ഓമനപ്രാവ്

(Emerald Dove എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈനയെക്കാൾ അല്പം വലിയ ഒരു പക്ഷിയാണ്‌ ഓമനപ്രാവ് എന്നറിയപ്പെടുന്നത്. ഇതിന്റെ ശാസ്ത്രനാമം: കാൽക്കൊഫാപ്സ് ഇൻഡിക്ക (Chalcophaps indica) എന്നാണ്‌. തമിഴ്‌നാടീന്റെ സംസ്ഥാന പക്ഷിയായ ഓമനപ്രാവ് കേരളത്തിലും കൂടാതെ മൈസൂർ, ബംഗാൾ, ബീഹാർ, ഒറീസ, ആന്ധ്ര എന്നിവിടങ്ങളിലും സുലഭമായി കാണപ്പെടുന്നു. മൊത്തത്തിൽ തവിട്ടു കലർന്ന പാടല നിറമാണ് ഈ പ്രാവിനുള്ളത്. ശരീരത്തിന്റെ മുകൾ ഭാഗത്തിന് തിളങ്ങുന്ന പച്ച നിറവും, തലയുടെ മുകൾ ഭാഗത്തിന് വെള്ള നിറവും കാണാം. വാൽ ചെറുതും കറുപ്പുനിറമുള്ളതുമാണ്. നിരവധി വർണങ്ങൾ ചേർന്ന അഴകൊത്ത ഇതിന്റെ രൂപമാണ് ഓമനപ്രാവ് എന്ന പേര് ഇതിനു നേടികൊടുത്തത്. ആൺ-പെൺ പ്രാവുകളെ ബാഹ്യപ്രകൃതി മൂലം തിരിച്ചറിയാനാവില്ല. കാടുകളിലും വൃക്ഷങ്ങൾ ഇടതിങ്ങിയ പ്രദേശങ്ങളിലും ഇവ അധികമായി കാണപ്പെടുന്നു.[1]

ഓമനപ്രാവ്
ആൺ ഓമനപ്രാവ് (ബാൾട്ടിമോർ നാഷണൽ അക്വേറിയത്തിൽ നിന്ന്)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. indica
Binomial name
Chalcophaps indica
(Linnaeus, 1758)
ഓമന പ്രാവ്, വാഴച്ചാൽ വനമേഖലയിൽ നിന്നും

ആഹാരസമ്പാദനം

തിരുത്തുക

നിലത്തു നടന്നാണ് ഇവ ആഹാരസമ്പാദനം നടത്തുന്നത്. വിത്തുവകകളാണ് ഇവയുടെ മുഖ്യ ആഹാരം. ആഹാരസമ്പാദന വേളയിൽ മരുഷ്യരുടെ സാന്നിധ്യം മനസ്സിലാക്കിയാലുടൻ ഇവ പറന്നകന്ന് മരക്കൊമ്പുകളിൽ അഭയം തേടുന്നു.[2]

കൂടുനിർമ്മാണം

തിരുത്തുക

ഏപിൽ-മേയ്, നവംബർ-ഡിസംബർ മാസങ്ങളിലാണിവ കൂടു കെട്ടുന്നത്. നാരുകളും ചെറിയ ചുള്ളികളും ഉപയോഗിച്ച് കൂടു നിർമ്മിക്കുന്നു. നിലത്തു നിന്ന് 1.5 മീറ്റർ മുതൽ 3 മീറ്റർ വരെ ഉയരത്തിലാണിവ കൂടു വയ്ക്കുക. വർഷത്തിൽ രണ്ടു പ്രാവശ്യം മുട്ട ഇടുന്നു. ഒരു പ്രാവശ്യം സാധാരണ രണ്ടു മുട്ട കാണാറുണ്ട്. മുട്ടയ്ക്കു മങ്ങിയ മഞ്ഞ നിറമാണ്.[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓമനപ്രാവ്&oldid=3802525" എന്ന താളിൽനിന്ന് ശേഖരിച്ചത്