ഡിലാൻ പെൻ

അമേരിക്കന്‍ ചലചിത്ര നടി
(Dylan Penn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡിലാൻ ഫ്രാൻസിസ് പെൻ [3](ജനനം ഏപ്രിൽ 13, 1991) ഒരു അമേരിക്കൻ മോഡലും നടിയുമാണ്. നടിയും, സംവിധായികയുമായ റോബിൻ റൈറ്റിന്റെയും, അമേരിക്കൻ നടൻ, സംവിധായകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ രംഗങ്ങളിലറിയപ്പെടുന്ന സീൻ പെൻന്റെ മകളുമാണ്. ട്രീറ്റ്സ് ന്റെ വിവാദപരമായ മാഗസിൻ കവർ, ഗാപ് ഇൻക് കോർപ്പറേറ്റിലെ മോഡലിംഗ് കാമ്പെയിനുകൾ, നിക്ക് ജോനസിന്റെ "ചെയിൻസ് മ്യൂസിക് വീഡിയോ", എൽവിസ് & നിക്സൺ എന്നിവയിൽ മോഡൽ ആയിരുന്നു. ഡിലാന്റെ പിതാവ് പെൻ, മികച്ച നടനുള്ള അക്കാദമി അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്.[4] റോബിൻ റൈറ്റ് ടെലിവിഷൻ സീരിസ് ഡ്രാമ പുരസ്കാരവും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയിട്ടുണ്ട്.[5]

ഡിലാൻ പെൻ
2015- ൽ ഡിലാൻ പെൻ
ജനനം
ഡിലാൻ ഫ്രാൻസിസ് പെൻ

(1991-04-13) ഏപ്രിൽ 13, 1991  (33 വയസ്സ്)
തൊഴിൽമോഡൽ, നടി
സജീവ കാലം2013–സജീവം
മാതാപിതാക്ക(ൾ)സീൻ പെൻ
റോബിൻ റൈറ്റ്
ബന്ധുക്കൾമൈക്കൽ പെൻ (അമ്മാവൻ)
ക്രിസ് പെൻ (അമ്മാവൻ)
ലിയോ പെൻ (പിതാമഹൻ)
എലീൻ റിയാൻ (പിതാമഹി)
ചാർളി റൈറ്റ് (കസിൻ)
Modeling information
Height5 അടി (1.5240000 മീ)*[1]
Hair colorഇരുണ്ട നിറം[1]
Eye colorബ്ലൂ-പച്ച[1]
Managerവിൽഹെൽമിന മോഡലുകൾ (ന്യൂയോർക്ക്, ലോസ് ആഞ്ചലസ്)
d'management group (Milan)
പ്രീമിയർ മോഡൽ മാനേജ്മെന്റ് (ലണ്ടൻ)
ഡിടി മോഡൽ മാനേജ്മെന്റ് (ലോസ് ആഞ്ചലസ്) [2]

ജീവിതരേഖ

തിരുത്തുക

ഡിലാന്റെ അമ്മ റോബിൻ റൈറ്റ്, റോബിൻ ഹുഡ്: പ്രിൻസ് ഓഫ് തീവ്സ് എന്ന ചലച്ചിത്രത്തിൽ ഡിലാനെ ഗർഭത്തിലായിരിക്കുമ്പോൾ മെയിഡ് മറിയൻ എന്ന വേഷം അവതരിപ്പിക്കേണ്ടിവന്നു.[6] 1991 ഏപ്രിൽ 13 ന് ലോസ് ആഞ്ചലസിൽ റൈറ്റ്, സീൻ പെൻ എന്നിവരുടെ മകളായി ഡിലാൻ ജനിച്ചു.[7] കാലിഫോർണിയയിലെ മാരിൻ കൗണ്ടിയിലെ റോസ് എന്ന പട്ടണത്തിൽ വളർന്നു.[8] ഹോപ്പർ ജാക്ക് ഡിലാന്റെ ഇളയ സഹോദരനാണ്.[9] മാരിൻ അക്കാദമിയിൽ ചേരുകയും[10]ഒരു സെമസ്റ്ററിനുശേഷം തെക്കൻ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പുറത്താക്കി.[11] ന്യൂ യോർക്ക് സിറ്റിയിൽ താമസിച്ചാണ് അവർ സമയം ചിലവഴിച്ചിരുന്നത്.[12] 2010-ൽ അവരുടെ മാതാപിതാക്കളുടെ വിവാഹമോചനവും അന്തിമമായി തീരുമാനിക്കപ്പെട്ടു.[13]

