ദെ മെറ്റീരിയ മെഡിക്ക
ഡി മെറ്റീരിയ മെഡിക്ക (De Materia Medica) (ഗ്രീക്ക് വർക്കിലെ ലാറ്റിൻ പേര് Περὶ ὕλης αατρικῆς, പെരി ഹുലെ iatrikēs, "ഓൺ മെഡിക്കൽ മെറ്റീരിയൽ") ഔഷധസസ്യങ്ങളും മരുന്നുകളും ഉൾക്കൊള്ളുന്ന ഒരു ഫാർമകോപ്പിയയാണ്. അഞ്ച് വോളിയമുള്ള ഈ കൃതിയിൽ ഫലപ്രദമെന്ന് അറിയപ്പെടുന്ന അനേകം മരുന്നുകൾ വിവരിക്കുന്നു. അകോണിറ്റം, അകിൽ , പേക്കുമ്മട്ടി, കോൾചികം, കുറശ്ശാണി, ഒപിയം, സ്ക്വിൽ തുടങ്ങിയ അറിയപ്പെടുന്ന പല മരുന്നുകളും ഇതിൽ വിവരിക്കുന്നുണ്ട്. 600 ഓളം സസ്യങ്ങളും, ചില മൃഗങ്ങളും ധാതു വസ്തുക്കളും കൂടാതെ അതിൽ നിന്ന് നിർമ്മിക്കുന്ന1000 മരുന്നുകളും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.
കർത്താവ് | Pedanius Dioscorides |
---|---|
രാജ്യം | Ancient Rome |
വിഷയം | Medicinal plants, drugs |
പ്രസിദ്ധീകരിച്ച തിയതി | 50–70 |
ഏടുകൾ | 5 volumes |
പാഠം | ഡി മെറ്റീരിയ മെഡിക്ക at Wikisource |
AD 50-നും 70-നും ഇടയിലാണ് റോമൻ സൈന്യത്തിലെ ഒരു ഗ്രീക്ക് ഭിഷഗ്വരൻ ആയിരുന്ന പെഡാനിയസ് ഡയസ്ക്കോറിഡ്സ് ഈ കൃതി എഴുതിയത്.1500 വർഷം വരെ പരക്കെ വായിച്ചിരുന്ന ഈ കൃതി നവോത്ഥാനകാലത്ത് പരിഷ്കരിച്ച സ്രോതസ്സുകളിലേയ്ക്ക് മാറ്റി സ്ഥാപിച്ചതോടുകൂടി പ്രകൃതിശാസ്ത്ര ചരിത്ര പുസ്തകങ്ങളുടെ കൂട്ടത്തിൽ ദീർഘകാലം നിലനിൽക്കുന്ന ഒന്നായി ഇത് മാറിയിരുന്നു.
ഡി മെറ്റീരിയ മെഡിക്ക മധ്യകാലഘട്ടത്തിൽ ഗ്രീക്ക്, ലാറ്റിൻ, അറബിക് എന്നീ ഭാഷകളിലും കൈയ്യെഴുത്തുപ്രതികളായി ചിത്രീകരിക്കപ്പെട്ടിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഡയസ്ക്കോറിഡ്സ് എഴുതിയ ഈ ഗ്രന്ഥം ഇറ്റാലിയൻ, ജർമ്മൻ, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. 1655-ൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഈ ഭാഷകളിൽ നിന്നുള്ള ലിയോൺഹാർട്ട് ഫ്യൂച്ച്സ്, വാലിയസ് കോർഡസ്, ലോബെലിയസ്, റെംബേർഡ് ഡോഡൗൻസ്, കരോളസ് ക്ലൂഷ്യസ്, ജോൺ ജെറാർഡ്, വില്ല്യം ടർണർ തുടങ്ങിയവർ ഇതിനെ അടിസ്ഥാനമാക്കി ഔഷധങ്ങൾ നിർമ്മിച്ചവരാണ്.
അനേകം കൈയ്യെഴുത്തു പ്രതികളും ആദ്യകാലത്ത് പ്രിന്റ് ചെയ്ത ഡി മെറ്റീരിയ മെഡിക്കയുടെ കൈയ്യെഴുത്തുപ്രതികളും ആറാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്പിളിലെ ഒറിജിനൽ ഗ്രീക്കിൽ എഴുതിയിരിക്കുന്ന വിയന്ന ഡയസ്ക്കോറിഡ്സ് കൈയ്യെഴുത്തു പ്രതികളും ആയിരം വർഷക്കാലം ബൈസന്റൈനുകൾ ആശുപത്രി പാഠപുസ്തകമായി അവിടെ ഉപയോഗിച്ചിരുന്നു.
