങ്ങളും ഉൾപ്പെടുന്നു. ഫ്രീസ്റ്റേറ്റ് പ്രോവിൻസിലെ ഏക ദേശീയോദ്യാനമായ ഇത്, ഇവിടുത്തെ വന്യജീവികളേക്കാൾ പ്രകൃതിഭംഗിക്ക് പേരുകേട്ടതാണ്.[4] ഫോസ്സിലുകളെക്കുറിച്ചുള്ള പഠനത്തിൽ ഇവിടെനിന്ന് ദിനോസർ മുട്ടകൾ, അസ്ഥികൂടങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
ഗോൾഡൻ ഗേറ്റ് ഹൈലാൻഡ്സ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Free State, South Africa |
Nearest city | Bethlehem |
Coordinates | 28°30′22″S 28°37′0″E / 28.50611°S 28.61667°E |
Area | 340 കി.m2 (130 ച മൈ) |
Established | 1963 |
Governing body | South African National Parks |
www |
വന്യജീവികൾ
തിരുത്തുകസസ്തനികൾ
തിരുത്തുക-
Male springbok
പക്ഷികൾ
തിരുത്തുകപാമ്പുകളും മത്സ്യങ്ങളും
തിരുത്തുക-
Carp
Geology and palaeontology
തിരുത്തുകഅവലംബം
തിരുത്തുക- ↑ Jacana Media (2007). Exploring our Provinces: Free State. Jacana Media. ISBN 1-77009-273-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Merriam-Webster (1 January 1998). Merriam-Webster's Geographical Dictionary. Merriam-Webster. ISBN 0-87779-546-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Geological Heritage Tours (13 August 2006). "Golden Gate Highlands National Park". Archived from the original on 27 September 2007. Retrieved 23 June 2009.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ Savannah-Africa. "Free State". Archived from the original on 30 September 2007. Retrieved 23 June 2009.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)