മോഡലിങ്ങിനു മുമ്പ് പെൻ പിസകൾ എത്തിച്ചുകൊടുക്കുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. കൂടാതെ ഒരു ഫ്രീലാൻസ് തിരക്കഥ എഡിറ്ററും ആയിരുന്നു[14] ന്യൂയോർക്ക് സിറ്റിയിൽ ഒരു റെസ്റ്റോറന്റ് ഹോസ്റ്റസ് ആയും ഒരു പരസ്യ ഏജൻസിയിൽ ഇന്റേൺ ആയും ജോലി നോക്കിയിരുന്നു.

ഔദ്യോഗിക ജീവിതം

തിരുത്തുക

പെന്നിന്റെ ആദ്യ മോഡലിംഗ് ബിൽബോർഡുകൾ 2013-ൽ ഗ്യാപ് ഇൻകിനു വേണ്ടിയായിരുന്നു ചെയ്തത്.[15] പിന്നീട് 2013 ഡിസംബറിൽ പെൻ ജിക്യുവിലും[16]2014 ജനുവരിയിൽ W [17]മാഗസിനിലും, 2014 മാർച്ചിൽ എല്ലെ മാഗസിനിലും പ്രത്യക്ഷപ്പെട്ടു. പെൻ ഫോട്ടോഗ്രാഫർ ടോണി ദുരാണിന് ഏഴാം പതിപ്പായ ഇറോട്ടിക്കയ്ക്കുവേണ്ടി അർദ്ധ നഗ്നമായി പോസു ചെയ്തത് 2014 ഏപ്രിലിൽ പുറത്തിറങ്ങിയ ഫൈൻ ആർട്ട്സ് മാഗസിൻ ആയ ട്രീറ്റിന്റെ കവറിൽ പ്രസിദ്ധീകരിച്ചു.[18] ആ പതിപ്പ് ഇറങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രീമിയർ മോഡൽ മാനേജുമെന്റുമായി ഒരു പുതിയ മോഡലിംഗ് കരാറിൽ ഒപ്പുവച്ചു. [19]


2014- ലെ മാക്സിം ആന്വൽ ഹോട്ട് 100 പട്ടികയിൽ പെൻ 68-ാം സ്ഥാനത്ത് എത്തുകയും [20][21]AskMen.com 99-ൽ ഏറ്റവും ആകർഷകത്വമുള്ള വനിതകളുടെ പട്ടികയിൽ ആ വർഷം തന്നെ # 93-ാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.[22] 2014 ജൂൺ മാസത്തിൽ ഹോട്ടൽ അലക്സാണ്ട്രിയയിൽ നിക്ക് ജോനാസ് ഗാനമായ "ചെയിൻസ്" എന്ന സംഗീത ആൽബത്തിൽ അവർ അഭിനയിച്ചു.[23][24]2014 സെപ്തംബറിൽ പാരിസ് ഫാഷൻ വീക്കിലേയ്ക്കായി ഷൂ ഡിസൈനർ സ്റ്റുവർട്ട് വീറ്റ്മാനുവേണ്ടി ജൂലിയ റെസ്റ്റോയിൻ രൂത്ഫെൽഡ് സംവിധാനം ചെയ്ത റോക്ക് റോൾ റൈഡ് എന്ന ഹ്രസ്വചിത്രത്തിൽ പെൻ, പോപ്പി ദെലെവിന്ഗ്നെയോടൊപ്പം ബൈക്കർ സ്ത്രീകൾ ആയി അഭിനയിച്ചിരുന്നു.[25] [26]ഡിസംബറിൽ L'Officiel ന്റെ കവറിലും, 2015 ആഗസ്റ്റിൽ അസോസ് മാഗസിന്റെ കവർ ഷോയിലും പ്രത്യക്ഷപ്പെട്ടു.[27]2016 ജനുവരിയിൽ, ഡിലാനും അവരുടെ ഇളയ അനുജൻ ഹോപ്പറും ചേർന്ന് അവരുടെ ആദ്യ ജോയിന്റ് ഫാഷൻ മോഡലിംഗ് ക്യാമ്പയിൻ നടത്തിയിരുന്നു.[28] അവർ മിലാൻ ഫാഷൻ വീക്ക് മാധ്യമത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.[29]