പുസ്തകം
തിരുത്തുകഎ.ഡി. 50-നും 70-നും ഇടയ്ക്ക് റോമൻ സൈന്യത്തിലെ ഒരു ഗ്രീക്ക് ഭിഷഗ്വരനായ ഡയസ്ക്കോറിഡ്സ് ഗ്രീക്കിൽ "Περὶ ὕλης αατρικῆς" (പെരി ഹ്യൂസ് ഐറ്റൈറിസ്, "ഓൺ മെഡിക്കൽ മെറ്റീരിയൽ") തന്റെ പുസ്തകത്തിൽ അഞ്ചു വാല്യങ്ങളിലായി എഴുതി. ലാറ്റിൻ തലക്കെട്ടായ ഡി മെറ്റീരിയ മെഡിക്ക എന്ന ഈ ഗ്രന്ഥം പടിഞ്ഞാറൻ യൂറോപ്പിൽ വ്യാപകമായി അറിയപ്പെടുന്നു. റോമൻ അനറ്റോളിയയിലെ തർസസിൽ (ഇപ്പോൾ തുർക്കി) അദ്ദേഹം ഫാർമക്കോളജി പഠനം നടത്തിയിരുന്നു.[1] 1500 വർഷത്തിലേറെയായി യൂറോപ്പിലെയും മദ്ധ്യപൂർവ്വ ദേശത്തേയും ഫാർമക്കോളജിയുടെ പ്രാഥമിക റഫറൻസ് ഗ്രന്ഥമായി ഈ പുസ്തകം മാറിയിരുന്നു. [2] അങ്ങനെ ഈ ഗ്രന്ഥം ആധുനിക ഫാർമക്കോപ്പിയയുടെ മുൻഗാമിയായി മാറി[3][4]
നിരവധി ക്ലാസിക് രചയിതാക്കൾക്ക് വിപരീതമായി, ഡി മെറ്റേരിയ മെഡിസ നവോത്ഥാനകാലഘട്ടത്തിൽ "കണ്ടെത്താനായില്ല", കാരണം അതിൻറെ പതിപ്പുകൾ അവശേഷിച്ചിരുന്നില്ല. തീർച്ചയായും ഹിപ്പോക്രാറ്റിക് കോർപ്പസ് ഡയസ്ക്കോറിഡ്സിനെക്കാളും ശ്രേഷ്ഠമായിരുന്നിരിക്കാം.[5]മദ്ധ്യകാലഘട്ടത്തിൽ, ഡി മെറ്റീരിയ മെഡിക്ക ലത്തീൻ, ഗ്രീക്ക്, അറബി ഭാഷയിലായിരുന്നു വിതരണം ചെയ്തിരുന്നത്. [6]1478 മുതൽ നവോത്ഥാനകാലഘട്ടത്തിൽ അത് ഇറ്റാലിയൻ, ജർമ്മൻ, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലും അച്ചടിക്കപ്പെട്ടു.[7]1655-ൽ ജോൺ ഗുഡിയർ അച്ചടി പതിപ്പിൽ നിന്നും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരുന്നു. എന്നാൽ ഗ്രീക്കിൽ നിന്ന് ഒരുപക്ഷേ അത് തിരുത്തിയിരുന്നില്ല.[8]
നൂറ്റാണ്ടുകളിലൂടെ കൈയെഴുത്തുപ്രതികളിൽ പലതും പുനർനിർമ്മിക്കപ്പെടുമ്പോൾ, മൂലഗ്രന്ഥത്തിൽ പലപ്പോഴും അനുബന്ധമായി അറബി, ഇന്ത്യൻ തുടങ്ങിയ സ്രോതസ്സുകളിൽ നിന്ന് വിവരണങ്ങളും ചെറിയ കൂട്ടിച്ചേർക്കലുകളും നടത്തുന്നു. നിരവധി ചിത്രീകരണങ്ങളോടുകൂടിയ ഡി മെറ്റേരിയ മെഡിക്കയുടെ കൈയെഴുത്തുപ്രതികൾ അതിജീവിച്ചിട്ടുണ്ട്. 512/513 എ.ഡി.