യൂഫ്രട്ടീസ്

(Euphrates എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ചരിത്രപരമായി പ്രമുഖസ്ഥാനമലങ്കരിക്കുന്ന നദികളിൽ ഒന്നുമാണ്‌ യൂഫ്രട്ടീസ്. ടൈഗ്രീസിനോടൊപ്പം യൂഫ്രട്ടീസും ചേർന്നാണ്‌ മൊസൊപ്പൊട്ടോമിയയെ നിർ‌വചിച്ചത്. തൗറൂസ് മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന യൂഫ്രട്ടീസ് സിറിയയിലൂടെ ഒഴുകി ഇന്നത്തെ ഇറാഖിലെ ബസ്രക്ക് വടക്കുള്ള അൽ-ഖുർന എന്ന സ്ഥലത്ത് ടൈഗ്രീസിൽ പതിക്കുന്നു. തുടർന്ന് ഷാത്തുൽ അറബ് എന്നറിയപ്പെടുന്ന നദി ഒടുവിൽ പേർഷ്യൻ ഉൾക്കടലിൽ ചെന്ന് ചേരുന്നു.

യൂഫ്രട്ടീസ്
Arabic: الفرات, al-Furāt, Turkish: Fırat, Syriac: ܦܪܬ, Prāṯ
നദി
ഇറാഖിലെ യൂഫ്രട്ടീസ്
രാജ്യങ്ങൾ ഇറാഖ്, സിറിയ, തുർക്കി
Basin area തുർക്കി, സിറിയ, ഇറാഖ്, ജൊർഡാൻ, Saudi Arabia, കുവൈറ്റ്
പോഷക നദികൾ
 - ഇടത് Balikh, Khabur
 - വലത് Sajur
പട്ടണങ്ങൾ Birecik, Ar-Raqqah, Deir ez-Zor, Ramadi, Fallujah, Kufa, Samawah, Nasiriyah
Primary source Murat Su
ദ്വിതീയ സ്രോതസ്സ് Kara Su
Source confluence Keban
 - ഉയരം 610 മീ (2,001 അടി)
അഴിമുഖം Shatt al-Arab
 - സ്ഥാനം Al-Qurnah, Basra Governorate, Iraq
നീളം 2,289 കി.മീ (1,422 മൈ)
നദീതടം 378,000 കി.m2 (145,947 ച മൈ)
Discharge for Hīt
 - ശരാശരി 356 m3/s (12,572 cu ft/s)
 - max 2,514 m3/s (88,781 cu ft/s)
 - min 58 m3/s (2,048 cu ft/s)
Map of the Tigris - Euphrates watershed
[1][2]

യൂഫ്രട്ടീസിന്റെ ആധുനിക നാമം സുമേറിയൻ, അക്കാഡിയൻ നാമങ്ങളായ യഥാക്രമം ബുറാനുൻ,പു-റത്-തു എന്നിവയിൽ നിന്ന് ഉത്ഭവിച്ചതായിരിക്കാം. ഫലഭൂയിഷ്ഠമായ എന്നർഥം വരുന്ന ഗ്രീക്ക് പദം ഫ്രാറ്റ എന്നതിന്റെ രൂപമാണ്‌ യൂഫ്രട്ടീസ് എന്ന പേര്‌.[3] അതേസമയം യൂഫ്രട്ടീസ് പദത്തിന്റെ ഒടുവിലെ ഭാഗം "വഹിക്കുന്നതിന്‌" എന്നർഥം വരുന്ന പേർഷ്യനിലെ ഫെറാറ്റ് എന്നതിൽ നിന്നോ ഗ്രീക്കിലെ ഫെറൊ എന്നതിൽ നിന്നോ വന്നതാവാം എന്നും അഭിപ്രായമുണ്ട്.

ഭൂമിശാസ്ത്രം

തിരുത്തുക

മുറാത്ത് സു വിന്റെയും കാര സു വിന്റെയും മദ്ധ്യത്തിൽ നിന്നാണ്‌ യൂഫ്രട്ടീസ് ഉത്ഭവിക്കുന്നത്. ഉത്ഭവസ്ഥാനത്തു നിന്ന് അതു വന്നു ചേരുന്ന ഷാത്തുൽ അറബ് വരെയുള്ള യൂഫ്രട്ടീസിന്റെ നീളം 2289 കിലോമിറ്ററാണെന്ന് കണക്കാക്കിയിട്ടുണ്ട്. മുന്ന് രാജ്യങ്ങളിലൂടെ ഈ നദി ഒഴുകുന്നു. തുർക്കി,സിറിയ,ഇറാഖ് എന്നിവയാണവ. തുർക്കിയിലുള്ള ഈ നദിയുടെ നീളം ഏകദേശം 526 കിലോമീറ്റർ വരും. സിറിയയിലും ഇറാഖിലും ഇതിന്റെ നീളം യഥാക്രമം 604 കിലോമീറ്ററും 1159 കിലോമീറ്ററും ആണ്‌.[2]

ചരിത്രം

തിരുത്തുക

ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടിലെ സുമേറിയൻ നാഗരികത പുഷ്കലമായത് യൂഫ്രട്ടീസ് നദി കാരണമാണ്‌. നിരവധി സുപ്രധാന നഗരങ്ങൾ ഈ നദീതീരത്ത് നിലകൊണ്ടിരുന്നു. മാരി, സിപ്പാർ, നിപ്പൂർ, ഷ്രുപ്പാക്, ഉറുക്, ഉർ, എരിഡ് എന്നിവ അവയിൽ പെടുന്നു. ഈ നദീതാഴ്‌വരയാണ്‌ പിന്നീട് ബാബിലോണിയൻ, അസ്സീറിയൻ ചക്രവർത്തിമാരുടെ ഹൃദയഭൂമിയെ നിർണ്ണയിച്ചത്. നിരവധി നൂറ്റാണ്ടുകളായി പേർഷ്യൻ സാമ്രാജ്യത്തിന്റെ പശ്ചിമ മേഖലയേയും ഫലപ്രഥമായ ഈജിപ്ഷ്യൻ, റോമൻ നിയന്ത്രണത്തിന്റെ പൂർ‌വ്വ പരിധിയേയും നിശ്ചയിച്ചത് യൂഫ്രട്ടീസായിരുന്നു. ഇമാം ഹുസൈൻ രക്തസാക്ഷിത്വം വരിച്ച കർബല യുദ്ധം നടന്നതും യൂഫ്രട്ടീസ് നദീതീരത്തായിരുന്നു.

  1. Isaev, V.A.; Mikhailova, M.V. (2009). "The hydrology, evolution, and hydrological regime of the mouth area of the Shatt al-Arab River". Water Resources. 36 (4): 380–395. doi:10.1134/S0097807809040022.
  2. 2.0 2.1 "Volume I: Overview of present conditions and current use of the water in the marshlands area/Book 1: Water resources" (PDF). New Eden Master Plan for integrated water resources management in the marshlands areas. New Eden Group. 2006. Archived from the original (PDF) on 2011-07-27. Retrieved 11 October 2009.
  3. Harry Thurston Peck. "Euphrates", Harpers Dictionary of Classical Antiquities. New York. Harper and Brothers. 1898. Perseus Digital Library.
"https://ml.wikipedia.org/w/index.php?title=യൂഫ്രട്ടീസ്&oldid=3642504" എന്ന താളിൽനിന്ന് ശേഖരിച്ചത്