കൂഫ
(Kufa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് 170 കിലോമീറ്റർ തെക്കു് യൂഫ്രട്ടീസ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണമാണ് കൂഫ (الكوفة al-Kūfah). ഇസ്‌ലാമിക ഭരണാധികാരി നാലാം ഖലീഫ അലി ബിൻ അബീത്വാലിബ് ഇസ്‌ലാമിക ഭരണകൂടത്തിന്റെ മൂന്നാമത്തെ തലസ്ഥാനമായി തിരഞ്ഞെടുത്തത് കൂഫയെയാണ്. ശിയ മുസ്‌ലിങ്ങളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പട്ടണം. ഏഴാം നൂറ്റാണ്ടിൽ നിർമിച്ച കൂഫയിലെ മഹത്തായ മസ്ജിദ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല മസ്ജിദുകളിൽ ഒന്നാണ്.
Kufa | |
---|---|
Kufa Great Mosque, 1915 | |
Country | Iraq |
Governorate | Najaf |
സമയമേഖല | GMT+3 |