യിൽ കോൺസ്റ്റാന്റിനോപ്പിളിലെ ബൈസന്റൈൻ കാലഘട്ടത്തിൽ ആദ്യകാല ഗ്രീക്ക് ഭാഷയിൽ ചിത്രീകരിച്ചിട്ടുള്ള വിയന്ന ദിയൊസ്ക്യൂറൈഡ്സ് (ജൂലിയാന അനിസിയ കോഡെക്സ്) ആണ് കൈയെഴുത്തുപ്രതികളിൽ ഏറ്റവും പ്രസിദ്ധമായത്. മതിയായവിധത്തിൽ തിരിച്ചറിയുന്നതിന് കൃത്യതയോടെ ചിത്രീകരിച്ചിരുന്നു. ചിത്രീകരിക്കാൻ സാധ്യമല്ലാതിരുന്ന മധ്യകാലഘട്ടത്തിനുശേഷമുള്ള സസ്യങ്ങളുടെ ചിത്രങ്ങൾ അഞ്ചാം നൂറ്റാണ്ടിലെ ജൂലിയസ് അനിസിയയുടെ മുതുമുത്തച്ഛനായ തിയോഡോഷ്യസ് രണ്ടാമൻറെ ചില നഷ്ടപ്പെട്ട ലക്കങ്ങളിൽ നിന്ന് പകർത്തിയതാകാമെന്നും കരുതുന്നു. [9]നേപ്പിൾസ് ഡയോസ്ക്യൂറൈഡും മോർഗൻ ദിയോസ്കുറൈഡസും ഏറെക്കുറെ പിന്നീട് ഗ്രീക്കിൽ ഉടലെടുത്ത ബൈസന്റൈൻ കൈയെഴുത്തുപ്രതികൾ ആണ്. ആഥോസ് പർവതത്തിലെ ആശ്രമങ്ങളിൽ ഇന്ന് മറ്റു ഗ്രീക്ക് കൈയെഴുത്തുപ്രതികൾ നിലനിൽക്കുന്നു. സമകാലിക ചിത്രങ്ങളുള്ള അറബി പകർപ്പുകൾ പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലും അതിജീവിച്ചവയാണ്.[10]കൈയെഴുത്തുപ്രതികൾക്കിടയിലുള്ള ഒരുകൂട്ടം സങ്കീർണ്ണതയിൽ വിവർത്തനം, പകർത്തൽ പിശകുകൾ, വാചകവും ചിത്രീകരണങ്ങളും ചേർക്കൽ, നീക്കംചെയ്യൽ, പുനർനിർമ്മാണം, ഒരു കൈയെഴുത്തുപ്രതിയിൽ നിന്നും പകർത്തുന്ന കൂട്ടിചേർക്കലുകൾ, മറ്റുള്ള തിരുത്തലുകൾ എന്നിവയുൾപ്പെടുന്നു.[11]
ഗ്രീക്കുകാർ, റോമാക്കാർ, പുരാതന കാലത്തെ മറ്റു സംസ്കാരങ്ങളിലുള്ളവർ തുടങ്ങിയവർ ഉപയോഗിക്കുന്ന മരുന്നുകളുടെ വിവരങ്ങളുടെ പ്രധാന ചരിത്ര സ്രോതസ്സാണ് ഡി മെറ്റീരിയ മെഡിക്ക. ഈ സ്രോതസ്സിൽ ചില സസ്യങ്ങളുടെ ഡാസിയൻ പേരുകൾ രേഖപ്പെടുത്തുന്നു. [12] മറ്റൊരു പ്രകാരേണ രേഖപ്പെടുത്തുന്നത് നഷ്ടപ്പെട്ടതാവാം. 600 ഔഷധ ചെടികളും, ചില മൃഗങ്ങളും ധാതു വസ്തുക്കളും, ഈ ഉറവിടങ്ങളിൽ നിന്നും ലഭിച്ച 1000 മരുന്നുകളും ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു.[13][14]സ്വാഭാവികമായും അദ്ദേഹം തെക്ക് കിഴക്കൻ യൂറോപ്പിൽ നിന്നുള്ള സസ്യങ്ങളെയും മൃഗങ്ങളെയും ആണ് കൂടുതൽ വിവരണം നല്കിയിരുന്നത്. അതിനാൽ സസ്യശാസ്‌ത്രജ്ഞർക്ക് ഡയസ്ക്കോറിഡിൻറെ സസ്യങ്ങളെ അദ്ദേഹത്തിന്റെ ഭാഗികമായ ഹ്രസ്വ വിവരണങ്ങളിൽ നിന്ന് എപ്പോഴും വളരെയെളുപ്പത്തിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യഥാർത്ഥത്തിൽ പതിനാറാം നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ പുസ്തകം യൂറോപ്പിലും ഇസ്ലാമിക ലോകം മുഴുവൻ ഉപയോഗിച്ചിരുന്നു. ഇത് അർത്ഥമാക്കുന്നത് അവർ അറിഞ്ഞിരുന്ന സസ്യങ്ങളും ഡയസ്ക്കോറിഡ് വിവരിച്ചിരുന്ന സസ്യങ്ങളും തമ്മിൽ ചേർച്ചയുണ്ടോയെന്നറിയാൻ അവർ ശ്രമിച്ചിരുന്നു. ഇതിൻറെ ഫലമായി മുഖ്യമായും പലവിധത്തിലുള്ള വാദങ്ങൾക്കിടയാക്കിയിരുന്നു.[15]