എലി മോർഗൻ ഗെസ്നർ സംവിധാനം ചെയ്ത കണ്ടംഡ് എന്ന ഹൊറർ സിനിമയായിരുന്നു ആദ്യ ചിത്രം. ഒരു റൺഡൗൺ ബിൽഡിംഗിൽ താമസിക്കുന്ന ഒരു ബാൻഡ് അംഗത്തിന്റെ കാമുകിയായി അവർ അതിൽ അഭിനയിക്കുന്നു.[30] [31]2015 നവംബർ 13 വെള്ളിയാഴ്ച ഈ ചിത്രം പ്രദർശിപ്പിച്ചു.[32] കെവിൻ സ്പെയ്സി അഭിനയിച്ച എൽവിസ് & നിക്സൺ എന്ന സിനിമയിൽ ഒരു മുൻകാല കഥാപാത്രത്തെയും അഭിനയിച്ചിരുന്നു.[33]2016 ഏപ്രിലിൽ ഈ ചിത്രം ഒരു സ്പ്രിംഗ് ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിച്ചിരുന്നു.[34] [35] 2015 നവംബറിൽ ജെൻആർഎക്സ്, അൺഫിൽട്ടേർഡ് എന്നീ രണ്ടു സ്വതന്ത്ര സിനിമകളിൽ അഭിനയിക്കാൻ ബുക്ക് ചെയ്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു.[36]

