മരുപ്പക്ഷി

ഒരിനം പാറ്റപിടിയൻ കിളി
(Desert Wheatear എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചുറ്റീന്തൽക്കിളിയുടെ അടുത്ത ബന്ധുവാണ് മരുപക്ഷി. (ഇംഗ്ലീഷ്: Desert Wheatear, ശാസ്ത്രീയ നാമം Oenanthe deserti). പ്രാണികളാണ് പ്രധാന ഭക്ഷണം.

മരുപ്പക്ഷി
An adult male in summer plumage in Mongolia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
O. deserti
Binomial name
Oenanthe deserti
(Temminck, 1829)

14.5 – 15 സെ.മീ നീളം വരും. പൂവന് മുകൾ ഭാഗം ഇളം മഞ്ഞയാണ്. മുഖവും കഴുത്തും കറുത്ത നിറം, അത് തോളുവരെ നീളും. അടിവശം വെള്ളയാണ്. നെഞ്ചിൽ ഇളം മഞ്ഞകലർന്നിട്ടുണ്ട്. പിട മുകൾ വശം ചാരനിറവും അടിവശം ഇളം മഞ്ഞയുമാണ്. വാല് പൂവനും പിടയ്ക്കും കറുപ്പാണ്.

 
പൂവന് തണുപ്പുകാലത്ത്

പൂവന്റെ തലയും കഴുത്തിന്റെ പിൻഭാഗവും മങ്ങിയ ചാരനിറമാണ്. തൂവലിന്റെ അറ്റങ്ങൾക്ക് ചാരനിരവുമാണ്. കണ്ണിന്റെ മുകളില്ഊടെയുള്ള മങ്ങിയ മഞ്ഞ നിറത്തില് ഒരു വളഞ്ഞ വര പുറകുവരെ നീളുന്നു. കവിള്, കഴുത്ത്, ചെവിമൂടികല് എന്നിവിടങ്ങളിലെ കറുത്ത തൂവലുകളുടെ അറ്റം വെളുത്തതാണ്. ദേഹത്തിന്റെ വശങ്ങളും മങ്ങിയ ഇലം മഞ്ഞ നിറമാണ്. വയറും വാലിന്റെ അടിവശവും മഞ്ഞ കലര്ന്ന വെള്ളയും അറ്റം മങ്ങിയ മഞ്ഞയുമാണ്. നീളം 15 സെ.മീ. യും തൂക്കാം 15-34 ഗ്രാമും ആണ്.[2]

കിഴക്കൻ വർഗ്ഗം മിഡിൽ ഈസ്റ്റ്, സൌദി അറേബ്യ തുടങ്ങി ബലൂചിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, തുർക്കിസ്ഥാൻ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. പടിഞ്ഞാറൻ വർഗ്ഗം വടക്കേ അമേരിക്കയിൽ മൊറോക്കൊയും റിയോ ഡി ഒറോയും തൊട്ട് നൈൽ നദിയുടെ പടിഞ്ഞാറുള്ള ഈജിപ്ത് വരേയും കാണുന്നവയാണ്.

 
മുട്ട

ഇവ പ്രാണികൾ, പുഴുക്കൾ, പുൽച്ചാടികൾ, ഉറുമ്പ് കൂടതെ പറക്കുന്ന കൊച്ചു ജീവികളേയും വിത്തുകളും കഴിക്കും.

പ്രജനനം

തിരുത്തുക

ഏപ്രിൽ അവസനവും മേയ് മാസത്തിലുമാണ് പ്രജനന കലം. കുന്നിൻ ചെരിവിലും സമതലങ്ങളിലും ചുമരിന്റെ വിള്ളലുകളിലോ പാറക്കിടയിലുള്ള വിള്ളലുകളിലൊ ഇവ കൂടുകെട്ടും. എളുപ്പത്തിൽ കാണാൻ പറ്റാത്ത വിധത്തിലായിരിക്കും കൂടുകൾ. നന്നായി ഉണ്ടാക്കിയ കോപ്പ പോലെയാണ് കൂടുകൾ. പുല്ലും പായലും തണ്ടുകളും കൊണ്ടാണ് കൂടുകൾ. കൂടിന്റെ ഉൾവശം നനുത്ത വേരുകളും മുടിയും ചെറിയ തൂവലും കൊണ്ട് മൃദുവാക്കിയിരിക്കും.

20.1 x 15 മി.മീ വലിപ്പത്തിലുള്ള 4-5 മുട്ടകളാണിടുന്നത്. പിടയാണ് പ്രധാനമായും അടയിരിക്കുന്നത്.

  1. "Oenanthe deserti". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. "Desert Wheatear". ARKive. Archived from the original on 2013-09-03. Retrieved 2013-09-09.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മരുപ്പക്ഷി&oldid=3640357" എന്ന താളിൽനിന്ന് ശേഖരിച്ചത്