സമീപനം
തിരുത്തുകഓരോ കുറിപ്പും ഔഷധ ഉപയോഗത്തിൽ (പാചകവുമായി ബന്ധപ്പെട്ട) ശ്രദ്ധ കേന്ദ്രീകരിച്ച് സസ്യങ്ങളെക്കുറിച്ചുള്ള ഗണ്യമായ വിശദാംശങ്ങൾ നൽകുകയും ആവശ്യമായ അംഗീകാരത്തോടെ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒപിയം പോപ്പിയുമായി ബന്ധപ്പെട്ട സ്പീഷീസുകളിലും "മെക്കോൺ അഗ്രോസും മെക്കോൺ എമെറോസും" തുടങ്ങിയവയിലും ഡയസ്ക്കോറിഡ്സ് സമർത്ഥിക്കുന്നു. സ്പീഷീസുകളിലൊരെണ്ണത്തിലെ വിത്തിനെ സങ്കരയിനം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഇതിൽ നീളത്തിലുള്ള ചെറിയ മുകൾഭാഗവും വെള്ള നിറത്തിലുള്ള വിത്തും കാണപ്പെടുന്നു.[16]അടുത്തതിൻറെ മുകൾഭാഗം താഴോട്ടുകുനിഞ്ഞ് കാണപ്പെടുന്നു.[16]മൂന്നാമത്തേത് കൂടുതൽ വന്യമാണ് കൂടുതൽ ഔഷധവും ഇവയേക്കാൾ കൂടുതൽ ദൈർഘ്യമുള്ളതും മുകൾഭാഗവും ഏറെക്കുറെ നീളമുള്ളതും ആണ്. ഈ സ്വഭാവങ്ങളെല്ലാം മന്ദാവസ്ഥയിലുള്ളതാണ്.[16]ഈ ഹ്രസ്വമായ വിശദീകരണത്തിനോടൊപ്പം അദ്ദേഹം ഫാർമക്കോളജിയിൽ ഇത് ഉറക്കത്തിന് കാരണമാക്കുന്നതായി പറയുന്നു. കൂടാതെ വീക്കം, എറിസിപ്പെലസ് എന്നിവയെ ചികിത്സിക്കാനും തേനും ചേർത്ത് തിളപ്പിച്ച് ചുമയ്ക്കുള്ള മിശ്രിതം ഉണ്ടാക്കാനും ഉപയോഗിക്കുന്നു. അംഗീകാരം, ഫാർമക്കോളജിക്കൽപരമായ ഗുണം, മരുന്നുകൾ തയ്യാറാക്കാനുള്ള മാർഗ്ഗനിർദ്ദേശം ഇപ്രകാരമുള്ള വിവരണങ്ങൾ കൂടിചേർക്കുന്നു. മുൻകരുതലുകളോടൊപ്പം അതിന്റെ പ്രയോജനവും ചുരുക്കിപ്പറയുന്നു.[16]
ഇത് വേദനയ്ക്ക് അൽപം ആശ്വാസവും, ഉറക്കമുണ്ടാക്കുകയും, ഒരു ദഹനഹേതുവുമാണ്. ചുമകളും ഉദരരോഗങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിൻറെ ഒരു ഡ്രിങ്ക് കഴിക്കുന്നത് പലപ്പോഴും മനോവേദനയെയും (പുരുഷന്മാർ മയങ്ങിപ്പോകുന്നത്) തീവ്രദുഃഖത്തെയും ഇല്ലാതാക്കുന്നു. ഇത് വേദനയ്ക്ക് സഹായകമാണ്. ബദാമെണ്ണ, മീറ, കുങ്കുമം എന്നിവചേർത്ത മിശ്രിതത്തിൻറെ തുള്ളികൾ ചെവിവേദനക്ക് ഉപയോഗിക്കുന്നു. കണ്ണുകളുടെ വീക്കത്തിനും എറിസിപ്പെലസിനും ഇത് ഒരു വറുത്ത മുട്ടയുടെ മഞ്ഞക്കരു, കുങ്കുമം എന്നിവചേർത്തുപയോഗിക്കുന്നു. മുറിവുകൾക്ക് വിനെഗറിനോടൊപ്പം ഉപയോഗിക്കുന്നു. എന്നാൽ സന്ധിവാതത്തിന് സ്ത്രീകളുടെ മുലപ്പാലിനോടൊപ്പം ഇത് കുങ്കുമം ചേർത്തുപയോഗിക്കുന്നു.