  1. 1.0 1.1 1.2 "Dylan Penn". DT Model Management. Archived from the original on July 28, 2014. Retrieved July 19, 2014.
  2. "Dylan Penn - Model".
  3. MacMinn, Aleene (April 17, 1991). "Cradle Watch". Los Angeles Times. Archived from the original on March 9, 2012. Retrieved July 27, 2014. "Dylan Frances Penn was born Saturday [April 13] at 10:49 p.m. at UCLA Medical Center."
  4. "Sean Penn wins best actor Oscar for "Milk"". Reuters. February 23, 2009. Retrieved August 12, 2015.
  5. Hyman, Vicki (January 12, 2014). "2014 Golden Globes: Robin Wright wins best actress for online-only 'House of Cards'". The Star-Ledger. NJ.com. Retrieved January 13, 2014.
  6. Georgiades, William (March 15, 2013). "Robin Wright: from fairy-tale princess to House of Cards über-bitch". Evening Standard. Retrieved July 27, 2014.
  7. Fink, Mitchell (August 5, 1991). "The Insider". People. Archived from the original on May 14, 2012. Retrieved July 27, 2014.
  8. Tschorn, Adam (April 17, 2011). "Treats magazine fetes Dylan Penn cover, inaugurates Club James". Los Angeles Times. Retrieved August 31, 2014.
  9. White, Nicholas (December 27, 2007). "Sean Penn and Robin Wright Penn Divorcing". People. Retrieved July 26, 2014.
  10. Collie, Mary (Fall 2009). "Sean Penn Visits Marin Academy" (PDF). Marin Academy Nexus: 7. Retrieved July 26, 2014.
  11. Stern, Marlow (April 9, 2014). "Dylan Penn, the Stunning Daughter of Robin Wright and Sean Penn, Bares All". The Daily Beast. Retrieved August 31, 2014.
  12. Weinger, Erin (April 11, 2015). "Coachella: Dylan Penn Bought Her First Coach Bag for $10 on the Street". The Hollywood Reporter. Retrieved April 29, 2015.
  13. Oh, Eunice (August 4, 2010). "Sean Penn and Robin Wright Finalize Their Divorce". People. Retrieved July 26, 2014.
  14. Jacobs, Mark. "Dylan Penn". V. Retrieved July 27, 2014.
  15. Haylor, Molly (April 29, 2014). "Dylan Penn signed to Premier". Elle UK. Retrieved July 19, 2014.
  16. "Sean Penn's Daughter, Dylan Penn, Is Gorgeous In GQ". The Huffington Post. December 19, 2013. Retrieved July 19, 2014.
  17. Lawrence, Vanessa (January 2014). "Dylan Penn: It Girl, It Trend: This Hollywood progeny keeps her cool even in chaos". W. Retrieved July 19, 2014.
  18. Schuster, Dana (April 9, 2014). "Dylan Penn bares it all in erotic spread". New York Post Page Six. Archived from the original on July 31, 2016.
  19. "Dylan Penn's new modelling deal". Belfast Telegraph. April 23, 2014. Retrieved July 27, 2014.
  20. Sieczkowski, Cavan (May 23, 2014). "Maxim's 2014 Hot 100 List Is Here And Candice Swanepoel Is At The Top". The Huffington Post. Retrieved July 10, 2014.
  21. "Maxim Hot 100 2014". Maxim. May 23, 2014. Archived from the original on February 2, 2015. Retrieved July 10, 2014.
  22. "Top 99 Most Desirable Women: 2014 Edition: #93 Dylan Penn". AskMen.com. Retrieved July 19, 2014.
  23. Malkin, Marc (July 1, 2014). "News/ Nick Jonas Gets "Steamy" With Dylan Penn". E! News. Retrieved July 19, 2014.
  24. Rodriguez, Javy (July 30, 2014). "Video: Nick Jonas Premieres "Chains" Music Video Featuring Dylan Penn". Us Weekly. Retrieved April 29, 2015.
  25. Carlson, Jane (September 29, 2014). "Dylan Penn Dishes on Stuart Weitzman's New Short Film (Exclusive)". The Hollywood Reporter. Retrieved October 6, 2014.
  26. Holmes, Sally (September 29, 2014). "Poppy Delevingne and Dylan Penn Go Pantsless for Stuart Weitzman". Elle. Retrieved October 6, 2014.
  27. Sinha, Barnali Pal (July 30, 2015). "Sean Penn's Daughter Dylan Penn Flaunts Washboard Abs On Asos Magazine Cover". International Business Times. Retrieved August 6, 2015.
  28. Fisher, Kendall (January 29, 2016). "Sean Penn's Kids, Dylan Penn and Hopper Penn, Star in Their First Fashion Campaign Together". E! News. Retrieved April 29, 2016.
  29. Paton, Elizabeth (February 25, 2016). "Sound Bite: Dylan and Hopper Penn at Milan Fashion Week". The New York Times. Retrieved April 29, 2016.
  30. Spencer, Amy (November 11, 2015). "Dylan Penn: I have an ego just like my dad". New York Post. Retrieved April 29, 2016.
  31. Malkin, Marc (March 25, 2014). "The Face's Lydia Hearst to Terrorize Dylan Penn in New Horror Movie". E! Online. Retrieved July 26, 2014.
  32. Miller, Julie (November 13, 2015). "Dylan Penn on Her Acting Debut and Bringing Dates Home to Dad Sean". Vanity Fair. Retrieved January 18, 2016.
  33. Kit, Borys (February 4, 2015). "'Pretty Little Liars' Star Ashley Benson Joins Kevin Spacey in 'Elvis & Nixon' (Exclusive)". The Hollywood Reporter. Retrieved August 12, 2015.
  34. Debruge, Peter (March 29, 2016). "Tribeca Film Review: 'Elvis & Nixon'". Variety.com. Retrieved April 29, 2016.
  35. Bowen, Chuck (April 20, 2016). "Elvis & Nixon". Slant. Retrieved April 29, 2016.
  36. Stern, Marlow (November 19, 2015). "Dylan Penn, the Stunning Daughter of Robin Wright and Sean Penn, Is Ready For Her Close-Up". The Daily Beast. Retrieved January 17, 2016.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡിലാൻ_പെൻ&oldid=4099818" എന്ന താളിൽനിന്ന് ശേഖരിച്ചത്