— ഡയസ്കോറൈഡ്സ്—മെക്കോൺ അഗ്രോസ്, മെക്കോൺ എമെറോസ്[16]
ഒരു വ്യാജ തയ്യാറാക്കലിൽ നിന്ന് ഗുണനിലവാരമുള്ളതെന്നു തിരിച്ചറിയാനും ഡയസ്കോറൈഡ്സ് വിവരണം നല്കുന്നു. മറ്റ് ഭിഷഗ്വരന്മാരുടെ ശുപാർശകൾ, ഡിയഗോറാസ് (സ്ട്രാറ്റസിന്റെ അഭിപ്രായപ്രകാരം), ആൻഡ്രിയാസ്, മ്നെസിദെമുസ് തുടങ്ങിയവരുടെ അനുഭവങ്ങളിലൂടെ ജനിക്കാത്തതും തെറ്റായതു തള്ളിക്കളയുവാനും ഉള്ള അവരുടെ ശുപാർശകളെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നു. ചമീസൈസ്, മെക്കോൺ റോയാസ്, ഓക്സിടോണോൺ, റോമാക്കാരുടെ പപാവെർ, ഈജിപ്തുകാരുടെ വാൻതി തുടങ്ങിയ പോപ്പി സസ്യങ്ങളുടെ ലിസ്റ്റുകളിലെ പേരുകളിൽ പോപ്പി സസ്യങ്ങളിൽനിന്ന് നീര് എങ്ങനെയാണ് എടുക്കുന്നത് എന്നതിന്റെ വിശദീകരണത്തോടെയാണ് അദ്ദേഹം അവസാനിക്കുന്നത്.[16]
അവലംബങ്ങൾ
തിരുത്തുക- ↑ Nutton, 2012. p. 178.
- ↑ "Greek Medicine". National Institutes of Health, USA. 16 September 2002. Retrieved 22 May 2014.
- ↑ Hefferon, Kathleen (2012). Let Thy Food Be Thy Medicine. Oxford University Press. p. 46.
- ↑ Rooney, Anne (2009). The Story of Medicine. Arcturus Publishing. p. 143.
- ↑ De Vos, Paula (2010). "European Materia Medica in Historical Texts: Longevity of a Tradition and Implications for Future Use". Journal of Ethnopharmacology. 132 (1): 28–47. doi:10.1016/j.jep.2010.05.035. PMC 2956839. PMID 20561577.
- ↑ Some detail about medieval manuscripts of De Materia Medica at Ibidis Press Archived 2014-09-24 at the Wayback Machine.
- ↑ Boas, 1962. p47
- ↑ Osbaldeston, Tess Anne (2000). "De Materia Medica (by) Pedanius Dioscorides". Preface. Ibidis. Archived from the original on 2017-07-02. Retrieved 22 May 2014.
- ↑ Janick, Jules; Hummer, Kim E. (2012). "The 1500th Anniversary (512-2012) of the Juliana Anicia Codex: An Illustrated Dioscoridean Recension" (PDF). Chronica Horticulturae. 52 (3): 9–15.
- ↑ Selin, Helaine (2008). Encyclopaedia of the History of Science, Technology, and Medicine in Non-Western Cultures. Springer. p. 1077. Bibcode:2008ehst.book.....S. ISBN 9781402045592.
{{cite book}}
:|journal=
ignored (help) - ↑ Saliba, George; Komaroff, Linda (2008). "Illustrated Books May Be Hazardous to Your Health: A New Reading of the Arabic Receptionand Rendition of the "Materia Medica" of Dioscorides". Ars Orientalis. 35: 6–65.
- ↑ Nutton, Vivian (2004). Ancient Medicine. Routledge. p. 177.
- ↑ Krebs, Robert E.; Krebs, Carolyn A. (2003). Groundbreaking Scientific Experiments, Inventions, and Discoveries of the Ancient World. Greenwood Publishing Group. pp. 75–76.
- ↑ Osbaldeston, 2000. Introduction, page xx
- ↑ Sutton, 2007. p35
- ↑ 16.0 16.1 16.2 16.3 16.4 16.5 Osbaldeston, 2000. pp607–611
ഉറവിടങ്ങൾ
തിരുത്തുക- Boas, Marie (1962). The Scientific Renaissance 1450–1630. Fontana. p. 47.
- Nutton, Vivian (2012). Ancient Medicine (2 ed.). Routledge. Archived from the original on 2016-03-27. Retrieved 2018-09-11. (subscription required for online access)
- Osbaldeston, Tess Anne (translator) (2000). Dioscorides. Johannesburg: Ibidis Press.
{{cite book}}
:|author=
has generic name (help) - Sutton, David; Robert Huxley (editor) (2007). "Pedanios Dioscorides: Recording the Medicinal Uses of Plants". The Great Naturalists. London: Thames & Hudson, with the Natural History Museum. pp. 32–37. ISBN 978-0-500-25139-3.
{{cite book}}
:|author=
has generic name (help)CS1 maint: multiple names: authors list (link)
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Allbutt, T. Clifford (1921). Greek medicine in Rome. London: Macmillan. ISBN 1-57898-631-1.
- Hamilton, JS (1986). "Scribonius Largus on the medical profession". Bulletin of the history of medicine. 60 (2): 209–216. PMID 3521772.
- Riddle, John M. (1980). "Dioscorides" (PDF). Catalogus Translationum et Commentariorum. 4: 1. Retrieved 25 August 2015.
- Riddle, John M. (1985). Dioscorides on pharmacy and medicine. Austin: University of Texas Press. ISBN 0-292-71544-7.
- Sadek, M.M. (1983). The Arabic materia medica of Dioscorides. Québec, Canada: Les Éditions du sphinx. ISBN 2-920123-02-5.
- Scarborough, J; Nutton, V (1982). "The Preface of Dioscorides' Materia Medica: introduction, translation, and commentary". Transactions & studies of the College of Physicians of Philadelphia. 4 (3): 187–227. PMID 6753260.
- Stannard, Jerry; edited by M. Florkin (1966). Dioscorides and Renaissance Materia Medica. Oxford: Pergamon. pp. 1–21.
{{cite book}}
:|author2=
has generic name (help);|work=
ignored (help)
ബാഹ്യ ലിങ്കുകൾ
തിരുത്തുകപതിപ്പുകൾ
തിരുത്തുകNote: Editions may vary by both text and numbering of chapters
- Greek
- Naples Dioscurides: Codex ex Vindobonensis Graecus 1 ca 500 AD, at Biblioteca Nazionale di Napoli (in Italian) site
- Edition of Karl Gottlob Kühn, being Volume XXV of his Medicorum Graecorum Opera, Leipzig 1829, together with annotation and parallel text in Latin
- Edition of Max Wellman, Berlin
- Dioscórides Interactivo Archived 2015-04-10 at the Wayback Machine. Ediciones Universidad Salamanca. Spanish and Greek.
- Latin
- English
- French
- Edition of Martin Mathee, Lyon (1559) in six books
- German
- Spanish
- Edition of Andres de Laguna 1570 (in French) site
- Andres de Laguna, published at Antwerp 1555, at Biblioteca Nacional de España (in Spanish) site